Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈ ഹോട്ടലിലെ അടിപൊളി ജീവിതത്തിന് ശേഷം വിമത എംഎൽഎമാർ ഗോവയിലെ റിസോർട്ടിലേക്ക്; ബിജെപിയുടെ അതിവേഗ നീക്കം അനുനയത്തിനായി ഡി.കെ.ശിവകുമാർ മുംബൈക്ക് തിരിച്ചതറിഞ്ഞ്; കുമാരസ്വാമിയെ വെള്ളം കുടിപ്പിച്ച് സ്വതന്ത്ര എംഎൽഎ ആർ.ശങ്കറിന്റെ രാജി; കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലേക്ക് ചാഞ്ഞ് രോഷൻ ബെയ്ഗ്; കൂടുതൽ കൊഴിച്ചിൽ ഒഴിവാക്കാൻ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റി ജെഡിഎസ്; ഓപ്പറേഷൻ ലോട്ടസ് വിജയിപ്പിക്കാൻ ബിജെപി ഇറങ്ങിയതോടെ റിസോർട്ട് രാഷ്ട്രീയം പൊടിപൊടിക്കുന്നു

മുംബൈ ഹോട്ടലിലെ അടിപൊളി ജീവിതത്തിന് ശേഷം വിമത എംഎൽഎമാർ ഗോവയിലെ റിസോർട്ടിലേക്ക്; ബിജെപിയുടെ അതിവേഗ നീക്കം അനുനയത്തിനായി ഡി.കെ.ശിവകുമാർ മുംബൈക്ക് തിരിച്ചതറിഞ്ഞ്; കുമാരസ്വാമിയെ വെള്ളം കുടിപ്പിച്ച് സ്വതന്ത്ര എംഎൽഎ ആർ.ശങ്കറിന്റെ രാജി; കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലേക്ക് ചാഞ്ഞ് രോഷൻ ബെയ്ഗ്; കൂടുതൽ കൊഴിച്ചിൽ ഒഴിവാക്കാൻ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റി ജെഡിഎസ്; ഓപ്പറേഷൻ ലോട്ടസ് വിജയിപ്പിക്കാൻ ബിജെപി ഇറങ്ങിയതോടെ റിസോർട്ട് രാഷ്ട്രീയം പൊടിപൊടിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

 ബെംഗളൂരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാരിനെ വീണ്ടും വെള്ളം കുടിപ്പിച്ച് മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ ആർ.ശങ്കർ രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗവർണർ വാജുഭായ് വാലയെ കണ്ടാണ് ശങ്കർ പിന്തുണ അറിയിച്ചത്. റാണെബെന്നൂരിൽ നിന്നുള്ള എംഎൽഎയ മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രിപദമാണ് ഒഴിഞ്ഞത്. ഇദ്ദേഹം പിന്നീട് മുംബൈയ്ക്ക് തിരിച്ചു. സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായ എച്ച്.നാഗേഷ് രാജി വച്ചതിന് പിന്നാലെയാണ് ശങ്കറും പുറത്തുപോയത്. അതിനിടെ കോൺഗ്രസിന് തലവേദനയായി ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി വച്ച് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. ശിവാജി നഗർ എംഎൽഎയായ രോഷൻ ബെയ്ഗാണ് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 'കോൺഗ്രസ് നേതൃത്വം എന്നോട് പെരുമാറിയ രീതി എന്നെ വേദനിപ്പിക്കുന്നു. ഞാൻ രാജി വയ്ക്കുകയാണ്'', ബെയ്ഗ് പറഞ്ഞു.

13 എംഎൽഎമാരുടെ രാജിയിൽ ഞെട്ടി നിൽക്കുന്ന കുമാരസ്വാമിക്ക് ഇത് വൻതിരിച്ചടിയായി. 224 അംഗ നിയമസഭയിൽ, ബിജെപിയുടെ അംഗസംഖ്യ 107 ആയി ഉയർന്നു. ഇക്കാര്യം യെദ്യൂരപ്പ അവകാശപ്പെടുകയും ച്യെ്തു. ഭരണമുന്നണിയുടെ അംഗസംഖ്യ 116 ആയി കുറയുകയും ചെയ്തു. 13 എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ, സർക്കാർ 103 ആയി ചുരുങ്ങും.

അതേസമയം, മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് രംഗം ഗോവയിലേക്ക് മാറി. 14 വിമത എംഎൽഎമാരെ ഹോട്ടലിൽ നിന്ന് ഗോവയിലെ റിസോർട്ടിലേക്ക് മാറ്റി. മുംബൈ ബിജെപി യുവമോർച്ച പ്രസിഡന്റ് മോഹിത് ഭാർതിയയാണ് എംഎൽഎമാരെ അനുഗമിക്കുന്നത്. തേസമയം കോൺഗ്രസിന്റെ വിമത എംഎ‍ൽഎമാരെ നേരിട്ട് കാണുന്നതിനായി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. എംഎ‍ൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെതുടർന്നാണ് ഡി.കെ. ശിവകുമാറിന്റെ മുംബയ് യാത്ര. ഡികയുടെ വരവറിഞ്ഞാണ് എംഎൽംഎമാരെ ഗോവയിലേക്ക് ബിജെപി മാറ്റിയത്.

അതിനിടെ, സ്വതന്ത്ര എംഎ‍ൽഎ കൂടി രാജിവച്ചതോടെ ജെ.ഡി.എസ് എംഎ‍ൽഎമാരെ റിസോർട്ടിലേക്ക് മാറ്റിത്തുടങ്ങി. ബെംഗളുരു ദേവനഹള്ളിയിലെ റിസോർട്ടിലേക്കാണ് എംഎ‍ൽഎമാരെ മാറ്റുന്നത്. കൂടുതൽ എംഎ‍ൽഎമാർ മറുകണ്ടം ചാടാതിരിക്കാനാണ് ജെ.ഡി.എസിന്റെ പുതിയ നീക്കം. അതേ സമയം പാർട്ടി നിർദ്ദേശങ്ങൾ അംഗീരിച്ചില്ലെങ്കിൽ എംഎ‍ൽഎമാരെ അയോഗ്യരാക്കാനും കോൺഗ്രസ് നിക്കം നടക്കുന്നു. ഇതിന്റെ ഭാഗമായി നാളെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചു.

യോഗത്തിൽ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നാണ് കർണാടക കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അയോഗ്യരാക്കിയാൽ ഇവർക്ക് പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് വരും. വിമതരെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നതിന്റെ ഭാഗമായാണ് സ്പീക്കർ ഇതുവരെ രാജി സ്വീകരിക്കാത്തതെന്നും റിപ്പോർട്ടുണ്ട്.ഇതിനിടെ ബിജെപിയുടെ നിയമസഭാ കക്ഷി യോഗവും ബെംഗളുരുവിൽ നടക്കുന്നുണ്ട്. ബി.എസ്.യദ്യൂരപ്പയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാളെ ബിജെപി പ്രവർത്തകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു.

രാജി വച്ച വിമത എംഎൽഎമാർ തിരിച്ചുവരണമെന്നും, പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും കർണാടകത്തിന്റെ ചുമതലയുള്ള കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. അവർ തിരിച്ചുവരുമെന്നും, സർക്കാർ തുടരുമെന്നും ആത്മവിശ്വാസമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. വിമത എംഎൽഎമാർ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്. അയോഗ്യത അടക്കം എല്ലാ നിയമസാധ്യതകളും നോക്കുമെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം, കുമാരസ്വാമി എത്രയും വേഗം രാജി വെക്കണമെന്നും, മറ്റൊരു സർക്കാരിന് വഴിയൊരുക്കണമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ ആവശ്യപ്പെട്ടു. ഭൂരിപക്ഷം നഷ്ടപ്പെട്ടതുകൊണ്ട് കുമാരസ്വാമി ഉടൻ സ്ഥാനമൊഴിയണം.കോൺഗ്രസ് എംഎൽഎമാർ ഇതിനകം രാജി വച്ചുകഴിഞ്ഞു. ഇനി മറ്റൊരുസർക്കാരിന് വഴിയൊരുക്കുകയാണ് വേണ്ടത്, ശോഭ കരന്തലജെ പറഞ്ഞു.

കർണാടകത്തിലെ സമീപകാലസംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ജനാധിപത്യം സംരക്ഷിക്കുക എന്നാവശ്യപ്പെട്ട്, കോൺ്ഗ്രസ് എംപിമാർ ലോക്സഭയിൽ മുദ്രാവാക്യം മുഴക്കി. എന്നാൽ, കർണാടകയിലെ പ്രതിസന്ധിക്കു കാരണം ബിജെപിയല്ലെന്നും രാഹുൽ ഗാന്ധിയാണെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞു. സംസ്ഥാനത്തെ പ്രശ്നങ്ങളിൽ ബിജെപിക്കു പങ്കില്ലെന്നും രാജിവയ്ക്കുന്ന പ്രവണത തുടങ്ങിയതുതന്നെ രാഹുലിൽനിന്നാണെന്നും രാജ്നാഥ് പറഞ്ഞു.

രാജിവച്ച എംഎൽഎമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാൻ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന നിലപാടിലാണ് കോൺഗ്രസ്. നിലവിൽ ബിജെപിക്ക് 106, കോൺഗ്രസിനും ജെഡിഎസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. സ്പീക്കറെ കൂടി ഉൾപ്പെടുത്തിയാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്. കോൺഗ്രസ് വിമത എംഎൽഎ രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രി കണ്ടു. ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലായിരുന്നു ചർച്ച. രാജിയിൽനിന്ന് പിന്മാറണമെന്ന് കുമാരസ്വാമി രാമലിംഗ റെഡ്ഡിയോട് ആവശ്യപ്പെട്ടു. രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചേക്കുമെന്ന് സൂചനയുണ്ട്. റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി കൂടെയുള്ളവർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള കരുനീക്കങ്ങൾ ബിജെപി പാളയത്തിലും സജീവമാണ്.

പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിക്കില്ലെന്നാണ് സൂചന. ഇതിനെതിരെ എം.എൽ എ മാർക്ക് കോടതിയിൽ പോകാം. പക്ഷേ ഇതിലെ നിയമനടപടികൾ നീണ്ടുപോകാൻ ഇടയുണ്ട്. ഇതിനിടെ കൂടുതൽ കൂറുമാറ്റങ്ങളുണ്ടായാൽ നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഗവർണറോട് അഭ്യർത്ഥിക്കാം. എന്നാൽ ഗവർണർക്ക് ഇത് തള്ളിക്കളഞ്ഞ് ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാം. ഇക്കാര്യത്തിൽ ഗവർണറാണ് നിലപാട് സ്വീകരിക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP