Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളെ കടിച്ച അണലിയെ സുൽത്താന പിടിച്ചത് കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ചികിത്സ എളുപ്പമാകും എന്ന തിരിച്ചറിവിൽ; മകളുടെ ജീവൻ രക്ഷിക്കാനായി അണലിയെ പിടിച്ചതോടെ കടി കിട്ടിയിട്ടും പാമ്പിനെ വിടാതെ ആശുപത്രിയിൽ എത്തി യുവതിയുടെ സാഹസികത

മകളെ കടിച്ച അണലിയെ സുൽത്താന പിടിച്ചത് കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ചികിത്സ എളുപ്പമാകും എന്ന തിരിച്ചറിവിൽ; മകളുടെ ജീവൻ രക്ഷിക്കാനായി അണലിയെ പിടിച്ചതോടെ കടി കിട്ടിയിട്ടും പാമ്പിനെ വിടാതെ ആശുപത്രിയിൽ എത്തി യുവതിയുടെ സാഹസികത

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കടിച്ചിട്ടും പിടിവിടാതെ അണലിയുമായി യുവതി ആശുപത്രിയിൽ എത്തിയത് തന്റെയും മകളുടെയും ജീവൻ രക്ഷിക്കാൻ. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ചികിത്സ എളുപ്പമാകും എന്ന് കേട്ടിട്ടുള്ളതിനാലാണ് മകളെ കടിച്ച അണലിയെ പിടിച്ച് യുവതി മകളേയും കൂട്ടി ആശുപത്രിയിൽ എത്തിയത്. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയിലെ രാജീവ് ഗാന്ധിനഗർ സോനേരി ചാളിലെ താമസക്കാരി സുൽത്താന ഖാൻ (34) ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.

ഞായറാഴ്ച രാവിലെ 11ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മകൾ സഹ്‌സീനെ(17) യാണ് ആദ്യം പാമ്പു കടിച്ചത്. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ചികിൽസ എളുപ്പമാകുമെന്നു കേട്ടിട്ടുള്ളതുകൊണ്ടാണ് സുൽത്താന പാമ്പിനെ പിടിച്ച് അതുമായി സയൺ ആശുപത്രിയിലെത്തി. പാമ്പ് കയ്യിൽ കടിച്ചിട്ടും വിടാതെയായിരുന്നു സുൽത്താനയുടെ സാഹസികത.

കൈയിലിരുന്നു പിടയുന്ന അണലിപ്പാമ്പുമായി കയറി വന്ന സ്ത്രീയെക്കണ്ട് മുംബൈ സയൺ ആശുപത്രിയിലെ ഡോക്ടർ ആദ്യം ഒന്നമ്പരന്നു. മകളെയും തന്നെയും പാമ്പുകടിച്ചെന്നും തിരിച്ചറിയാൻ വേണ്ടിയാണ് കൊണ്ടു വന്നതെന്നും രോഗി പറഞ്ഞതോടെ ഡോക്ടർ ഉടൻ തന്നെ വിദഗ്ധനെ വരുത്തി. വിഷമുള്ള അണലി വർഗത്തിൽപ്പെട്ട പാമ്പാണെന്നു വിദഗ്ധൻ വെളിപ്പെടുത്തി. പെരുമഴയ്ക്കിടെ അടുത്തുള്ള കാട്ടിൽ നിന്നാണ്, സുൽത്താനയുടെ കുടിലിലേയ്ക്ക് അണലി കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP