Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമേരിക്കൻ പൗരന് വിനയായത് ഇന്ത്യൻ നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ; വെടിയുണ്ടകളുമായി കൊച്ചിയിൽ പിടിയിലായ കേസിപോൾ പെരസിന് ജാമ്യം അനുവദിച്ചത് ഉപാധികളോടെ; പെരസ് പിടിയിലാകുന്നത് ഐടി പ്രൊഫഷണലുകൾക്ക് ക്ലാസെടുക്കാൻ എത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച്

അമേരിക്കൻ പൗരന് വിനയായത് ഇന്ത്യൻ നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ; വെടിയുണ്ടകളുമായി കൊച്ചിയിൽ പിടിയിലായ കേസിപോൾ പെരസിന് ജാമ്യം അനുവദിച്ചത് ഉപാധികളോടെ; പെരസ് പിടിയിലാകുന്നത് ഐടി പ്രൊഫഷണലുകൾക്ക് ക്ലാസെടുക്കാൻ എത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെടിയുണ്ടകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായ അമേരിക്കൻ പൗരന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ. വെടിയുണ്ട കൈവശം വെക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണെന്ന് അറിയാതെയാണ് ടെക്‌സാസ് സ്വദേശി കേസിപോൾ പെരെസ് നെടുമ്പാശ്ശേരിയിൽ എത്തിയത്.

ഇൻഫോ പാർക്കിലെ കമ്പനിയിൽ പരിശീലനം നൽകാനെത്തിയതാണെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. അമേരിക്കയിൽ വിമാന യാത്രയിൽ വെടിയുണ്ട കൈവശം വയ്ക്കുന്നത് കുറ്റകരമല്ല. ഇന്ത്യയിൽ കുറ്റകരമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

ഹർജിക്കാരന് സാമൂഹികവിരുദ്ധ പ്രവർത്തനത്തിലേർപ്പെടാൻ ഉദ്ദേശ്യമില്ലായിരുന്നെന്ന് സർക്കാരും ബോധിപ്പിച്ചു. ഒരു വർഷം ഇന്ത്യയിൽ താമസിക്കാനുള്ള രേഖകളുണ്ട്. ഇക്കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. 35,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകണമെന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വ്യക്തമാക്കി.

ജൂൺ 24-നാണ് കൊച്ചി ഇൻഫോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകൾക്ക് ക്ലാസ് എടുക്കാനായാണ് പേരെസ് എത്തിയത്. പരിശോധനയിൽ ഇയാളുടെ ഹാൻഡ്ബാഗിൽനിന്നുമാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. സിയാൽ സുരക്ഷാ വിഭാഗമാണ് പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയത്. ഉടൻ തന്നെ അങ്കമാലി പൊലീസിന് കൈമാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP