Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ യുവതിക്ക് ആൺകുട്ടികളെ കണ്ടാൽ കൺട്രോൾ പോകും; 12ഉം 13ഉം വയസ്സുള്ള കുട്ടികളെ ദുരുപയോഗിച്ചു; കുറ്റസമ്മതം നടത്തിയ കുട്ടിപീഡകയെ ഇനി ജീവിതകാലം മുഴുവൻ ജയിലിൽ അടച്ചേക്കും; വിധി പ്രഖ്യാപിക്കും വരെ കരുതൽ തടങ്കലിലാക്കി കോടതി

ഈ യുവതിക്ക് ആൺകുട്ടികളെ കണ്ടാൽ കൺട്രോൾ പോകും; 12ഉം 13ഉം വയസ്സുള്ള കുട്ടികളെ ദുരുപയോഗിച്ചു; കുറ്റസമ്മതം നടത്തിയ കുട്ടിപീഡകയെ ഇനി ജീവിതകാലം മുഴുവൻ ജയിലിൽ അടച്ചേക്കും; വിധി പ്രഖ്യാപിക്കും വരെ കരുതൽ തടങ്കലിലാക്കി കോടതി

മറുനാടൻ മലയാളി ബ്യൂറോ

യോർക് ഷെയർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച യുവതി പിടിയിൽ. 23കാരിയായ എമ്മ ജെയ്ൻ സ്റ്റീവൻസാണ് നിരവധി ആൺകുട്ടികളെ തന്റെ കാപപൂരണത്തിനായി ഉപയോഗിച്ചത്. 12 വയസ്സുകാരനായ ബാലനുമൊത്ത് ലൈംഗിക വേഴ്‌ച്ചയിൽ ഏർപ്പെടുന്ന ചിത്രങ്ങൾ യുവതി തന്നെ പ്രചരിപ്പിച്ചതോടെയാണ് എമ്മ സ്റ്റീവൻസ് പിടിയിലാകുന്നത്.

നിരവധി ആൺകുട്ടികളെ ഇത്തരത്തിൽ താൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. നിരവധി കുട്ടികളുടെ ചിത്രങ്ങൾ രണ്ട് ഫോണിലും ഒരു ലാപ്‌ടോപ്പിലുമായി സേവ് ചെയ്തിട്ടുണ്ടായിരുന്നു. 13 വയസ്സിൽ താഴെയുള്ള കുട്ടിയെ താൻ ലൈംഗിക ആസക്തി ശമിപ്പിക്കാനായി വിവിധ രീതികളിൽ ഉപയോഗിച്ചു എന്നാണ് യുവതി കോടതിയിൽ മൊഴി നൽകിയത്. ഒരു ആൺകുട്ടിയുടെ 17 നഗ്ന ചിത്രങ്ങൾ പകർത്തി എന്നും അതിൽ ഒന്ന പ്രചരിപ്പിച്ചു എന്നും യുവതി സമ്മതിച്ചു.

ആൺകുട്ടികളെ കണ്ടാൽ അവരോട് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അടുത്തിടപഴകുകയുമാണ് യുവതിയുടെ രീതി. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ച് തന്റെ ശരീര ഭാഗങ്ങൾ കുട്ടികളുടെ മേൽ സ്പർശിക്കും. കൗമാരക്കാരായ കുട്ടികൾ ആകാംക്ഷയോടെ സഹകരിക്കുന്നതോടെ കൂടുതൽ അടുത്തിടപഴകുന്നതുമാണ് യുവതിയുടെ രീതി. ഇത്തരത്തിൽ ഉപയോഗിക്കുന്ന ബാലന്മാരുടെ നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം പിന്നീട് അവ കണ്ട് ആനന്ദിക്കും.

യുവതിയുടെ പ്രത്യേക തരം ലൈംഗികാസക്തിയെ കുറിച്ചറിഞ്ഞ അധികൃതർ ഒരു മാനസിക രോഗ വിദഗ്ധന്റെ റിപ്പോർട്ട് കൂടി തേടിയിട്ടുണ്ട്. വിധി പ്രസ്താവനക്ക് ഇത് സഹായകരമാകും എന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. യുവതിയുടെ മാനസിക നിലയുടെ പ്രശ്‌നമാണെന്നും ചെറിയ ശിക്ഷാ കാലയളവിന് ശേഷം പുറത്തിറങ്ങിയാലും യുവതി ഇതുതന്നെ ആവർത്തിക്കും എന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. അതിനാൽ തന്നെ ജീവിതകാലം മുഴുവൻ ഇവരെ ജയിലിൽ അടയ്ക്കണം എന്നാണ് ആവശ്യം.

29കാരനായ യുവാവുമൊത്താണ് യുവതി കോടതിയിൽ ഹാജരായത്. പ്രോസിക്യൂഷന്റെ ആരോപണങ്ങൾ എല്ലാം ശരിയാണെന്നും രണ്ട് ഫോണുകളിലും ഒരു ലാപ്‌ടോപ്പിലുമായി 67 ചിത്രങ്ങൾ ഉണ്ടെന്നും യുവാവ് കോടതിയിൽ ബോധിപ്പിച്ചു. വിധി പ്രഖ്യാപിക്കുന്നത് വരെ കരുതൽ തടങ്കലിൽ യുവതിയെ നിരീക്ഷിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആറിനാണ് കേസിൽ വിധി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP