Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് കളിക്കാരെ മാത്രം വച്ച് ലോക കപ്പ് നേടാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് കിട്ടിയ തിരിച്ചടിയിൽ എന്തിന് ഞെട്ടിത്തരിക്കണം? 130 കോടി ജനങ്ങളുടെ പ്രതീക്ഷ സമ്മർദ്ദമായി മാറുമ്പോൾ അതിജീവിക്കാൻ സാധിക്കുന്നിടത്താണ് കളി വിജയിക്കുന്നത്; സമ്പൂർണ്ണമായി പരാജയപ്പെടുന്ന ഒരു മധ്യ നിരയുമായി ഇത്രയുമൊക്കെ എത്തിയതിൽ അത്ഭുതപ്പെടാം; കോഹ്ലിപ്പട തോറ്റ് തുന്നം പാടുമ്പോൾ

രണ്ട് കളിക്കാരെ മാത്രം വച്ച് ലോക കപ്പ് നേടാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് കിട്ടിയ തിരിച്ചടിയിൽ എന്തിന് ഞെട്ടിത്തരിക്കണം? 130 കോടി ജനങ്ങളുടെ പ്രതീക്ഷ സമ്മർദ്ദമായി മാറുമ്പോൾ അതിജീവിക്കാൻ സാധിക്കുന്നിടത്താണ് കളി വിജയിക്കുന്നത്; സമ്പൂർണ്ണമായി പരാജയപ്പെടുന്ന ഒരു മധ്യ നിരയുമായി ഇത്രയുമൊക്കെ എത്തിയതിൽ അത്ഭുതപ്പെടാം; കോഹ്ലിപ്പട തോറ്റ് തുന്നം പാടുമ്പോൾ

ഷാജൻ സ്‌കറിയ

130 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി ഇന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്‌റ്റേഡിയത്തിലിറങ്ങിയ ഇന്ത്യൻ പട ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അവരുടെ തോൽവി ഈ 130 കോടി ജനങ്ങളെ മാത്രമല്ല ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരേയും നിരാശപ്പെടുത്തുകയാണ്. ഇന്ത്യ എന്ന അജയ്യരായ ടീം ന്യൂസിലാൻഡ് എന്ന് പറയുന്ന താരതമ്യേന ദുർബലരായ ടീമിനെ നിസ്സംശയം തോൽപ്പിച്ച് ഫൈനലിൽ എത്തുന്നത് സ്വപ്‌നം കണ്ടിരുന്ന ക്രിക്കറ്റ് പണ്ഡിതന്മാരെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ തിരിച്ചടി.

അഞ്ചു റൺസെടുക്കുന്നതിനിടയിൽ കോലിയും രോഹിത്ത് ശർമ്മയും അടക്കം ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പ്രഗത്ഭന്മാർ വീണു പോകുന്നത് ആരാണ് സഹിഷ്ണുതയോടെ കണ്ടു നിൽക്കുന്നത്. അവസാന നിമിഷം വരെ 1983ലെ അസാധാരണ വിജയത്തിന്റെ ഓർമ്മയുമായി വിജയിക്കും എന്ന് കരുതി സമ്മർദ്ദത്തോടു കൂടി ടിവിയുടെ മുന്നിലിരുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ പരാജയം. എന്നാൽ ഈ പരാജയത്തിൽ എന്തിന് അത്ഭുതപ്പെടുന്നു എന്നതാണ് എന്റെ ചോദ്യം. രണ്ട് കളിക്കാരെ മാത്രം പ്രതീക്ഷിച്ചുകൊണ്ട് ലോകകപ്പ് നേടാനിറങ്ങിയ ഇന്ത്യൻ ടീം ഈ തോൽവിയിൽ എന്തിനാണ് അത്ഭുതപ്പെടുന്നത്.

കൃത്യമായ ഒരു മധ്യനിരയില്ലാതെ ക്രിക്കറ്റിന്റെ ലോകകപ്പ് നേടിയെടുക്കാൻ ഇന്ത്യ തുനിഞ്ഞിറങ്ങിയാൽ അത് വിജയിച്ചാൽ നഷ്ടപ്പെടുന്നത് ക്രിക്കറ്റിന്റെ സൗന്ദര്യമാണ്. ക്രിക്കറ്റ് എന്ന സുന്ദരമായ കളിയുടെ പരിപൂർണ്ണത എന്ന് പറയുന്നത് സുന്ദരമായി പന്തെറിഞ്ഞും സുന്ദരമായി ബാറ്റെറിഞ്ഞും പോരാടി നേടുന്ന വിജയമാണ്. ഇവിടെ കോലിയേയും രോഹിത്ത് ശർമ്മയേയും മാത്രം മനസിൽ കണ്ടുകൊണ്ട് ഇന്ത്യ കപ്പെടുക്കാൻ ഇറങ്ങുമ്പോൾ അവർക്ക് കാലിടറിയാൽ വീണു പോവുക സ്വാഭാവികം. ആ സ്വാഭാവികത മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഞാൻ ഒരു ക്രിക്കറ്റ് പ്രേമിയോ കൃത്യമായി ക്രിക്കറ്റിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ അല്ല. എന്നെ പോലെ ലക്ഷക്കണക്കിന് ഇന്ത്യാക്കാർ ക്രിക്കറ്റിനെ ആരാധിക്കാതെ തന്നെ ഇഷ്ടപ്പെടുന്നത് ഇന്ത്യ എന്ന് പറയുന്ന മാതൃരാജ്യത്തെ സ്‌നേഹിക്കുന്നതുകൊണ്ടും ആ രാജ്യത്തിന്റെ ട്രീ കളർ ലോകം മുഴുവൻ ഉയർന്ന് നിൽക്കുന്നത് കാണുന്നതുകൊണ്ടുമാണ്. ഇന്ത്യയ്ക്ക് ഇന്ന് അവശേഷിക്കുന്നത് ഈ ഒരു ക്രിക്കറ്റ് മാത്രമാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടും ജനസംഖ്യയിൽ ചൈനയുടെ തൊട്ടു പിന്നാലെ രണ്ടാമനായുണ്ടായിട്ടും ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ പോലും ഒരു സ്വർണ മെഡൽ നേടാൻ കഴിയാതെ ഒന്നോ രണ്ടോ ഒളിമ്പിക്‌സിനിടയിൽ പേരിന് മാത്രം ഒരു മെഡൽ മാത്രം നേടുന്ന രാജ്യമായി മാറിയ ഇന്ത്യ അൽപമെങ്കിലും തലയുയർത്തി പിടിച്ച് നിൽക്കുന്നത് ക്രിക്കറ്റിലെ ഈ അത്ഭുത പ്രകടനം കൊണ്ടാണ്. എന്നാൽ രണ്ട് ക്രിക്കറ്റ് താരങ്ങളെ വാർത്തെടുക്കുകയും അവർക്ക് ദൈവിക പരിവേഷം കൊടുക്കുകയും ആ ദൈവത്തിൽ എല്ലാം ആശ്രയിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ കളി സങ്കൽപം തന്നെ മാറേണ്ടതാണ് എന്ന് ഈ തോൽവി പഠിപ്പിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP