Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ ഹൈക്കോടതി ജഡ്ജിയുടെ മകനെ തണ്ടർബോൾട്ട് പീഡിപ്പിച്ചത് മാവോയിസ്റ്റ് എന്നാരോപിച്ച്; മാവോയിസ്റ്റ് ആയിരിക്കുന്നത് കുറ്റമല്ലെന്ന സിംഗിൾ ബെഞ്ച് വിധി സ്‌റ്റേ ചെയ്യിപ്പിച്ച യുഡിഎഫ് സർക്കാരിന് തിരിച്ചടി; പൊലീസ് പീഡനത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി; വിജയം കണ്ടത് ജൈവ കർഷകൻ ശ്യാം ബാലകൃഷ്ണന്റെ പോരാട്ടത്തിന്

മുൻ ഹൈക്കോടതി ജഡ്ജിയുടെ മകനെ തണ്ടർബോൾട്ട് പീഡിപ്പിച്ചത് മാവോയിസ്റ്റ് എന്നാരോപിച്ച്; മാവോയിസ്റ്റ് ആയിരിക്കുന്നത് കുറ്റമല്ലെന്ന സിംഗിൾ ബെഞ്ച് വിധി സ്‌റ്റേ ചെയ്യിപ്പിച്ച യുഡിഎഫ് സർക്കാരിന് തിരിച്ചടി; പൊലീസ് പീഡനത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി; വിജയം കണ്ടത് ജൈവ കർഷകൻ ശ്യാം ബാലകൃഷ്ണന്റെ പോരാട്ടത്തിന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി വിധി .ശ്യാമിന് നഷ്ടപരിഹാരം നൽകണമെന്ന സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധി ശരിവെച്ചുകൊണ്ട് ഉത്തരവിറക്കിയത് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ്.

വയനാട് ജില്ലയിലെ നിരവിൽപ്പുഴയിലെ ജൈവകർഷകനായ ശ്യാം ബാലകൃഷ്ണനെ മാവോയിസ്റ്റ് ആണെന്ന് ആരോപിച്ചു തണ്ടർബോൾട്ട് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ പീഡിപ്പിച്ചതും ഇതിനെതിരെ ശ്യാം നടത്തിയ നിയമ പോരാട്ടത്തിനാണ് ഇപ്പോൾ ഫലം കണ്ടത്. മാവോയിസ്റ്റ് എന്ന പേരിൽ തണ്ടർബോൾട്ട് കസ്റ്റഡിയിൽ പീഡിപ്പിച്ച യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

ഹൈക്കോടതി മുൻ ജഡ്ജിയും കേരള സർവീസ് ട്രിബ്യൂണൽ അധ്യക്ഷനുമായ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ മകൻ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന പരാതിയിലാണ് സിംഗിൾ ബെഞ്ച് 2015 മെയ് 22ന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ 2015ൽ അധികാരത്തിൽ ഉണ്ടായിരുന്ന യുഡിഎഫ് സർക്കാർ നൽകിയ അപ്പീലാണ് തള്ളിയിരിക്കുന്നത്.പൊലീസ് നടത്തുന്ന മനുഷ്യവകാശ ലംഘനങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിധി.

ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അന്ന് ഉത്തരവ് സ്റ്റേ ചെയ്തത്.ശ്യാം ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തുവെന്ന വാദം ശരിയല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അന്ന് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് സംഘടനകളുമായി ശ്യാം ബാലകൃഷ്ണന് ബന്ധമുണ്ട്. ഈ സംഘടനകൾക്കായി ക്ലാസ് എടുക്കാൻ അദ്ദേഹം പോകാറുണ്ട്.

മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന സിംഗിൾ ജഡ്ജിയുടെ പ്രസ്താവന പിൻവലിക്കണം എന്നും സർക്കാർ 2015ൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ ദുരുദ്ദേശ്യപരമല്ലെന്ന് പ്രസ്താവിച്ച ശേഷവും സർക്കാറിനോട് നഷ്ടപരിഹാരം നൽകണമെന്ന് പറയുന്നതിന് ന്യായീകരണമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതും

മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ല എന്ന സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെയാണ് സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയിരുന്നത്.
അനാവശ്യ പൊലീസ് പീഡനത്തിന് ഒരു ലക്ഷം രൂപയും കോടതി ചെലവിന് പതിനായിരം രൂപയും സർക്കാർ നൽകണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. മാവോയിസ്റ്റ് ആയിരിക്കുകയെന്നത് കുറ്റകൃത്യമല്ലെന്നും ഇത്തരം ചിന്ത പുലർത്തുന്നവരുടെ സ്വാതന്ത്ര്യം തടഞ്ഞു വെക്കാൻ അധികാരമില്ലെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.

വിധി വന്നതിന് പിന്നാലെ ശ്യാമിനെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രംഗത്ത് എത്തുകയും ചെയ്തു. അതേസമയം ഒരു ഹൈക്കോടതി മുൻ ജഡ്ജിയുടെ മകന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന് എന്താണ് ചെയ്യാൻ കഴിയുക എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. ഒപ്പം തന്നെ ഇടത് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ പോലും മാവോയിസ്റ്റുകൾ എന്ന പേരിൽ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകൾക്കും കൊലപാതകങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ടെന്നും അഭിപ്രായമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP