Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഫുജൈറ: ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഇൻകാസ് ഫുജൈറ സംസ്ഥാന പ്രസിഡന്റ് കെ സി അബൂബക്കർ യോഗം ഉത്ഘാടനം ചെയ്തു. ഭരണകൂട പീഡനത്തിറെ ഇരയായി ആത്മഹത്യാ ചെയ്ത പ്രവാസി മലയാളി യായ പാറയിൽ സാജന്റെ ദാരുണമായ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി, ആന്തുർ നഗരസഭാ ചെയർപേഴ്‌സൺ പി കെ ശ്യാമളയെ തൽസ്ഥാനത്തു നിന്ന് മാറ്റി ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സംസ്ഥാന ഭരണം ദയനീയ പരാജയമാണെന്നു പ്രസിഡന്റ് കെ സി അബൂബക്കർ ആരോച്ചു. സജീവമല്ലാത്ത എല്ലാ ജില്ലാ കമ്മറ്റികളുടെയും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുനഃസംഘടന. പ്രസിഡന്റ് ആയി നാസർ പറമ്പിൽ നെ യും ജനറൽ സെക്രട്ടറി ആയി സുബൈർ എടത്തനാട്ടുകര യെയും തെരെഞ്ഞെടുത്തു.

പിസി ഷാനവാസ് (വൈസ് പ്രസിഡന്റ് ) സുബൈർ ഒ ടി വിളയൂർ (ജോയിന്റ് സെക്രട്ടറി) ,ഉസ്മാൻ ചൂരക്കോട് (ട്രഷറർ ) , പിസി ഹംസ യെ (രക്ഷധികാരി)എന്നിവടക്കം പതിനൊന്നു അംഗ നിർവ്വാഹകസമിതിയെയും ഐക്കണ്ഠനെ തെരെഞ്ഞടുത്തു . ലോകസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ നിന്നും വൻഭൂരിപക്ഷത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഡി സിസി പ്രസിഡന്റ് കൂടിയായ വി കെ ശ്രീകണ്ഠൻ എം പി (പാലക്കാട്) , രമ്യ ഹരിദാസ് എം പി ( ആലത്തൂർ) എന്നിവരെ യോഗം അഭിനന്ദിച്ചു.

സംസ്ഥാന ദുർഭരണത്തിനെതിരായ ജനരോഷവും ഉയർന്ന മതേതര ചിന്തയും മുൻ നിർത്തി കേരളത്തിൽ നടക്കുന്ന വലിയ രഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ് സി പി എം ശക്തി കേന്ദ്രങ്ങളിൽ പോലും കോൺഗ്രസ്സിനും യു ഡി എഫ് നും ഉണ്ടായ തകർപ്പൻ വിജയമെന്നു യോഗം വിലയിരുത്തി. ഇൻകാസ് ജനറൽ സെക്രട്ടറി ജോജു മാത്യു, പി സി ഹംസ, നാസർ പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP