Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു മഞ്ഞുമല എത്തിക്കാൻ കഴിഞ്ഞാൽ പത്ത് ലക്ഷം പേർക്ക് അഞ്ച് കൊല്ലത്തേക്ക് കുടിവെള്ളമാവും; വെള്ളമില്ലാതെ അലയേണ്ടി വരുമെന്ന ഭയത്താൽ അന്റാർട്ടിക്കയിൽ നിന്നും മഞ്ഞുമല എത്തിക്കാൻ ആലോചനയുമായി യുഎഇ വ്യവസായി; പരീക്ഷണാർത്ഥം ചെറിയൊരു മല ആഫ്രിക്കയിൽ എത്തിച്ച് വെള്ളം ശേഖരിക്കും; അന്റാർട്ടിക്കൻ മഞ്ഞ് മലകൾ ഭാവിയിൽ ലോകത്തിന്റെ ദാഹം മാറ്റുമോ....?

ഒരു മഞ്ഞുമല എത്തിക്കാൻ കഴിഞ്ഞാൽ പത്ത് ലക്ഷം പേർക്ക് അഞ്ച് കൊല്ലത്തേക്ക് കുടിവെള്ളമാവും; വെള്ളമില്ലാതെ അലയേണ്ടി വരുമെന്ന ഭയത്താൽ അന്റാർട്ടിക്കയിൽ നിന്നും മഞ്ഞുമല എത്തിക്കാൻ ആലോചനയുമായി യുഎഇ വ്യവസായി; പരീക്ഷണാർത്ഥം ചെറിയൊരു മല ആഫ്രിക്കയിൽ എത്തിച്ച് വെള്ളം ശേഖരിക്കും; അന്റാർട്ടിക്കൻ മഞ്ഞ് മലകൾ ഭാവിയിൽ ലോകത്തിന്റെ ദാഹം മാറ്റുമോ....?

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ലോകത്ത് വർധിച്ച് വരുന്ന ജലക്ഷാമത്തിന് പരിഹാരമായ അന്റാർട്ടിക്കയിൽ നിന്നും മഞ്ഞ് മലകൾ കൊണ്ട് വന്ന ജലമാക്കി മാറ്റാൻ സാധിക്കുമോ എന്ന നിർണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ് യുഎഇ ബിസിനസ്മാനായ അബ്ദുള്ള അൽഷെഹി. ലോകം തന്നെ ജലത്തിന് വേണ്ടി കേഴുമ്പോഴാണ് പുതിയ പരീക്ഷണം. ഇത് വിജയിച്ചാൽ അന്റാർട്ടിക്കൻ മഞ്ഞ് മലകൾ ഭാവിയിൽ ലോകത്തിന്റെ ദാഹം മാറ്റുമെന്ന പ്രതീക്ഷയാണ് ഏവരും പങ്കുവയ്ക്കുന്നത്.

ഒരു മഞ്ഞുമല എത്തിക്കാൻ കഴിഞ്ഞാൽ പത്ത് ലക്ഷം പേർക്ക് അഞ്ച് കൊല്ലത്തേക്ക് കുടിവെള്ളമാവുമെന്നാണ് അബ്ദുള്ള അൽഷെഹി വിശദീകരിക്കുന്നത്. വെള്ളമില്ലാതെ അലയേണ്ടി വരുമെന്ന ഭയത്താലാണ് അദ്ദേഹം അന്റാർട്ടിക്കയിൽ നിന്നും മഞ്ഞുമല എത്തിക്കാൻ ആലോചിക്കുന്നത്. താൻ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായി ചെറിയൊരു മല ആഫ്രിക്കയിൽ എത്തിച്ച് വെള്ളം ശേഖരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇത് വിജയിച്ചാൽ അന്റാർട്ടിക്കൻ മഞ്ഞ് മലകൾ ഭാവിയിൽ ലോകത്തിന്റെ ദാഹം മാറ്റുമോ....?? എന്ന ചോദ്യവും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്.

മഞ്ഞ് മല ഓസ്ട്രേലിയയിലെ പെർത്തിലേക്ക് കൊണ്ട് വന്ന ജലമാക്കി മാറ്റുന്നതിനുള്ള പരീക്ഷണമായിരിക്കും ഇദ്ദേഹം നടത്തുകയെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച പ്രാഥമിക പരീക്ഷണത്തിന് 60 മുതൽ 80 മില്യൺ ഡോളർ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് യൂറോ ന്യൂസുമായി സംസാരിക്കവെ അൽഷെഹി വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച മൊത്തം പ്രൊജക്ട് നടപ്പിലാക്കുന്നതിനായി യുഎഇക്ക് 100 മില്യൺ ഡോളറിനും 150 മില്യൺ ഡോളറിനും ഇടയിലായിരിക്കും ചെലവ് വരുന്നത്. സമുദ്രജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനേക്കാൾ ചെലവ് കുറവായിരിക്കും അന്റാർട്ടിക്കയിൽ നിന്നും മഞ്ഞ് മലകൾ കൊണ്ട് വന്ന ജലമാക്കി മാറ്റുന്നതിന് വേണ്ടി വരുകയെന്നാണ് അൽഷെഹി പറയുന്നത്.

സമുദ്ര ജലം ശുദ്ധീകരിക്കുന്നതിനുള്ള ഡീസാലിനേഷൻ പ്ലാന്റിനായി നിക്ഷേപമായി വൻ തുകകൾ വേണ്ടി വരുമ്പോൾ മഞ്ഞ് മലകളിൽ നിന്നും വെള്ളമുണ്ടാക്കാൻ ഇത്രയും വേണ്ടി വരില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഡീസാലിനേഷൻ പ്രക്രിയയുടെ ഭാഗമായി പരിധി വിട്ട അളവിലുള്ള ഉപ്പു ജലം ഗൾഫിലേക്ക് പുറന്തള്ളപ്പെടുന്നുവെന്നും ഇതിനെ തുടർന്ന് ഇവിടുത്തെ സമുദ്രങ്ങളിൽ ഉപ്പിന്റെ അംശം വർധിച്ച് അറബിക്കടലിലെ മത്സ്യങ്ങളും മറ്റ് സമുദ്ര ജീവികളും കൊല്ലപ്പെടുന്നതിന് വഴിയൊരുക്കുന്നുണ്ടെന്നും ഇതിന് പരിഹാരമാണ് മഞ്ഞ് മലകളിൽ നിന്നുള്ള കുടിവെള്ള ഉൽപാദനമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ മഞ്ഞ് മലയിൽ നിന്നുള്ള ജല ഉൽപാദനം സാമ്പത്തികമായും പരിസ്ഥിതി പരമായും ഏറെ മെച്ചമേകുന്ന വഴിയാണെന്നും അദ്ദേഹം ആവർത്തിക്കുന്നു. ഇത്തരത്തിൽ യുഎഇയിലേക്ക് മാത്രമല്ല ജലദൗർഭല്യം നേരിടുന്ന ലോകത്തിലെ ഏത് ഭാഗത്തേക്കും വെള്ളമുൽപാദിപ്പിക്കാമെന്നും ഈ ബിസിനസുകാരൻ നിർദ്ദേശിക്കുന്നു. നാഷണൽ അഡൈ്വസറി ബ്യൂറോ ലിമിറ്റഡിന്റെ എംഡിയും സ്ഥാപകനുമാണ് അൽഷെഹി. റീസൈക്ലിങ്, എനർജി ജനറേഷൻ എന്നിവയ്ക്കായി സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഒരു അഡൈ്വസറി ഫേമാണിത്.

മഞ്ഞ് മലയെ കൊണ്ട് വന്ന് കേപ് ടൗണിൽ ശുദ്ധ ജലം ലഭ്യമാക്കുകയെന്ന ആശയം പുതിയതല്ല. കടുത്ത വരൾച്ചയാൽ വീർപ്പ് മുട്ടുന്ന കേപ് ടൗണിലേക്ക് ഒരു മഞ്ഞ് മല കൊണ്ട് വന്ന ജലം ലഭ്യമാക്കുന്നതിന് സൗത്ത് ആഫ്രിക്കൻ മറൈൻ സാൽവേജ് മാസ്റ്ററായ നിക്കോളാസ് സ്ലോനെ ഇതിന് മുതിർന്നിരുന്നുവെന്ന് ജൂണിൽ ബ്ലൂംസ്ബർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP