Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൾക്കൂട്ട കൊലപാതകം നിയമനടപടികൾ വേണം - കെ.കെ.എം.എ

ശുക്കടത്തിന്റെ പേരിലും, തൊപ്പി ധരിക്കുന്നതിന്റെ പേരിലും, ജയ് ശ്രീ റാം വിളിക്കാൻ നിർബ്ബന്ധിച്ചും, ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിച്ചുവരികയാണ്. രാജ്യത്തെ പൗരന്റെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പ് നൽകേണ്ട സർക്കാർ ഇത് കണ്ടില്ലെന്നു നടിക്കുകയാണ്. മതേതര ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയ ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടുന്ന ഭരണകൂടം ഇതിനെ ഗൗരവമായി കാണണമെന്നും, ഇത്തരം നീച പ്രവർത്തികൾ ചെയ്യുന്നവർക്കെതിരിൽ നടപടികൾ കൈക്കൊള്ളണമെന്നും കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്നതിനെതിരെ നിയമ നിർമ്മാണങ്ങൾ നടത്തണമെന്നും കേന്ദ്ര സർക്കാരിനോട് കെ.കെ.എം.എ ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.

അബ്ബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം സി.എഫ്.ഒ മുഹമ്മദലി മാട്ടര ഉദ്ഘാടനം ചെയ്തു. പാട്രൻ സഗീർ തൃക്കരിപ്പൂർ, അക്‌ബർ സിദ്ദീഖ്, വൈ. ചെയർമാന്മാരായ അബ്ദുൽ ഫത്താഹ് തയ്യിൽ, ഹംസ പയ്യന്നൂർ, ട്രഷറർ സി. ഫിറോസ്, വർക്കിങ് പ്രസിഡന്റ് കെ.ബഷീർ, ഫിനാൻസ് സെക്രട്ടറി മുനീർ കുനിയ, വൈ. പ്രസിഡന്റ്മാരായ ഒ.എം. ഷാഫി, സംസം റഷീദ്, ഒ.പി. ഷറഫുദ്ദീൻ, വി.കെ. അബ്ദുൽ ഗഫൂർ, അസി. വി.പിമാരായ മുഹമ്മദലി അറക്കൽ, പി. റഫീഖ്, ശഹീദ് ലബ്ബ, ഫർവാനിയ സോണൽ ജന. സെക്രട്ടറി സുൽഫിക്കർ, അഹമ്മദി സോണൽ ജന. സെക്രട്ടറി അസ്ലം ഹംസ, സിറ്റി സോണൽ വർക്കിങ് പ്രസിടണ്ട് അബ്ദുൽറസാഖ് മേലടി എന്നിവർ സംസാരിച്ചു.

പ്രസിടണ്ട് എ.പി. അബ്ദുൽ സലാം അദ്ധ്യക്ഷനായിരുന്നു. അഡ്‌മിൻ സെക്രട്ടറി വി.എച്ച് മുസ്തഫ, റിപ്പോർട്ട് അവതരിപ്പിച്ചു. വൈ. പ്രസിടണ്ട് മുനീർ തുരുത്തിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ ജന. സെക്രട്ടറി കെ.സി റഫീഖ് സ്വാഗതവും കമ്മ്യൂണിക്കേഷൻ സെക്രട്ടറി എ.വി. മുസ്തഫ നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP