Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹം കഴിഞ്ഞിട്ട് നാലു വർഷം! വിവാഹ രജിസ്റ്ററിൽ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നിൽക്കുന്ന ഭർത്താവും; സർപ്രൈസ് ചിത്രം പങ്കുവച്ച് അനുസിത്താര; ആശംസകളുമായി ആരാധകർ

വിവാഹം കഴിഞ്ഞിട്ട് നാലു വർഷം! വിവാഹ രജിസ്റ്ററിൽ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നിൽക്കുന്ന ഭർത്താവും; സർപ്രൈസ് ചിത്രം പങ്കുവച്ച് അനുസിത്താര; ആശംസകളുമായി ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് അനുസിത്താര. കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് നടി. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ദിലീപ് ചിത്രം ശുഭരാത്രിയാണ് അനുവിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ് ചിത്രം. അതേസമയം ഒരു സന്തോഷം കൂടി താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടി. സിനിമയിലെത്തുന്നതിന് മുൻപ് തന്നെ വിവാഹിതയായ അനുവും ഭർത്താവും ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇതുവരെ അധികം ആരും കാണാത്ത വിവാഹചിത്രമാണ് സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ചെറുപ്പം തൊട്ടെ ഉണ്ടായിരുന്ന പ്രണയത്തിനൊടുവിൽ 2015 ലായിരുന്നു അനു സിത്താരയും വിഷ്ണു പ്രസാദും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് നടിയുടെ ഭർത്താവ്. അനുവിന്റെ കുടുംബത്തെ കുറിച്ച് അധികം ആർക്കും അത്ര പരിചയമില്ലെങ്കിലും ഭർത്താവിനെ എല്ലാവർക്കും അറിയാം. സിനിമയിൽ സജീവമായി അഭിനയിച്ച് തുടങ്ങിയതോടെ പല പരിപാടികളിലും അനുവും ഭർത്താവും ഒന്നിച്ചായിരുന്നു എത്തിയിരുന്നത്. ഇന്ന് വിവാഹവാർഷകം ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടി.

2015 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യ ജീവിതത്തിന്റെ മനോഹരമായ നാല് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അനു സിത്താരയും ഭർത്താവും. വളരെയധികം ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രമായിരുന്നു സോഷ്യൽ മീഡിയ പേജിലൂടെ അനു പുറത്ത് വിട്ടത്. വിവാഹ രജിസ്റ്ററിൽ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നിൽക്കുന്ന വിഷ്ണുവുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

പോസ്റ്റിന് താഴെ കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ, തുടങ്ങി നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയിരിക്കുന്നത്.  പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ശേഷം സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാല സ്വമിയുടെ ബാല്യകാലം അവതരിപ്പിച്ച് കൈയടി വാങ്ങിച്ചു. അനാർക്കലി, ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻത്തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒരുപാട് സിനിമകളിൽ നായികയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP