Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർട്രാഫിക് കൺട്രോൾ ബ്രേക്ക്ഡൗണായി; വൈകുന്നേരം അഞ്ച് മുതൽ ഗാത്വിക് എയർപോർട്ടിലെ മുഴുവൻ വിമാനങ്ങളും സസ്പെൻഡ് ചെയ്തു; ലണ്ടനിലെ രണ്ടാമത്തെ വലിയ എയർപോർട്ടിൽ കുടുങ്ങിയത് ആയിരങ്ങൾ

എയർട്രാഫിക് കൺട്രോൾ ബ്രേക്ക്ഡൗണായി; വൈകുന്നേരം അഞ്ച് മുതൽ ഗാത്വിക് എയർപോർട്ടിലെ മുഴുവൻ വിമാനങ്ങളും സസ്പെൻഡ് ചെയ്തു; ലണ്ടനിലെ രണ്ടാമത്തെ വലിയ എയർപോർട്ടിൽ കുടുങ്ങിയത് ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്നലെ ഉച്ചയ്ക്ക് ശേഷം എയർട്രാഫിക്ക് കൺട്രോൾ ബ്രേക്ക്ഡൗണായതിനാൽ ഗാത്വിക് എയർപോർട്ടിൽ വൻ പ്രതിസന്ധിയുണ്ടായി. തൽഫലമായി വൈകുന്നേരം അഞ്ച് മുതൽ ഈ എയർപോർട്ടിലെ മുഴുവൻ വിമാനങ്ങളും സസ്പെൻഡ് ചെയ്തിരുന്നു. ലണ്ടനിലെ രണ്ടാമത്തെ വലിയ എയർപോർട്ടിൽ ഇതിന്റെ ഫലമായി ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം പെട്ട് പോയിരുന്നു. ഇതിനെ തുടർന്ന് വൈകുന്നേരം ആറ് മണിയോടെ എയർപോർട്ടിൽ ഒരു ഗോൾഡ് എമർജൻസി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് തങ്ങൾ കടുത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടതെന്ന് വെളിപ്പെടുത്തി നിരവധി യാത്രക്കാർ രംഗത്തെത്തിയിരുന്നു.

ഈ പ്രതിസന്ധിയെ തുടർന്ന് ഗാത്വിക്കിലേക്ക് വരാനിരുന്ന നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ മറ്റിടങ്ങളിലേക്ക് വഴിതിരിച്ച് വിടുകയോ ചെയ്തിരുന്നു. എല്ലാ വിമാനങ്ങളും വൈകുമെന്ന അറിയിപ്പ് ഡിപ്പാർച്ചർ ബോർഡുകളിൽ പ്രദർശിപ്പിച്ചിരുന്നു.ചില വിമാനങ്ങൾ മൂന്ന് മണിക്കൂർ വരെയാണ് വൈകിയത്. നിരവധി പേർ റൺവേയിൽ പെട്ട് പോയിരുന്നു. ഗാത്വിക്കിൽ ഇറങ്ങേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടതിനാൽ നിരവധി യാത്രക്കാരാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചേരാൻ മണിക്കൂറുകളോളം വൈകിയത്.

രാത്രി ഏഴര വരെയുള്ള കണക്കുകൾ പ്രകാരം 26 വിമാനങ്ങൾ വഴിതിരിച്ച് വിടുകയും എട്ടെണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു. സമ്മറിൽ യാത്രക്കാരുടെ തിരക്ക് തുടങ്ങുന്ന വേളയിലാണ് ഈ പ്രതിസന്ധിയുണ്ടായിരിക്കുന്നതെന്നതിനാൽ ഇത് നിരവധി പേരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് വിമാനത്താവളത്തിലെ അധികൃതർ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ എയർട്രാഫിക്ക് പ്രൊവൈഡറായ എയർനാവിഗേഷൻ സൊല്യൂഷൻസുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും എയർപോർട്ട് വ്യക്തമാക്കിയിരുന്നു.

എയർ നാവിഗേഷൻ സൊല്യൂഷൻസ് എന്ന പ്രൈവറ്റ് കമ്പനിയാണ് ഗാത്വിക്കിലെ പ്ലെയിൻ മൂവ്മെന്റുകൾ 2016 മുതൽ നിയന്ത്രിക്കുന്നത്. തങ്ങളുടെ ഒരു എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ തകരാറ് കാരണമാണ് പ്രശ്നമുണ്ടായിരിക്കുന്നതെന്ന് ഈ കമ്പനി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് അധികം വൈകാതെ പരിഹരിച്ചിരുന്നുവെന്നും കമ്പനി വെളിപ്പെടുത്തുന്നു. ഇത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തിന്റെ തുടർച്ചയെന്നോണം ഇന്നലെ ഗാത്വിക്കിലേക്കുള്ള റോഡുകളിലും വൻ ട്രാഫിക്ക് കുരുക്ക് അനുഭവപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP