Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്ലാസ് മുറിയിലെ ഫാൻ ഇളകി വീണത് വിദ്യാർത്ഥിയുടെ തലയിൽ; തലയ്ക്ക് സാരമായി പരിക്കേറ്റ ഹർഷിനെ ആശുപത്രിയിൽ എത്തിക്കാൻ പ്രിൻസിപ്പാളോ അദ്ധ്യാപകരോ ഒപ്പം പോയില്ല; ഡൽഹിയിലെ സ്‌കൂളുകളുടെ നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നതിനാലുള്ള അപകടമെന്ന് ബിജെപി

ക്ലാസ് മുറിയിലെ ഫാൻ ഇളകി വീണത് വിദ്യാർത്ഥിയുടെ തലയിൽ; തലയ്ക്ക് സാരമായി പരിക്കേറ്റ ഹർഷിനെ ആശുപത്രിയിൽ എത്തിക്കാൻ പ്രിൻസിപ്പാളോ അദ്ധ്യാപകരോ ഒപ്പം പോയില്ല; ഡൽഹിയിലെ സ്‌കൂളുകളുടെ നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നതിനാലുള്ള അപകടമെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ക്ലാസ് മുറിയിലെ ഫാൻ തകർന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഡൽഹി ത്രിലോക് പുരിയിലെ സർവോദയ ബാല വിദ്യാലയത്തിലാണ് ക്ലാസ് മുറിയിലെ ഫാൻ ഇളകി വിദ്യാർത്ഥിയുടെ തലയിൽ വീണത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ ആയിരുന്നു സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥി ഹർഷിന്റെ തലയിലാണ് ഫാൻ വീണത്. വിദ്യാർത്ഥിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു.

തലയ്ക്ക് സാരമായ പരിക്ക് പറ്റിയ കുട്ടിയെ ആദ്യം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ പിന്നീട് ഗുരു തേജ് ബഹദൂർ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ഹർഷിനൊപ്പം അദ്ധ്യാപകനോ സ്‌കൂൾ പ്രിൻസിപ്പളോ ഉണ്ടായില്ലെന്ന് കുട്ടിയുടെ അമ്മാവൻ കുറ്റപ്പെടുത്തി.

സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി ബിജെപിയും ആംആദ്മി പാർട്ടിയും രംഗത്തെത്തി. ആംആദ്മി പാർട്ടി കോടികളുടെ അഴിമതി നടത്തിയതുകൊണ്ടാണ് ഫാൻ തകർന്ന് വീണതെന്ന് ബിജെപി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി കുറ്റപ്പെടുത്തി. എന്നാൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ബിജെപി നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ആംആദ്മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. ഡൽഹിയിലെ സ്‌കൂളുകളിലെ നിർമ്മാണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നു എന്നാരോപിച്ച് ബിജെപി നേരത്തേ രംഗത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP