Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഫീനയിൽ കുഴപ്പം കണ്ടെത്താതെ കബീർ സിംഗിനെ വിമർശിക്കുന്നത് വിവരമില്ലാത്ത സ്ത്രീപക്ഷവാദികൾ; സഫീനയുടെ അക്രമത്തിന് കയ്യടിച്ചവർ കാമുകിയെ തല്ലുന്ന കബീർ സിംഗിനെ സ്ത്രീവിരുദ്ധനാക്കുന്നുവെന്നും രംഗോലി ചന്ദേൽ; പുത്തൻ വിവാദം

സഫീനയിൽ കുഴപ്പം കണ്ടെത്താതെ കബീർ സിംഗിനെ വിമർശിക്കുന്നത് വിവരമില്ലാത്ത സ്ത്രീപക്ഷവാദികൾ; സഫീനയുടെ അക്രമത്തിന് കയ്യടിച്ചവർ കാമുകിയെ തല്ലുന്ന കബീർ സിംഗിനെ സ്ത്രീവിരുദ്ധനാക്കുന്നുവെന്നും രംഗോലി ചന്ദേൽ; പുത്തൻ വിവാദം

മറുനാടൻ ഡെസ്‌ക്‌

ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തിയ കബീർ സിങ് ബോക്സ് ഓഫീസിൽ നിറഞ്ഞോടുന്നതിനിടെ വിവാദങ്ങളും കൊഴുക്കുന്നു. ചിത്രത്തിനെതിരെ ഒരു വിഭാഗംപേർ രൂക്ഷവിമർശനങ്ങൾ ഉയർത്തുമ്പോഴം ചിത്രം 20 ദിവസത്തിനകം 250 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നും വിമർശനങ്ങളുയർന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് വാങ്ക റെഡ്ഡിയെയും ഷാഹിദ് കപൂറിനെയും പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടി കങ്കണയുടെ സഹോദരിയും മനേജറുമായ രംഗോലി ചന്ദേൽ.ഗലി ബോയ് എന്ന ചിത്രത്തിലെ ആലിയയുടെ സഫീന എന്ന കഥാപാത്രത്തെ വിമർശിക്കാത്ത സ്ത്രീപക്ഷവാദികൾ കബീർ സിംഗിനെതിരെ രംഗത്ത് വന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് രംഗോലി ട്വീറ്റ് ചെയ്തു.

കാമുകൻ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കിടക്ക പങ്കിടുന്നത് അറിഞ്ഞ സഫീന, കാമുകനോട് ഇതേക്കുറിച്ച് സംസാരിക്കുന്നതിന് പകരം കുപ്പി കൊണ്ട് ആ സ്ത്രീയുടെ തലയടിച്ച് പൊട്ടിക്കുന്നു. ക്രിമിനൽ കേസിലെ പ്രതിയാകുന്നു. സഫീനയുടെ അക്രമത്തിന് കയ്യടി നൽകിയവർ കാമുകിയെ തല്ലുന്ന കബീർ സിംഗിനെ സ്ത്രീവിരുദ്ധനാക്കുന്നു'- രംഗോലി ട്വീറ്റ് ചെയ്തു

ചിത്രത്തിലെ സ്ത്രീ വിരുദ്ധത അതിരുകടക്കുന്നതാണെന്ന പരാമർശങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാങ്ക തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.ഒരു പുരുഷനും സ്ത്രീയും തമ്മിൽ പ്രണയത്തിലാണെങ്കിൽ, അവർക്ക് അങ്ങോട്ടുമിങ്ങോട്ടും അടിക്കാനും തൊടാൻ പോലും സ്വാതന്ത്ര്യമില്ലെങ്കിൽ ആ ബന്ധം കൊണ്ട് എന്തു കാര്യമെന്നാണ് സംവിധായകൻ പറഞ്ഞത്.

ഇതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടാണ് ചിത്രം ചർച്ചയാകുന്നെന്നായിരുന്നു പ്രതികരണങ്ങൾ. അഭിമുഖം ഏറെ അസ്വസ്ഥയാക്കുന്നുവെന്ന് നടി സാമന്ത അക്കിനേനി പ്രതികരിച്ചിരുന്നു.കബീർ സിങ് പോലുള്ള സിനിമകൾ വിജയിപ്പിക്കുന്നതിലൂടെ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ സാധാരണവത്ക്കരിക്കുകയാണ് ചെയ്യുന്നതുമു ള്ള വിമർശനവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP