Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷാ പരിശോധന കഴിഞ്ഞ് ഭർത്താവിനെയും കാത്തിരുന്ന യുവതിയുടെ ബാഗ് മോഷ്ടിച്ചത് ബിഎസ്എഫ് ജവാൻ; 15 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് അറിയിച്ചതോടെ പൊലീസും സിഐഎസ്എഫും പരിശോധിച്ചത് സിസിടിവി ദൃശ്യങ്ങൾ; ഹരിയാന സ്വദേശി നരേഷ് കുമാർ ബാഗ് മോഷ്ടിച്ചത് മദ്യലഹരിയിലെന്ന് പൊലീസ്

സുരക്ഷാ പരിശോധന കഴിഞ്ഞ് ഭർത്താവിനെയും കാത്തിരുന്ന യുവതിയുടെ ബാഗ് മോഷ്ടിച്ചത് ബിഎസ്എഫ് ജവാൻ; 15 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് അറിയിച്ചതോടെ പൊലീസും സിഐഎസ്എഫും പരിശോധിച്ചത് സിസിടിവി ദൃശ്യങ്ങൾ; ഹരിയാന സ്വദേശി നരേഷ് കുമാർ ബാഗ് മോഷ്ടിച്ചത് മദ്യലഹരിയിലെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വിമാനത്താവളത്തിൽ യാത്രക്കാരിയുെട ബാഗ് മോഷ്ടിച്ചത് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ എഎസ്‌ഐ. ഹരിയാന സ്വദേശിയായ നരേഷ്‌കുമാറാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബാഗ് മോഷ്ടിച്ചതിന് പിടിയിലായത്. ശ്രീനഗറിലേക്ക് പോകുന്നതിനായി ഭർത്താവിനെ കാത്തിരിക്കുന്നതിനിടെയാണ് യുവതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. 15 ലക്ഷം രൂപ വിലവരുന്ന ആഭരങ്ങൾ അടക്കം ബാഗിലുണ്ടായിരുന്നു.

സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഭർത്താവിനെ പ്രതീക്ഷിച്ച് കസേരയിൽ ഇരിക്കുകയായിരുന്നു യുവതി. ആഭരണങ്ങളടങ്ങിയ ബാഗ് ഇവർ കസേരയുടെ താഴെ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ അഞ്ചുമിനിറ്റുകൾ കഴിഞ്ഞ് നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്ന് ഐജിഐ എയർപോർട്ട് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് ഭാട്ടിയ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും സിഐഎസ്എഫും ചേർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബിഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നരേഷ് കുമാർ ബാഗ് മോഷ്ടിക്കുന്നതായി കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ തെരച്ചിലിൽ ബഗ്‌ഡോറയിലേക്കുള്ള വിമാനത്തിൽ പോകുവാൻ കാത്തുനിന്ന നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP