Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രസ്റ്റ് ഫ്രണ്ട്‌സ് ഫോർ എവർ എന്ന അടിക്കുറിപ്പോടെ നമിത പങ്ക് വച്ച ചിത്രത്തിൽ മുഖം മറച്ച് മീനാക്ഷി; നാദിർഷായുടെ മകളും ദിലിപിന്റെ മകൾക്കുമൊപ്പമുള്ള നമിതയുടെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയാകുമ്പോൾ

ബ്രസ്റ്റ് ഫ്രണ്ട്‌സ് ഫോർ എവർ എന്ന അടിക്കുറിപ്പോടെ നമിത പങ്ക് വച്ച ചിത്രത്തിൽ മുഖം മറച്ച് മീനാക്ഷി; നാദിർഷായുടെ മകളും ദിലിപിന്റെ മകൾക്കുമൊപ്പമുള്ള നമിതയുടെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയാകുമ്പോൾ

മലയാളത്തിന്റെ പ്രിയതാരം നമിത പ്രമോദ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. തന്റെ ബെസ്റ്റ് ഫ്രണ്ട്‌സിനെ പരിചയപ്പെടുത്തി നമിത പങ്കുവച്ച ചിത്രത്തിൽ സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയെ കാണാം. എന്നാൽ ഈ സെൽഫി പകർത്തിയിരിക്കുന്ന മൂന്നാമത്തെ ആളിന്റെ മുഖം കാണാനാകില്ല. അതോടെ ഈ പെൺകുട്ടി ആരെന്നായി ആരാധകരുടെ സംശയം.

ഒടുവിൽ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷിയാണെന്ന് ആരാധകർ തന്നെ കണ്ടെത്തി. മീനാക്ഷിയേയും ആയിഷയേയും നമിത ഇൻസ്റ്റഗ്രാമിൽ ടാഗ് ചെയ്തതു വഴി എളുപ്പത്തിൽ മറ്റുള്ളവർ കണ്ടെത്തിയിട്ടുണ്ട്.നിഴലുകൾ', 'ബെസ്റ്റ് ഫ്രെണ്ട് ഫോർ എവർ' എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷി സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും അത്ര സജീവമല്ലെങ്കിലും ആയിഷയ്ക്കൊപ്പമുള്ള ഡബ്സ്മാഷ് വിഡിയോകളുമെല്ലാം നേരത്തേ വൈറലായിരുന്നു. ഗിറ്റാർ വായിച്ചുകൊണ്ട് മീനാക്ഷി പ്രേക്ഷകരുടെ ഹൃദയം കവർന്നിരുന്നു.

മീനാക്ഷിയുടെ സിനിമ ആരങ്ങേറ്റത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു ഈ അടുത്തകാലം വരെ സജീവം. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് മീനാക്ഷിയും സിനിമയിലെത്തുമോ എന്ന ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ടാണ് താരം ഡോക്ടർ പഠനം തിരഞ്ഞെടുത്തത്. ചെന്നൈയിലെ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP