Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈസൻസിലെ ആധികാരികത ഉറപ്പിച്ചാൽ കുട്ടികളെ വിടാമെന്ന് ലാത്വിയൻ പൊലീസ്; രാത്രിയിൽ വിളിയെത്തുമ്പോൾ ജോയിന്റെ ആർടിഒ ഉണ്ടായിരുന്നത് ഗതാഗതപരിഷ്‌കരണ യോഗത്തിൽ; ഓഫീസിൽ ഓടിയെത്തിയത് മൂന്ന് പേരെ ജയിൽ വാസത്തിൽ നിന്ന് രക്ഷിക്കാൻ; തുറന്ന് കിടന്ന ജനൽ വഴി ഫയർഫോഴ്‌സ് ഏണിയെ ചാരി ഓഫീസിന് അകത്തു കടന്നത് രണ്ടും കൽപ്പിച്ച്; ലാത്വിയയിൽ കുടങ്ങിയ മലയാളികൾക്ക് രക്ഷയായത് ശ്രീപ്രകാശിന്റെ സാഹസിക ഇടപെടൽ; ജോയിന്റെ ആർടിഒയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

ലൈസൻസിലെ ആധികാരികത ഉറപ്പിച്ചാൽ കുട്ടികളെ വിടാമെന്ന് ലാത്വിയൻ പൊലീസ്; രാത്രിയിൽ വിളിയെത്തുമ്പോൾ ജോയിന്റെ ആർടിഒ ഉണ്ടായിരുന്നത് ഗതാഗതപരിഷ്‌കരണ യോഗത്തിൽ; ഓഫീസിൽ ഓടിയെത്തിയത് മൂന്ന് പേരെ ജയിൽ വാസത്തിൽ നിന്ന് രക്ഷിക്കാൻ; തുറന്ന് കിടന്ന ജനൽ വഴി ഫയർഫോഴ്‌സ് ഏണിയെ ചാരി ഓഫീസിന് അകത്തു കടന്നത് രണ്ടും കൽപ്പിച്ച്; ലാത്വിയയിൽ കുടങ്ങിയ മലയാളികൾക്ക് രക്ഷയായത് ശ്രീപ്രകാശിന്റെ സാഹസിക ഇടപെടൽ; ജോയിന്റെ ആർടിഒയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം . തൃശൂർ ചേലാട്ടുകരയിൽ നിന്നും ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ ലാത്വിയയിൽ എത്തിയ നിധീഷ് ജോയിയും മൂന്ന് കൂട്ടുകാരും തുടർച്ചയായി ഒരാഴ്ച അവധി കിട്ടിയപ്പോഴാണ് തൊട്ടടുത്ത രാജ്യങ്ങളിലേക്ക് ടൂർ പ്ലാൻ ചെയ്തത്. ലിത്വോന, എസ്റ്റോണിയ അടക്കമുള്ള മൂന്ന് രാജ്യങ്ങളിലേക്ക് കാറിൽ വിനോദയാത്ര പോകാനായിരുന്നു പദ്ധതി. നിധീഷ് ജോയിയുടെ കൈയിലുണ്ടായിരുന്ന ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന്റെ കോപ്പിയുടെ പിൻബലത്തിൽ തൊട്ടടുത്ത ദിവസം തന്നെ ഈ വിദ്യാർത്ഥികൾ വാടകയ്ക്ക് എടുത്ത കാറിൽ യാത്ര തിരിച്ചു.

ഉച്ചകഴിഞ്ഞ് ലിത്വോന അതിർത്തി കടക്കവെ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ രേഖകൾ ആവിശ്യപ്പെട്ടു. വാഹനത്തിന്റെ രേഖകൾ ശരിയെന്ന് ഉറപ്പു വരുത്തിയ പൊലീസ് ഡ്രൈവിങ് സീറ്റിൽ ഇരുന്ന നിഥീഷിനോട് ലൈസൻസ് ആവിശ്യപ്പെട്ടു എന്നാൽ ലൈസൻസിന്റെ പകർപ്പ് മാത്രമാണ് നിഥീഷിന്റെ കൈയിൽ ഉണ്ടായിരുന്നത്. ഇതംഗീകരിക്കാൻ ലിത്വോന പൊലീസ് തയ്യാറായില്ല .നാലു പേരെയും കസ്റ്റഡിയിൽ എടുത്ത പൊലീസ് വിവരം ലിത്വോനയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു. രണ്ടു മണിക്കൂറിനകം ഒർജിനൽ ലൈസൻസോ മോട്ടോർ വാഹന വകുപ്പിന്റെ കൺഫർമേഷനോ ലഭിച്ചില്ലങ്കിൽ വിദ്യാർത്ഥികളെ ജയിലിലേക്ക് അയക്കേണ്ടി വരുമെന്നായിരുന്നു അറിയിപ്പ്.

ലിത്വോനയിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 19 ദിവസം ജയിലിൽ കിടക്കണം. അതും 500 കിലോമീറ്റർ അകലെയുള്ള കുഗ്രാമത്തിലാണ് ജയിൽ സ്ഥിതി ചെയ്യുന്നത്. വിശദ വിവരങ്ങൾ മനസിലാക്കി ലിത്വോനയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിങ്കമാന്റന്റ് രജീന്ദ്ര ചൗദരി തൃശൂർ ജോയിന്റ് ആർ ടി ഒ ശ്രീ പ്രകാശിനെ ബന്ധപ്പെടുമ്പോൾ സമയം രാത്രി 7.30 ആയിരുന്നു. പൊലീസ് അസിസ്റ്റന്റ് കമ്മീഷണറും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഒരു മീറ്റിംഗിലായിരുന്നു ജോയിന്റ് ആർ ടി ഒ ശ്രീ പ്രകാശ്. കുഴയ്ക്കൽ ട്രാഫിക് സിഗ്‌നലിന്റെ പോരായ്മ പരിഹരിക്കാനുള്ള യോഗമായിരുന്നു അത്.

എംബസിയിൽ നിന്നുള്ള നിരന്തര വിളി കാരണം ജോയിന്റ് ആർ ടി ഒ യോഗത്തിൽ നിന്നിറങ്ങി കളക്ടറേറ്റ് കോംപ്ലക്‌സിലെ ഓഫീസിലേക്ക് പോയി അര മണിക്കൂറിനകം ലൈസൻസ് വിവരങ്ങൾ ഒദ്യോഗികമായി അറിയിച്ചില്ലായെങ്കിൽ ഈ വിദ്യാർത്ഥികൾ ജയിലിലാകുമെന്നായിരുന്നു അറിയിപ്പ്. പൊലീസ് ഓഫീസർമാരുടെ ഡ്യൂട്ടി മാറുന്നതിനാൽ പിന്നീട് രേഖകൾ ഹാജരാക്കിയാലും ഫലം ഉണ്ടാകില്ലന്ന് എംബസിയിൽ നിന്നും അറിയിച്ചു കൊണ്ടേയിരുന്നു. താക്കോൽ സംഘടിപ്പിച്ച് രണ്ടാം നിലയിലെ ഓഫീസിൽ എത്തിയാൽ തന്നെ നല്ല സമയം നഷ്ടപ്പെടുമെന്ന് മനസിലാക്കി ജോയിന്റ് ആർ ടി ഒ ജനൽ വഴി തന്നെ ഓഫീസിനുള്ളിൽ കടന്നു.

ഫയർ ഫോഴ്‌സുകാരിൽ നിന്ന് ഏണി സംഘടിപ്പിച്ചായിരുന്നു ഇത്. സിസ്റ്റം അഡ്‌മിൻ ഫോണിലൂടെ നല്കിയ നിർദ്ദേശം അനുസരിച്ച് സെർവർ ഓണാക്കി. ഇതിനിടെയാണ് ഇന്ത്യൻ എംബസിയിൽ നിന്നയച്ച ലൈസൻസിന്റെ പകർപ്പിന് വ്യക്തയില്ലെന്ന് മനസിലാക്കിയത് എങ്കിലും ഞൊടി ഇടയിൽ നടത്തിയ ശ്രമങ്ങൾക്ക് ഫലം കിട്ടി. നിഥീഷിന്റെ ലൈസൻസ് വിവരങ്ങൾ കിട്ടി. ഇത് ഒദ്യോഗിക മെയിൽ മുഖാന്തിരവും വാട്‌സപ്പ് വഴിയും ഇന്ത്യൻ കോൺസുലേറ്റ് ജനറലിനെ അറിയിച്ചു. കൃത്യസമയത്ത് രേഖകൾ കിട്ടിയതുകൊണ്ട് തന്നെ മോചിപ്പിക്കപ്പെട്ട നിഥീഷും കൂട്ടുകാരും ലാത്വയിലേക്ക് മടങ്ങി. പിറ്റേ ദിവസം നിധീഷിന്റെ മാതാപിതാക്കളെ ഓഫീസിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ജോയിന്റ് ആർ ടി ഒ ഇക്കാര്യം ജില്ലാ കളക്ടർക്കും റിപ്പോർട്ട് ചെയ്തു.

വിദ്യാർത്ഥികൾ വിദേശത്ത് 19 ദിവസം ജയിലിൽ കിടക്കുമെന്നറിഞ്ഞ് നടപടി ക്രമങ്ങൾ പോലും നോക്കാതെ ഇടപെട്ട ജോയിന്റ് ആർ ടി ഒ ശ്രീ പ്രകാശ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിൽ താരമാണ്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ അഭിനന്ദന പ്രവാഹങ്ങളും കൂടി .കഴിഞ്ഞ മാസം 13ന് നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകം അറിയുന്നത്. നിഥീഷിന്റെ അച്ഛൻ ജോണി ആന്റണിയും ജോയിന്റെ ആർടിഒയുടെ ശ്രമത്തെ നന്ദിയോടെ സ്മരിക്കുന്നു. ശ്രീപ്രകാശിന്റെ ഇടപെടലാണ് മകനെ രക്ഷിച്ചതെന്ന് അച്ഛനും സമ്മതിക്കുന്നു. ഇതിനൊപ്പം കോൺസുലേറ്റിന്റെ ഇടപെടലും.

രേഖകൾ കിട്ടും വരെ കോൺസുലേറ്റ് പ്രവർത്തിച്ചു. കാര്യത്തിന്റെ ഗൗരവം ജോയിന്റ് ആർടിഒയെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് സാഹസികമായി തന്നെ രേഖകൾ കണ്ടെത്തി മെയിൽ ചെയ്യാൻ ശ്രീപ്രകാശിന് പ്രേരണയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP