Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻലാൽ ഹിറ്റ് ലൂസിഫർ 200 കോടി ക്ലബിൽ നിറഞ്ഞാടിയതിന് പിന്നാലെ വാക്കു പാലിച്ച് ആന്റണി പെരുമ്പാവൂർ; ദൃശ്യത്തിലെ പാറേൽ പള്ളിക്ക് ശേഷം കട്ടപ്പനയിലെ സാത്താൻ പള്ളിയും പ്രശസ്തിയിലേക്ക്; ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പള്ളി കാലപ്പഴക്കത്തിൽ തകർന്ന കാഴ്‌ച്ച ഇനി സിനിമയിൽ മാത്രം; ചിത്രം ഹിറ്റായതോടെ പള്ളിക്ക് മോടി കൂട്ടാൻ ആശീർവാദും; ഉപ്പുതറയിലെ പള്ളി തേടി ഇനി സഞ്ചാരികൾ ഒഴുകും

മോഹൻലാൽ ഹിറ്റ് ലൂസിഫർ 200 കോടി ക്ലബിൽ നിറഞ്ഞാടിയതിന് പിന്നാലെ വാക്കു പാലിച്ച് ആന്റണി പെരുമ്പാവൂർ; ദൃശ്യത്തിലെ പാറേൽ പള്ളിക്ക് ശേഷം കട്ടപ്പനയിലെ സാത്താൻ പള്ളിയും പ്രശസ്തിയിലേക്ക്; ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പള്ളി കാലപ്പഴക്കത്തിൽ തകർന്ന കാഴ്‌ച്ച ഇനി സിനിമയിൽ മാത്രം; ചിത്രം ഹിറ്റായതോടെ പള്ളിക്ക് മോടി കൂട്ടാൻ ആശീർവാദും; ഉപ്പുതറയിലെ പള്ളി തേടി ഇനി സഞ്ചാരികൾ ഒഴുകും

മറുനാടൻ ഡെസ്‌ക്‌

ജോർജുകുട്ടി ധ്യാനം കൂടാൻ പോയ പാറേൽ പള്ളി ദൃശ്യം സിനിമയുടെ കേന്ദ്ര ബിന്ദുക്കളിൽ ഒന്നാണ്. സിനിമയുടെ ഇതിവൃത്തം പലവട്ടം പാറേൽ പള്ളിയുടെ ചുറ്റുവട്ടത്തു കിടന്നു കറങ്ങുകയാണ്. കഥ പള്ളി കേന്ദ്രീകരിച്ചു നീങ്ങുമോ എന്ന് പോലും പ്രേക്ഷകനെക്കൊണ്ട് സംശയിപ്പിക്കും വിധം പള്ളിയുടെ പേര് പരാമർശിക്കുന്നുമുണ്ട്. അഞ്ചു വർഷം മുൻപ് മെഗാ ഹിറ്റ് സമ്മാനിച്ച മോഹൻലാൽ ചിത്രത്തിന് ശേഷം ഇപ്പോൾ 200 കോടി ക്ലബിൽ എത്തിയ ലാലിന്റെ ഏറ്റവും പുതിയ പടം ലൂസിഫറും ഇപ്പോൾ ഒരു പള്ളിയുടെ പേരിൽ കൂടി ശ്രദ്ധ നേടുകയാണ്. വെറും പള്ളിയല്ല, സാക്ഷാൽ സാത്താൻ പള്ളി. ലൂസിഫറിലും ഈ പള്ളിയുടെ സാന്നിധ്യം പ്രമേയപരമായി ശക്തമായി തന്നെ അവതരിപ്പിക്കപ്പെടുന്നു.

സിനിമയ്ക്ക് ട്വിസ്റ്റ് നൽകാനും സിനിമയ്ക്കുള്ളിലെ കഥ പ്രേക്ഷകന് സ്വയം കണ്ടെത്താനും പള്ളി കേന്ദ്രീകരിച്ചുള്ള സീനുകൾ സഹായകമാകുന്നുണ്ട്. മനോഹരമായ ലൊക്കേഷൻ കൂടിയാകുമ്പോൾ കെട്ടിലും മട്ടിലും സാത്താൻ പള്ളി ലൂസിഫറിന്റെ കഥയുമായി ഏറെ ഒത്തുപോകുകയാണ്. ലൊക്കേഷൻ തേടി വന്ന സിനിമ പ്രവർത്തകർ ഈ പള്ളി കണ്ടപ്പോൾ തന്നെ അതിൽ കണ്ണ് വച്ചിരുന്നു. ചിത്രം പുറത്തിറങ്ങിക്കഴിഞ്ഞാൽ ജീർണാവസ്ഥയിലായ പള്ളി മിനുക്കിയെടുത്തു നൽകാം എന്നതായിരുന്നു പള്ളിക്കമ്മിറ്റിക്കുള്ള വാഗ്ദാനം. ഇപ്പോൾ ചിത്രം വിപണിയിൽ നിന്നും പിൻവാങ്ങിയിട്ടും പള്ളി ചിത്രത്തെ വീണ്ടും വാർത്തയിൽ എത്തിക്കുകയാണ്.

ചിത്രീകരണം നടക്കുമ്പോൾ പറഞ്ഞിരുന്നതുപോലെ എട്ടു ലക്ഷം രൂപ മുടക്കി പള്ളി മിനുക്കുപണികൾ പൂർത്തിയാക്കിയിരിക്കുകയാണ്. മോഹൻലാൽ ചിത്രങ്ങളുടെ കുത്തക നിർമ്മാണ അവകാശമുള്ള ആശിർവാദ് സിനിമ തന്നെയാണ് ലൂസിഫർ പുറത്തിറിക്കിയതും. ആശീർവാദ് ഉടമ ആന്റണി പെരുമ്പാവൂർ പള്ളി പുതുക്കിപ്പണിയാൻ സമയ ബന്ധിതമായ ചരട് വലികൾ നടത്തിയതിനെ തുടർന്നാണ് സാത്താൻ പള്ളി അതിവേഗം നാട്ടുകാർക്ക് വീണ്ടും കൗതുകമായി മാറുന്നത്.

ബ്രിട്ടീഷുകാരനായ ജെ.എം വിൽക്കി എന്നയാളാണ് പള്ളി നിർമ്മിച്ചതെന്ന് ചരിത്രം പറയുന്നു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്റർനെറ്റിൽ പോലും ലഭ്യമല്ല. അതി സുന്ദരമായ ആംഗ്ലിക്കൻ നിർമ്മിതിയുടെ മുഴുവൻ ചാരുതയും ഈ പള്ളിയിൽ കാണാൻ കഴിയും. അതിനാൽ പള്ളിയുടെ പൗരാണികത നിലനിർത്തിയുള്ള നവീകരണമാണ് ആശിർവാദ് പ്രവർത്തകർ നടത്തിയത്. ലൂസിഫർ ചിത്രീകരിക്കും വരെ പൊട്ടിപ്പൊളിഞ്ഞു കിടന്ന ഈ പള്ളിയിൽ കാര്യമായി ആരും എത്തിയിരുന്നില്ല. ക്ലൈമാസിൽ പള്ളികണ്ടപ്പോൾ പലരും കരുതിയത് സിനിമക്ക് വേണ്ടിയുള്ള താൽക്കാലിക സെറ്റ് ഇട്ടുള്ള ചിത്രീകരണം ആയിരിക്കും എന്നാണ്.

ഇടുക്കിയിലെ കുടിയേറ്റ മേഖലയായ കട്ടപ്പനക്കു അടുത്ത് ഉപ്പുതറയിൽ ലോൺഡ്രി 4 ഡിവിഷന് വേണ്ടിയാണു ബ്രിട്ടീഷുകാരനായ ജെ.എം വിൽക്കി ആംഗ്ലിക്കൻ രീതിയിൽ ചെറിയ പള്ളി പണിതത്. സെന്റ് ആംഡ്റൂസ് സിഎസ്‌ഐ പള്ളി എന്നതായിരുന്നു അടുത്തകാലം വരെ ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് മാർത്തോമ്മാ, യാക്കോബായ, ഓർത്തോഡക്സ് വിഭാഗക്കാർക്കുകൂടി പങ്കടുക്കാൻ കഴിയും വിധം പ്രാത്ഥന സമയം പരിഷ്‌ക്കരിച്ചെടുത്തു യൂണിയൻ ചർച്ച എന്ന പേരും നൽകി. പിന്നീട് ഈ സഭകൾ പ്രാദേശികമായി സ്വന്തം പള്ളികൾ പണിതപ്പോൾ സെന്റ് ആൻഡ്റൂസ് പള്ളി ആർക്കും വേണ്ടാതായി. അങ്ങനെ സാത്താൻ പള്ളി എന്ന പേരും വീണു. പള്ളി കാടുപിടിച്ചു കിടക്കുക ആയിരുന്നു മൂന്നുവർഷം മുൻപ് വരെ. പിന്നീടാണ് പുതിയ വികാരി ചാർജ് ഏറ്റെടുത്തത്. ഒരർത്ഥത്തിൽ പള്ളിക്കു ശാപമോക്ഷം നൽകാൻ വേണ്ടി കൂടിയാണ് ലൂസിഫർ ചിത്രീകരണം ഉപ്പുതറയിൽ നടന്നതെന്ന് വിശ്വസിക്കുകയാണ് നാട്ടുകാർ.

അതിനിടെ കട്ടപ്പനയിലെ ഉപ്പുതറയിലും നടന്ന ലൂസിഫറിന്റെ ചിത്രീകരണം ഉപ്പുതറയ്ക്കും ടൂറിസ്റ്റുകളുടെ ശ്രദ്ധ ആകർഷിക്കാൻ ഉള്ള മനോഹാരിത ഉണ്ടെന്നു തെളിയിച്ചു കഴിഞ്ഞു. ഓർഡിനറി സിനിമയിലൂടെ ഗവി കണ്ടെത്തിയ പ്രശസ്തി കിട്ടിയില്ലെങ്കിലും ഉപ്പുതറയും അത്ര മോശം തറ അല്ലെന്ന നിലപാടിലാണ് നാട്ടുകാർ. കോടമഞ്ഞിറങ്ങുന്ന മലചെരിവുകളും തേയിലക്കാടിന്റെ പച്ചത്തുടിപ്പിൽ നിറയുന്ന സൗന്ദര്യവും എല്ലാം ഉപ്പുതറയിലേക്കു സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ ആവശ്യത്തിലേറെയായ കാഴ്ചകളായി ലൂസിഫറിൽ നിറയുന്നുണ്ട്. വാഗമണിൽ നിന്നും കുമളി വഴി തേക്കടി ലക്ഷ്യമിടുന്ന സഞ്ചാരികൾക്കു ഇടത്താവളമായി ഉപ്പുതറയിൽ കാഴ്ചകൾ കാണാൻ എത്തിത്തുടങ്ങിയാൽ അതും ലൂസിഫറിന്റെ വിജയ കണക്കുകളിൽ എഴുതി ചേർക്കേണ്ടി വരും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP