Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഉണ്ണി മുകുന്ദൻ കൊടുത്തത് കള്ളക്കേസാണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളാ പൊലീസിനുണ്ട്; അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെ പല തവണ ഫോണിൽ വിളിച്ചു താരത്തിന് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ വഴങ്ങിയില്ല'; നടൻ ഉണ്ണി മുകുന്ദനെതിരായ പരാതി പിൻവലിക്കാൻ തന്റെ മേൽ സമ്മർദ്ദമേറുന്നുവെന്ന് യുവതി; കോൾ രജിസ്റ്റർ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റിൽ നിന്നും അഭിഭാഷകൻ വിളിച്ചുവെന്ന താരത്തിന്റെ വെളിപ്പെടുത്തൽ സത്യമല്ലെന്നും പരാതിക്കാരി

'ഉണ്ണി മുകുന്ദൻ കൊടുത്തത് കള്ളക്കേസാണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളാ പൊലീസിനുണ്ട്; അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെ പല തവണ ഫോണിൽ വിളിച്ചു താരത്തിന് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ വഴങ്ങിയില്ല'; നടൻ ഉണ്ണി മുകുന്ദനെതിരായ പരാതി പിൻവലിക്കാൻ തന്റെ മേൽ സമ്മർദ്ദമേറുന്നുവെന്ന് യുവതി; കോൾ രജിസ്റ്റർ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റിൽ നിന്നും  അഭിഭാഷകൻ വിളിച്ചുവെന്ന താരത്തിന്റെ വെളിപ്പെടുത്തൽ സത്യമല്ലെന്നും പരാതിക്കാരി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി കേസ് കൊടുത്ത യുവതി കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. കേസ് പിൻവലിക്കാൻ തന്റെ മേൽ സമ്മർദ്ദമേറുന്നുവെന്നാണ് യുവതിയുടെ വാദം. ഉണ്ണി മുകുന്ദൻ കൊടുത്തത് കള്ളക്കേസാണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളാ പൊലീസിനുണ്ടെന്നും താരത്തിന് തന്നെ കാണണമെന്ന് പലതവണ അദ്ദേഹത്തിന്റെ സുഹൃത്ത് തന്നോട് ഫോണിൽ പറഞ്ഞിട്ടും താൻ വഴങ്ങിയില്ലെന്നും യുവതി പറയുന്നു.

താൻ താരത്തെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് പറയുന്നത് കള്ളമാണെന്നും ചെരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ എനിക്കും അദ്ദേഹത്തിന് നേരെ സാക്ഷി പറഞ്ഞവർക്കുമെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും യുവതി പറയുന്നു. അതിനിടെ കേസിന്റെ കഴിഞ്ഞ വിസ്താര വേളയിൽ ഈ കേസ് താനും നിർമ്മാതാവ് വിജയ് ബാബുവും ചേർന്ന് സൃഷ്ടിച്ചതാണെന്നും ഇത് വിജയ് ബാബുവിന്റെ പ്ലാൻ ആണെന്നുമാണ് അദ്ദേഹത്തിന്റ അഭിഭാഷകന്റെ കണ്ടുപിടിത്തമെന്നും യുവതി പറയുന്നു.

മാത്രല്ല താരം ഒരു അഭിമുഖത്തിൽ പറഞ്ഞത് മിഡിൽ ഈസ്റ്റിൽ നിന്നും തന്റെ അഭിഭാഷകൻ വിളിച്ചു എന്നാണ്. എന്നാൽ തന്റെ അഭിഭാഷകൻ എറണാകുളത്തുള്ള ആളാണെന്നും മുൻപ് സമീപിച്ച് അഭിഭാഷകനും കേരളത്തിലുള്ള ആളാണെന്നും യുവതി വ്യക്തമാക്കുന്നു. ഉണ്ണി മുകുന്ദനെതിരായ കേസ് വ്യാജമാണെന്ന് ചലച്ചിത്രമേഖലയിലെ ഒരുവിഭാഗം പ്രചാരണം നടത്തുന്നതിനിടെയാണു ശക്തമായ വെളിപ്പെടുത്തലുകളുമായി യുവതി വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം.

എറണാകുളത്തു തിരക്കഥാരചന കോഴ്‌സ് പൂര്ത്തിയാക്കിയ യുവതി, താൻ എഴുതിയ കഥ കേൾപ്പിക്കാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി. തുടർന്ന്, നടൻ പീഡിപ്പിക്കാന് ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബർ ഏഴിനു യുവതി നേരിട്ടു കോടതിയെ സമീപിച്ചു. കോടതി രഹസ്യമൊഴി രേഖപ്പെടുത്തുകയും ഉണ്ണി മുകുന്ദനെതിരേ കേസെടുക്കാന് നിർദ്ദേശിക്കുകയും ചെയ്തു. യുവതി പണമാവശ്യപ്പെട്ടു തന്നെ ബ്ലാക്‌മെയില് ചെയ്യാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിസംബർ 10ന് ഉണ്ണി മുകുന്ദൻ ചേരാനെല്ലൂർ പൊലീസിൽ പരാതി നൽകി.

കോടതി യുവതിയെ ക്രോസ് വിസ്താരം ചെയ്ത് നടപടി തുടരുന്നതിനിടെ കേസ് ഒത്തുതീര്പ്പായെന്ന മട്ടില് രഹസ്യപ്രചാരണം നടന്നു. ഇതോടെയാണു കൂടുതല വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്. സിനിമയിൽ സജീവമാകാൻ ആഗ്രഹിക്കുന്ന ഒരു യുവ തിരക്കഥാകൃത്താണ് പരാതിക്കാരി. എറണാകുളം സ്വദേശിനിനാണ് ഇവർ. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സമീപിച്ചപ്പോൾ ആയിരുന്നു ഉണ്ണി മുകുന്ദന്റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

സിനിമയുടെ കഥ കേൾക്കാൻ വലിയ താത്പര്യം ഒന്നും ഉണ്ണി പ്രകടിപ്പിച്ചില്ലെന്നാണ് യുവതി പറയുന്നത്. തിരക്കഥ കൊണ്ടു വരാൻ ആവശ്യപ്പെട്ടപ്പോൾ അതുകൊണ്ടുവരാൻ വേണ്ടി ഇറങ്ങവെ ആണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഉണ്ണി മുകുന്ദൻ തന്നെ കയറി പിടിച്ചു എന്നും ടീ ഷർട്ടിൽ പിടിച്ചു വലിച്ചു എന്നും ബലമായി മുഖത്ത് ചുംബിക്കാൻ ശ്രമിച്ചു എന്നും ഒക്കെയാണ് യുവതി ആരോപിക്കുന്നത്. താൻ ശക്തമായി പ്രതിരോധിച്ചപ്പോൾ ആണ് അയാൾ ശ്രമം ഉപേക്ഷിച്ചത് എന്നും യുവതി പറയുന്നുണ്ട്.

അവിടെ വച്ച് താൻ ബഹളം വച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. താൻ പ്രതിരോധിക്കുമ്പോഴും ഉണ്ണി മുകുന്ദന്റെ മുഖത്ത് ചിരിയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. എതിർത്താലും ഒടുവിൽ വഴങ്ങും എന്നായിരുന്നു അയാൾ പ്രതീക്ഷിച്ചിരുന്നത് എന്ന രീതിയിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഒടുവിൽ പ്രശ്നം രൂക്ഷമാകും എന്ന് മനസ്സിലായപ്പോൾ ആണത്രെ ഉണ്ണി മുകുന്ദൻ യുവതിയെ വിട്ടത്.

താൻ കോടതിയെ സമീപിക്കാതെ നേരിട്ട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിൽ ഉണ്ണി മുകുന്ദൻ അറസ്റ്റിലായേനെ എന്നാണ് യുവതി പറയുന്നത്. സ്വകാര്യതയെ ഭയന്ന് മാത്രമാണ് അന്ന് പൊലീസിൽ പരാതി നൽകാതിരുന്നത്. വീട്ടുകാരും പരാതിയുമായി മുന്നോട്ട് പോകുന്നതിനോട് സഹകരിച്ചിരുന്നില്ലെന്നും യുവതി പറയുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP