Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുവപ്പുസാരിയിൽ വിവാഹപ്പെണ്ണായി കത്രീന; സ്യൂട്ടണിഞ്ഞ് സുന്ദരനായി സൽമാനും; സൽമാൻ - കത്രീന വിവാഹ വീഡിയോ ഏറ്റെടുത്ത് ആരാധകരും; പ്രചരിച്ചത് ഭാരത് സിനിമയിലെ ലൊക്കേഷൻ വീഡിയോ; വൈറലായ വിവാഹ വിഡീയോ കാണാം

ചുവപ്പുസാരിയിൽ വിവാഹപ്പെണ്ണായി കത്രീന; സ്യൂട്ടണിഞ്ഞ് സുന്ദരനായി സൽമാനും; സൽമാൻ - കത്രീന വിവാഹ വീഡിയോ ഏറ്റെടുത്ത് ആരാധകരും; പ്രചരിച്ചത് ഭാരത് സിനിമയിലെ ലൊക്കേഷൻ വീഡിയോ; വൈറലായ വിവാഹ വിഡീയോ കാണാം

ൽമാൻ ഖാനും കത്രീന കൈഫും ഒരു കാലത്ത് ബോളിവുഡിലെ ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയവരാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വേർപിരിഞ്ഞത് ആരാധകർക്ക് നിരാശ നൽകിയിരുന്നു. പ്രണയം തകർന്നതോടെ ഒന്നിച്ചുള്ള സിനിമകൾ ചെയ്യുന്നതും കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ സൽമാനൊപ്പം കത്രീനയുടെ തിരിച്ച് വരവ് ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു.

ഇപ്പോളിതാ ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന് പേരിൽ പ്രചരിക്കുന്ന വീഡിയോ ഇരുവരെയും വീണ്ടും ഗോസിപ്പ് കോളത്തിൽ നിറക്കുകയാണ്.സൽമാൻ ഖാൻ - കത്രീന കൈഫ് വിവാഹവീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. ആരാധകരുടെ ഗ്രൂപ്പുകളിൽ കുറഞ്ഞ സമയം കൊണ്ടാണ് വീഡിയോ വൈറലായത്.. '

വീഡിയോ തരംഗമായതോടെ താരങ്ങൾ വിവാഹിതരായി എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ ഭാരത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ് ലി റെബെല്ലോ പകർത്തിയ വീഡിയോ ആണ് തെറ്റായ രീതിയിൽ പ്രചരിച്ചത്.

ആഷ് ലി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ചിലർ യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളിൽ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ് ലോഡ് ചെയ്യുകയായിരുന്നു. ഇത് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണെന്നാണ് ചിലരുടെ അഭിപ്രായം.

ആഷ്ലി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്‌ െചയ്ത വിഡിയോ ചിലർ യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളിൽ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ്ലോഡ് ചെയ്യുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP