Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശുദ്ധ ഗ്രന്ഥത്തിന്റെ ജീവിക്കുന്ന പതിപ്പുകളാവണം വിശ്വാസികൾ - വി.എ മൊയ്തുണ്ണി

വിശുദ്ധ ഗ്രന്ഥത്തിന്റെ ജീവിക്കുന്ന പതിപ്പുകളാവണം വിശ്വാസികൾ - വി.എ മൊയ്തുണ്ണി

കുവൈത്ത് :ജീവിതത്തെ അതിന്റെ യഥാർത്ഥ രൂപത്തിലാക്കി തന്ന ലോകരുടെ സന്മാർഗ ഗ്രന്ഥമെന്ന് ദൈവം പ്രവചിച്ച വിശുദ്ധ ഖുർആൻ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ചേർത്ത് പിടിക്കുന്നൊടൊപ്പം വിശുദ്ധ ഗ്രന്ഥത്തിന്റെ ജീവിക്കുന്ന പതിപ്പുകളാവാന് വിശ്വാസി സമൂഹം മുന്നോട്ട് വരണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റ്ര് കേന്ദ്ര ചെയർമാ ന് വി.എ മൊയ്തുണ്ണി കടവല്ലൂർ പറഞ്ഞു.

ഐ.ഐ.സി ജലീബ് ഓഫീസിൽ നടന്ന കേന്ദ്ര കൗൺസിൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഇസ്ലാഹി സെന്റ്ര് തറവാട്ടിലെ കാരണവരായ വി.എ മൊയ്തുണ്ണി കടവല്ലൂർ പ്രവാസം അവസാനിപ്പിച്ചു. 1979 മുതൽ പ്രവാസം തുടങ്ങിയ അദ്ദേഹം ഇസ്ലാഹി സെന്റര് രൂപം കൊണ്ടതു മുതൽ ഇസ്ലാഹി സെന്റിന്റെ ഓരോ ചലനത്തോടൊപ്പം നിലകൊണ്ട സജ്ജീവ അംഗമായിരുന്നു വി.എ മൊയ്തുണ്ണി. വിവിധ സ്ഥാനമാനങ്ങൾ വഹിച്ച അദ്ദേഹം നിലവിൽ കേന്ദ്ര ചെയർമാനാണ്. 15 വർഷമായി കുവൈത്ത് ചേബറേഴ്‌സ് കൊമേഴ്‌സ് റജിസ്‌ട്രേഷൻ ഇംഗ്ലീഷ് വിഭാഗത്തിലെ ഹെഡായിരുന്നു അദ്ദേഹം. കേന്ദ്ര കൗൺസിൽ സംഗമത്തിൽ അദ്ദേഹത്തിന് വികാര നിർഭരമായ യാത്രയയപ്പ് നൽകി.

ഐ.ഐസിയുടെ ഉപഹാരം വി.എ മൊയ്തുണ്ണി കടവല്ലൂരിന് കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി നൽകി. സംഗമത്തിൽ ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, അബ്ദുൽ അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാൻ, മുഹമ്മദ് റാഫി കതിരൂർ, ഷമീമുള്ള സലഫി, മുഹമ്മദ് ഷരീഫ് അസ്ഹരി, ഇബ്രാഹിം കൂളിമുട്ടം, റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം, അഷ്‌റഫ് മേപ്പയ്യൂര്, യൂനുസ് സലീം, എൻജി. ഉമ്മര് കുട്ടി എന്നിവര് സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP