Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവത്തിന്റെ നിർണായകമായ 'കൈ'; മുഖം തിരിച്ചറിയാനാകാത്ത നിലയിൽ യുവതിയെ കത്തിച്ചിട്ടും പരുത്തിച്ചാക്കിൽ പറ്റിപ്പിടിച്ച കോഴിത്തൂവലൂകൾ കെണിയായി; യുവതി ധരിച്ചിരുന്ന രക്ഷാ തകിട് കച്ചിത്തുരുമ്പായി; കടം വാങ്ങിയ പണം തിരികെ നൽകാത്ത കാമുകിയെ ചിക്കൻ സ്റ്റാൾ ഉടമ അലാം ഷെയ്ക്ക് കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി; മൃതദേഹം കൂട്ടുകാരനൊപ്പം വിജനമായ സ്ഥലത്ത് എത്തിച്ച് പെട്രോൾ ഒഴിച്ചു കത്തിച്ചതും തെളിവു നശിപ്പിക്കാൻ; സത്യം പുറത്തുവരാൻ ലൂപ്‌ഹോൾ പഴുതാകുമ്പോൾ

ദൈവത്തിന്റെ നിർണായകമായ 'കൈ'; മുഖം തിരിച്ചറിയാനാകാത്ത നിലയിൽ യുവതിയെ കത്തിച്ചിട്ടും പരുത്തിച്ചാക്കിൽ പറ്റിപ്പിടിച്ച കോഴിത്തൂവലൂകൾ കെണിയായി; യുവതി ധരിച്ചിരുന്ന രക്ഷാ തകിട് കച്ചിത്തുരുമ്പായി; കടം വാങ്ങിയ പണം തിരികെ നൽകാത്ത കാമുകിയെ ചിക്കൻ സ്റ്റാൾ ഉടമ അലാം ഷെയ്ക്ക് കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി; മൃതദേഹം കൂട്ടുകാരനൊപ്പം വിജനമായ സ്ഥലത്ത് എത്തിച്ച് പെട്രോൾ ഒഴിച്ചു കത്തിച്ചതും തെളിവു നശിപ്പിക്കാൻ; സത്യം പുറത്തുവരാൻ ലൂപ്‌ഹോൾ പഴുതാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

താനെ;ദൈവത്തിന്റെ നിർണായകമായ 'കൈ',അത് എത്ര ആസൂത്രിതമായ കുറ്റകൃത്യങ്ങളിലും കൊലയാളി ഉപേക്ഷിച്ചുപോകുന്ന ഇല്ലെങ്കിൽ കാണാതെ പോകുന്ന ഒരു പിഴവായിരിക്കും. അത്തരത്തിലുള്ള തെളിവുകളെയാണ് 'ലൂപ്ഹോൾ' എന്ന് അന്വേഷണ സംഘം വിശേഷിപ്പിക്കുന്നത്. കുറ്റവാളി കാണാമറയത്താണെങ്കിലും ലൂപ്‌ഹോൾ അയാളിലേയ്ക്ക് എത്താൻ വെളിച്ചം വീശും എന്നാണ് കാലം തെളിയിച്ചിട്ടുള്ളത്. അത് നമുക്ക് പല കുറ്റാന്വേഷണ സിനിമകളിലൂടെയും പരിചിതമാണെങ്കിലും ഇതിന്റെ വാസ്തവത്തിൽ തെളിഞ്ഞ ഒരു കേസിനെ കുറിച്ചുള്ള വാർത്തകളാണ് മഹാരാഷ്ട്ര പൊലീസിന് പറയാനുള്ളത്. മുഖം തിരിച്ചറിയാനാകാത്ത നിലയിൽ യുവതിയെ കത്തിച്ചിട്ടും പരുത്തിച്ചാക്കിൽ പറ്റിപ്പിടിച്ച കോഴിത്തൂവലൂകൾ വഴി കൊലപാതകിയെ പിടികൂടിയ അനുഭവം പറയുകയാണ് അവർ 

ജൂൺ 23 ഞായറാഴ്ചയാണ് താനെ തിത്വാലയിലെ കല്യാൺ ടൗണിൽ റയാ പാലത്തിനു സമീപം ചാക്കിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പെട്രോൾ ഒഴിച്ചു കത്തിച്ച നിലയിലൊരു മൃതദേഹമായിരുന്നു ചാക്കുകെട്ടിൽ. പിന്നീടാണ് മൃതദേഹം യുവതിയുടേതാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. എന്നാൽ ഇതാരാണ് പൊലീസിന് വ്യക്തമായിരുന്നില്ല. കൊലപാതകശേഷം കുറ്റം ഒളിപ്പിക്കുന്നതിനായി ശരീരം കത്തിച്ചതാകാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനും കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും അന്വേഷണം തെല്ലും മുന്നോട്ടു പോയതുമില്ല. ആവശ്യമായ തെളിവുകളും ലഭിച്ചില്ല.

പരുത്തിച്ചാക്കിൽ പറ്റിപ്പിടിച്ച നിലയിൽ കണ്ടെത്തിയ കോഴിത്തൂവലും ശരീരത്തിൽ ധരിച്ചിരുന്ന രക്ഷാത്തകിടും മാത്രമായിരുന്നു കൊല്ലപ്പെട്ട യുവതിയിലേക്കും ഘാതകനിലേക്കും വിരൽ ചൂണ്ടാവുന്ന ഒരേയൊരു കച്ചിത്തുരുമ്പായി പൊലീസ് കരുതിയത്. യുവതി ധരിച്ചിരുന്ന തകിടിൽ ബംഗാളിയിൽ എന്തോ കുറിച്ചിട്ടിരുന്നു. മേഖലയിൽ ബംഗാളി സംസാരിക്കുന്നവരെയും കോഴി സ്റ്റാൾ നടത്തുന്നവരെയും മാത്രം കേന്ദ്രീകരിച്ചായി പിന്നീടുള്ള പൊലീസ് അന്വേഷണം.ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സമീപപ്രദേശത്തുള്ള ചിക്കൻ സ്റ്റാളിൽ ഒരു യുവതി ദിവസവും സന്ദർശനം നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. എന്നാൽ നാളുകളായി അവരെ കാണാനില്ലെന്ന വാർത്തയും ഇതോടൊപ്പം പൊലീസിന്റെ ചെവിയിൽ എത്തിയത്. സംശയത്തിന്റെ ആക്കം കൂട്ടി. ഇതോടെ അന്വേഷണം ആ വഴിക്കായി. കൊല്ലപ്പെട്ടത് മോനിയെന്ന ഇരുപത്തിയഞ്ചുകാരിയാണെന്നു വൈകാതെ പൊലീസ് സ്ഥിരീകരിച്ചു.

താനെയിൽ ചിക്കൻ സ്റ്റാൾ നടത്തിയിരുന്ന അലാം ഷെയ്ക്ക് (33) എന്ന യുവാവ് മോനിയുടെ മൃതദേഹം കണ്ടെടുത്തതിന്റെ പിറ്റേദിവസം ബാംഗാളിലേക്കു കടന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെ കൊലപാതകി അലാം ഷെയ്ക്കാണെന്ന് ഉറപ്പിച്ച പൊലീസ് കുരുക്കു മുറുക്കി. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ബംഗാളിലെ സെയ്ദ്പൂർ ഗ്രാമത്തിലേക്ക് താനെയിൽ നിന്നുള്ള പൊലീസ് സംഘം ഉടനെ പുറപ്പെടുകയും അലാം ഷെയ്ക്കിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിനൊടുവിൽ ഷെയ്ക്ക് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട മോനിയുമായി അടുപ്പത്തിലായിരുന്നുവെന്നും കടമായി വാങ്ങിയ 2.5 ലക്ഷം രൂപ തിരികെ നൽകാത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഷെയ്ക്ക് പറഞ്ഞു. പണം തിരികെ ചോദിക്കാൻ ജൂൺ 22ന് രാത്രി ഏറെ വൈകി അടുത്ത സുഹൃത്തിനൊപ്പം മോനിയുടെ വീട്ടിലെത്തി. ഇരുവരും തമ്മിൽ വാക്തർക്കത്തിനൊടുവിൽ മോനിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

സുഹൃത്തിനൊപ്പം മൃതദേഹം ബൈക്കിനു നടുവിലിരുത്തി വിജനമായ സ്ഥലത്ത് എത്തിച്ച് പെട്രോൾ ഒഴിച്ചു കത്തിച്ചു. കോഴിഫാമിൽ ഉപയോഗിക്കുന്ന തരം പരുത്തിച്ചാക്കാണ് ഷെയ്ക്കിനെ കുരുക്കിയത്. തിങ്കളാഴ്ച രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷെയ്ക്കിന്റെ കൂട്ടാളിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP