Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്പളത്തു നിന്നും ഒരാഴ്‌ച്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി; അർജുനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്; യുവാവിനെ പട്ടികകൊണ്ടും കല്ലു കൊണ്ടും അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പിൽ ഒളിപ്പിച്ചത് ലഹരി മാഫിയയുമായി ബന്ധമുള്ള സംഘം

കുമ്പളത്തു നിന്നും ഒരാഴ്‌ച്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി; അർജുനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്; യുവാവിനെ പട്ടികകൊണ്ടും കല്ലു കൊണ്ടും അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പിൽ ഒളിപ്പിച്ചത് ലഹരി മാഫിയയുമായി ബന്ധമുള്ള സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുമ്പളത്തു നിന്നും ഒരാഴ്‌ച്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെട്ടൂരിന് സമീപം ചതുപ്പിൽ താഴ്‌ത്തിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കുമ്പളം മാന്ദനാട്ട് വിദ്യന്റെ മകൻ അർജുന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത് യുവാവിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാല് യുവാക്കളിൽ നിന്നാണ് മൃതദേഹം ഒളിപ്പിച്ചതു സംബന്ധിച്ച വിവരം ലഭിച്ചത്. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി.

ജൂലൈ 2 മുതലാണ് അർജുനെ കാണാതായത്. സംഭവത്തിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട നാലുപേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹം താഴ്‌ത്തിയ സ്ഥലം കണ്ടെത്തിയെങ്കിലും ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ ഇത് അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാനാകൂ. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇങ്ങോട്ട് എത്തിപ്പെടാനുള്ള വഴിയൊരുക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തും. പൊലീസ് ആദ്യം എത്തിയപ്പോൾ മൃതദേഹം കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിപ്പെടാനായില്ല.

മൃതദേഹം താഴ്‌ത്തിയത് വാഹനം പോകാൻ കഴിയുന്ന സ്ഥലത്തല്ലാത്തതിനാൽ 150 മീറ്റർ അകലെ വരെ മാത്രമേ പോകാൻ കഴിഞ്ഞുള്ളൂ. റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് സ്ഥലം. കൊലപാതകം സ്ഥിരീകരിച്ചതോടെ സ്ഥലം പൊലീസ് റിബൺ കെട്ടി തിരിച്ച് തുടർ നടപടി സ്വീകരിച്ചു.

പിടിയിലായവരിൽ ഒരാൾക്ക് ക്രിമിനിൽ പശ്ചാത്തലമുണ്ടെന്ന് സൂചനയുണ്ട്. ലഹരി മാഫിയയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. മർദ്ദനത്തിന് നേതൃത്വം കൊടുത്തത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ പട്ടിക കൊണ്ടും മറ്റൊരാൾ കല്ലു കൊണ്ടും തലയ്ക്കടിച്ച് അർജുനെ കൊലപ്പെടുത്തുകയായിരുന്നു. രാത്രി പത്തുമണിയോടെ വീട്ടിൽ നിന്നിറക്കിയ അർജുനെ രണ്ടര മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ മൊഴി.

പൊലീസ് കസ്റ്റഡിയിലുള്ള നാലുപേരും അർജുന്റെ സുഹൃത്തുക്കളാണ്. ഇവരിൽ ഒരാളുടെ സഹോദരൻ ഒരു വർഷം മുൻപ് അർജുനുമൊത്ത് ബൈക്കിൽ പോകവേ കളമശ്ശേരിയിൽ വെച്ച് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. എന്നാൽ ഇത് അപകടമരണമല്ലെന്നും അർജുനെയും ഇതേ രീതിയിൽ വധിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. അർജുനുമായി അടുത്ത കാലത്ത് ചങ്ങാത്തത്തിലായ ഇയാൾ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം നെട്ടൂരിലെത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP