Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്തെ ആദ്യ സമ്പൂർണ ഇലക്ട്രിക് എസ്.യു.വി; ഹ്യുണ്ടായിയുടെ കോന ഇന്ത്യയിൽ അവതരിപ്പിച്ചു; ഒറ്റചാർജിൽ 452 കിലോമീറ്റർ മൈലേജ്; 9.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗം; ആറ് മണിക്കൂർ 10 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം;ഇന്ത്യയിൽ ലഭ്യമാകുന്ന 39.2 kWh മോഡലിൽ പരമാവധി 136 പിഎസ് പവറും 40.27 kgm ടോർക്കും നൽകും; എക്‌സ്‌ഷോറൂം വില 25.30 ലക്ഷം

രാജ്യത്തെ ആദ്യ സമ്പൂർണ ഇലക്ട്രിക് എസ്.യു.വി; ഹ്യുണ്ടായിയുടെ കോന ഇന്ത്യയിൽ അവതരിപ്പിച്ചു; ഒറ്റചാർജിൽ 452 കിലോമീറ്റർ മൈലേജ്;  9.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗം; ആറ് മണിക്കൂർ 10 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം;ഇന്ത്യയിൽ ലഭ്യമാകുന്ന 39.2 kWh മോഡലിൽ പരമാവധി 136 പിഎസ് പവറും 40.27 kgm ടോർക്കും നൽകും; എക്‌സ്‌ഷോറൂം വില 25.30 ലക്ഷം

മറുനാടൻ ഡെസ്‌ക്‌

രാജ്യത്തെ ആദ്യ സമ്പൂർണ ഇലക്ട്രിക് എസ്.യു.വി മോഡലായ ഹ്യുണ്ടായ് കോന ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിന് പിന്നാലെ ഇന്ത്യൻ കോനയുടെ ആദ്യ പരസ്യ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. കോനയുടെ ഡ്രൈവിങ് വിഷ്വൽസിനൊപ്പം ഇലക്ട്രിക് റേഞ്ച്, വേഗത, വാറണ്ടി വിവരങ്ങൾ എന്നിവ വ്യക്തമാക്കിയുള്ളതാണ് ആദ്യ പരസ്യം.ഇലക്ട്രിക് കോനയ്ക്ക് 25.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഒറ്റചാർജിൽ 452 കിലോമീറ്റർ സഞ്ചരിക്കാൻ ഇന്ത്യൻ കോനയ്ക്ക് സാധിക്കും. 9.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗതയിലെത്താം. മൂന്ന് വർഷത്തേക്ക് പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും വാഹനത്തിലെ ബാറ്ററിക്ക് എട്ട് വർഷത്തെ വാറണ്ടിയും ഹ്യുണ്ടായ് നൽകുന്നതായി പരസ്യത്തിൽ വ്യക്തമാക്കുന്നു.

ആഗോള വിപണിയിൽ 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയേൺ ബാറ്ററി റേഞ്ച് മോഡലുകളാണുള്ളത്. എന്നാൽ, ഇന്ത്യയിൽ 39.2 kWh മോഡൽ മാത്രമാണ് എത്തുന്നത്. ഇത് പരമാവധി 136 പിഎസ് പവറും 40.27 (kgm) ടോർക്കും നൽകും. ആറ് മണിക്കൂർ 10 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം, ഫാസറ്റ് ചാർജർ ഉപയോഗിച്ചാൽ 57 മിനിറ്റിനുള്ളിൽ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാം.

ഇക്കോ, ഇക്കോ പ്ലസ്, സ്പോർട്സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകൾക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ സെൻട്രിങ് സിസ്റ്റം, റിയർ ക്രോസിങ് ട്രാഫിക് അലർട്ട്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളും കോനയിലുണ്ടാകും. എബിഎസ്, ഇബിഡി, ഇഎസ്സി, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയ്‌ക്കൊപ്പം ആറ് എയർബാഗും ഈ വാഹനത്തിന് സുരക്ഷയൊരുക്കും. 4180 എംഎം നീളവും 1800 എംഎം വീതിയും 1570 എംഎം ഉയരവും 2600 എംഎം വീൽബേസുമാണ് വാഹനത്തിനുള്ളത്.

പെട്രോൾ, ഡീസൽ കോനയുടെ ഡിസൈൻ ശൈലിയാണ് ഇലക്ട്രിക് കോനയും പിന്തുടരുന്നത്. എന്നാൽ മുൻഭാഗത്തെ പതിവ് ഗ്രിൽ എടുത്തു കളഞ്ഞു. ചാർജിങ് സോക്കറ്റ് മുൻവശത്താണ്. എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, എയർ ഇൻടേക്കുകളുള്ള സ്‌പോർട്ടി ബമ്പർ എന്നിവയാണ് ഇലക്ട്രിക് കോനയുടെ മുൻവശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ഫിനീഷ് നൽകി പ്രീമിയം കാറുകൾക്ക് സമാനമായാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. എട്ട് ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, ലെതർ ഫിനീഷിങ്ങിലുള്ള സീറ്റുകളും സ്റ്റീയറിങ് വീലും, പത്ത് രീതിയിൽ ക്രമീകരിക്കാവുന്ന ഇലക്ട്രിക് സീറ്റ്, ഇലക്ട്രിക് സൺ റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്മാർട്ട് കീ, പുഷ് സ്റ്റാർട്ട് ബട്ടൺ തുടങ്ങിയ ന്യൂജെൻ സംവിധാനങ്ങളും ഇന്റീരിയറിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP