Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളവർമ കോളേജിലെ പ്രിൻസിപ്പലിനെ നിശ്ചയിക്കുന്നതും എസ്എഫ്‌ഐയാണോ? കോളേജ് പ്രിൻസിപ്പൽ ഡോ.എ.പി. ജയദേവൻ രാജിവെച്ചതിന് കാരണമായി പറയുന്നത് എസ്എഫ്‌ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയനുമായുള്ള അഭിപ്രായ വ്യത്യാസമെന്നും ആക്ഷേപം; രാജി സ്വീകരിക്കാതെ കോളേജ് മാനേജ്‌മെന്റായി കൊച്ചിൻ ദേവസ്വം ബോർഡ്

കേരളവർമ കോളേജിലെ പ്രിൻസിപ്പലിനെ നിശ്ചയിക്കുന്നതും എസ്എഫ്‌ഐയാണോ? കോളേജ് പ്രിൻസിപ്പൽ ഡോ.എ.പി. ജയദേവൻ രാജിവെച്ചതിന് കാരണമായി പറയുന്നത് എസ്എഫ്‌ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയനുമായുള്ള അഭിപ്രായ വ്യത്യാസമെന്നും ആക്ഷേപം; രാജി സ്വീകരിക്കാതെ കോളേജ് മാനേജ്‌മെന്റായി കൊച്ചിൻ ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ശ്രീ കേരളവർമ കോളേജ് പ്രിൻസിപ്പൽ ഡോ.എ.പി. ജയദേവന്റെ രാജിയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നു. പ്രിൻസിപ്പലിനെതിരെ കോടതിയിൽ കേസു നടക്കുന്നതും എസ്എഫ്‌ഐ കോളേജ് യൂണിയനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം കോളേജിന്റെ മാനേജ്‌മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് രാജി സ്വീകരിച്ചിട്ടില്ല. പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിന്റെ വിധി എതിരാകുമെന്ന സൂചനയെത്തുടർന്ന് സ്ഥാനം ഒഴിയുകയാണെന്നാണ് എന്നാണ് പുറത്തുവിട്ടിരിക്കുന്ന വിവരം. കേരളവർമയിലെ പ്രിൻസിപ്പൽ തസ്തിക തനിക്കാണെന്നു കാട്ടി വിവേകാനന്ദ കോളേജിലെ ഇപ്പോഴത്തെ പ്രിൻസിപ്പലാണ് കേസ് നൽകിയിട്ടുള്ളത്.

എസ്.എഫ്.ഐ. നേതൃത്വം നൽകുന്ന കോളേജ് യൂണിയനുമായുള്ള അഭിപ്രായ വ്യത്യാസവും രാജിക്ക് കാരണമായി പറയുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വിശദീകരണത്തിന് പ്രിൻസിപ്പൽ തയ്യാറായില്ല. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളിൽനിന്ന് ഫീസ് കൂടുതൽ വാങ്ങിയെന്നാണ് യൂണിയന്റെ ഒരു ആരോപണം. ഇതിന്റെ പേരിൽ പ്രിൻസിപ്പലും എസ്.എഫ്.ഐ.യും തമ്മിൽ സ്വരച്ചേർച്ചയിലല്ലായിരുന്നു.

ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിന് എസ്.എഫ്.ഐ. സ്ഥാപിച്ച ബോർഡുകൾ വിവാദമായതിനെത്തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് നീക്കം ചെയ്യിച്ചിരുന്നു. മൂന്ന് എസ്.എഫ്.ഐ. വിദ്യാർത്ഥികളുടെ അറസ്റ്റും തുടർന്നുണ്ടായി. ബോർഡ് വിഷയത്തിൽ പ്രിൻസിപ്പൽ സ്വീകരിച്ച നിലപാടിലും എസ്.എഫ്.ഐ.ക്ക് അമർഷമുണ്ടായിരുന്നു. എസ്.എഫ്.ഐ. നേതൃത്വവുമായി രമ്യതയിൽപ്പോകണമെന്ന ഉപദേശം പ്രിൻസിപ്പലിന് കൊച്ചിൻ ദേവസ്വം ബോർഡിൽനിന്നു ലഭിച്ചിരുന്നു. രാജി സ്വീകരിക്കുന്നത് ആലോചിച്ച് മതിയെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP