Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ ഇടങ്കാലൻ മാന്ത്രികതയുടെ അവസാനമോ; കോപ്പ അമേരിക്ക സംഘാടകർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഫുട്‌ബോൾ മിശിഹയുടെ രാജ്യാന്തര കരിയറിന് തിരശ്ശീല വീഴുമോ? മെസിക്ക് രണ്ട് വർഷത്തേയ്ക്ക് വിലക്കേർപ്പെടുത്താൻ സാധ്യത; സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പയും; ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങളും ഈ 32കാരന് നഷ്ടമാകും

ആ ഇടങ്കാലൻ മാന്ത്രികതയുടെ അവസാനമോ; കോപ്പ അമേരിക്ക സംഘാടകർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഫുട്‌ബോൾ മിശിഹയുടെ രാജ്യാന്തര കരിയറിന് തിരശ്ശീല വീഴുമോ? മെസിക്ക് രണ്ട് വർഷത്തേയ്ക്ക് വിലക്കേർപ്പെടുത്താൻ സാധ്യത; സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പയും; ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങളും ഈ 32കാരന് നഷ്ടമാകും

മറുനാടൻ ഡെസ്‌ക്‌

കോപ്പ അമേരിക്ക സംഘാടകരായ സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനെതിരെ (CONMEBOL) അഴിമതി ആരോപണം ഉന്നയിച്ച ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമായ ബാഴ്‌സയുടെ സ്റ്റാർ സ്‌ട്രൈക്കർ ലിയോണൽ മെസിയുടെ രാജ്യാന്തര കരിയറിന് തിരശ്ശീല വീഴുന്നോ? ബ്രസീലിനെ ജയിപ്പിക്കാൻ വേണ്ടി ടൂർണമെന്റ് അട്ടിമറിച്ചു എന്ന മെസിയുടെ കടുത്ത ആരോപണമാണ് താരത്തിന്റെ കരിയറിന് കരിനിഴൽ വീഴ്‌ത്തുന്നത്.

രണ്ട് വർഷത്തേയ്ക്ക് കോപ്പയിൽ വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് പുറുത്തുവരുന്ന വിവരം. റഫറിയിങ് നീതിപൂർവമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും അഴിമതിയിൽ പങ്കാളിയാകാൻ താൽപര്യമില്ലാത്തതുകൊണ്ട് മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാതിരുന്നത് എന്നും മെസി പറഞ്ഞിരുന്നു. മെസിയുടെ ആരോപണം തള്ളി CONMEBOL പ്രസ്താവനയിറക്കുകയും ചെയ്തു.സംഘടനയുടെ നിയമാവലി പ്രകാരം സംഘടനയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഗുരുതരമേറിയ കുറ്റമായാണ് കണക്കാക്കുന്നത്.

ചിലിയുമായുള്ള അവസാന മത്സരത്തിൽ മഞ്ഞ കാർഡിന് പകരം തനിക്ക് ചുവപ്പ് കാർഡ് തന്നത് അനീതിയാണെന്നും ഇത് മുൻ മത്സരങ്ങളിൽ റഫറിയിംഗിനെതിരെ പരാതിയും വിമർശനവും ഉന്നയിച്ചതിനുള്ള പ്രതികാര നടപടിയാണെന്നും അർഹിച്ച ജയം അർജന്റീനയിൽ നിന്ന് തട്ടിപ്പറിച്ചതായും മെസി ആരോപിച്ചിരുന്നു. ബ്രസീലുമായുള്ള സെമി ഫൈനലിൽ മികച്ച പ്രകടനം നടത്തിയ അർജന്റീനയുടെ ജയം തട്ടിപ്പറിച്ചതാണ് എന്നുംഈ കപ്പ് ബ്രസീലിന് വേണ്ടി തയ്യാറാക്കി വച്ചതാണെന്നും ഫൈനലിൽ ബ്രസീലേ ജയിക്കൂ എന്നും മെസി പറഞ്ഞിരുന്നു.

വിലക്കു വന്നാൽ അടുത്തവർഷത്തെ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പും 2022 ഖത്തൽ ലോകകപ്പിനുള്ള പകുതിയിലധികം യോഗ്യതാമൽസരങ്ങളും മെസിക്ക് നഷ്ടമാകും ഇപ്പോൾ 32വയസുള്ള മെസിക്ക് പിന്നീട് രാജ്യന്തര മത്സരത്തിലേക്ക് തിരിച്ചുവരുമ്പോൾ 34വയസാകുമെന്നതും തിരിച്ചടിയാണ്. അതേസമയം അർജന്റീന ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയയും മെസിയുടെ വിലക്കിനെ സംബന്ധിച്ചുള്ള നിർണായക പ്രസ്താവന നടത്തുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP