Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവല്ലയിൽ മണിമലയാറ്റിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; സീതത്തോട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

തിരുവല്ലയിൽ മണിമലയാറ്റിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; സീതത്തോട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

ശ്രീലാൽ വാസുദേവൻ

തിരുവല്ല: സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മഞ്ഞാടി ആമല്ലൂർ കാക്കത്തുരുത്ത് കൂട്ടനാൽ വീട്ടിൽ ഗോപി മനോരമ ദമ്പതികളുടെ ഏകമകൻ ഗോകുൽ (21) , കോഴഞ്ചേരി നാരങ്ങാനം മുണ്ടയ്ക്കൽ വീട്ടിൽ സദാനന്ദന്റ മകൻ നിഥിൻ (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ മണിയോടെ മണിമലയാറ്റിൽ മനയ്ക്കച്ചിറ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. മറ്റു രണ്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം വീണ്ടും നദിയിലിറങ്ങിയ ഗോകുൽ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് ഗോകുലിനെ രക്ഷിക്കാനാങ്ങിയ നിഥിനെയും ഒഴുക്കിൽപ്പെട്ട് കാണാതായി. കരയിൽ നിന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും ചേർന്ന് നടത്തിയ തെരച്ചിലിൽ ആറ് മണിയോടെ നിഥിന്റെ മൃതദേഹവും അറരയോടെ ഗോകുലിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവല്ല പുഷ്പഗിരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സീതത്തോട് മൂന്ന് കല്ല് ഐടി ജംഷന് സമീപം കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായികുളത്തുപ്പുഴ വടക്കേ ചെറുകരയിൽ ഭാമ ദേവന്റെ മകൻ ബിജു (45) നെയാണ് കാണാതായത്. ഇന്ന് മൂന്ന് മണിയോടെയാണ് ബിജുവിനെ കാണാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP