Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഡൽ എറീക്ക പക്കാർഡ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് അച്ഛൻ ഗാവിൻ പക്കാർഡിന്റെ കയ്യിൽ തൂങ്ങുന്ന ചിത്രം; തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കണ്ണൻ വില്ലനെ ഓർത്തെടുത്ത് മലയാളികൾ

മോഡൽ എറീക്ക പക്കാർഡ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് അച്ഛൻ ഗാവിൻ പക്കാർഡിന്റെ കയ്യിൽ തൂങ്ങുന്ന ചിത്രം; തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കണ്ണൻ വില്ലനെ ഓർത്തെടുത്ത് മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈയിലെ അറിയപ്പെടുന്ന മോഡലായ എറീക്ക പക്കാർഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ചിത്രമാണ് ഇപ്പോൾ മലയാളികളുടെ ചർച്ചാവിഷയം. മലയാളി മറക്കാത്ത ബഞ്ചമിൻ ബ്രൂണോ എന്ന പൂച്ചക്കണ്ണൻ വില്ലന്റെ കയ്യിൽ തൂങ്ങിയാടുന്ന കുട്ടി എറീക്കയുടെ ചിത്രമാണ് ഇന്സ്റ്റാഗ്രാമിലെ ചർച്ചകളിൽ നിറയുന്നത്. മലയാള സിനിമയിൽ ഒരു കാലത്ത് വിദേശ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച് ഗാവിൻ പക്കാർഡിന്റെ ചിത്രമാണ് മകൾ എറീക്ക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തത്.

വിസ്‌കി ആസ്വദിച്ചുകൊണ്ട് എന്നെയും കമില്ലെയും നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് ഉറപ്പാണ്. വീ മിസ് യൂ... (ഞങ്ങൾക്ക് ബോയ്ഫ്രണ്ട്സില്ലെന്ന് നന്നായി നടിച്ചുകൊണ്ട്)- മകൾ കുറിച്ചു.

നടന്റെ ജന്മ വാർഷിക ദിനത്തിലാണ് പഴയ ഫോട്ടോയ്ക്കൊപ്പം അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പ് എറീക്ക പങ്കുവെച്ചത്. മരിച്ചുപോയ അച്ഛനെക്കുറിച്ചുള്ള മുംബൈ മോഡലിന്റെ കുറിപ്പിലൂടെയാണ് മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട വില്ലനെ വീണ്ടും കണ്ടെത്തിയത്. അച്ഛന്റെ കൈയിൽ തൂങ്ങിയാടുന്ന കുട്ടി എറീക്കയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കൂടെ സഹോദരി കമില്ലെയേയും കാണാം.

മലയാള സിനിമയിൽ ഒരുകാലത്ത് സജീവമായിരുന്ന അഭിനേതാവാണ് ഗാവിൻ പക്കാർഡ്. പത്മരാജൻ സംവിധാനം ചെയ്ത സീസൺ എന്ന ചിത്രത്തിൽ ഫാബിയൻ എന്ന വില്ലൻ വേഷം അവതരിപ്പിച്ചാണ് ഗാവിൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആനവാൽ മോതിരം, ആര്യൻ, ജാക്പോട്ട്, ബോക്സർ, ആയുഷ്‌കാലം തുടങ്ങി ഒട്ടേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. 90 കൾ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം സിനിമയുടെ ലോകത്തിൽ നിന്ന് പതിയെ വിട്ടകന്നു. 2002 ൽ പുറത്തിറങ്ങിയ ജാനി ദുശ്മൻ എന്ന ചിത്രത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. ഏഴ് വർഷം മുൻപ് ശ്വാസകോശരോഗം ബാധിച്ച് മുംബൈയിൽ വച്ച് മരണമടയുകയും ചെയ്തു.

അമേരിക്കൻ സൈന്യത്തിൽ ജോലി ചെയ്തിരുന്ന ജോൺ പക്കാർഡ് ആയിരുന്നു ഗാവിന്റെ മുത്തച്ഛൻ. ജോലി വിട്ടതിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് വന്നു. ഗാവിന്റെ പിതാവ് ഏൾ പക്കാർഡ് വിവാഹം ചെയ്തത് ഒരു മഹാരാഷ്ട്രക്കാരിയെയായിരുന്നു. 1964 ലായിരുന്നു ഗാവിൻ ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിന് തൊട്ടുപിന്നാലെ അദ്ദേഹം ബോഡി ബിൽഡിങ് രംഗത്തെത്തി. മുംബൈയിലെ സുഹൃത്തുക്കൾ സിനിമയിലേക്കും. എൻപതുകളുടെ അവസാനത്തോടെയാണ് അദ്ദേഹം സിനിമാരംഗത്ത് ശ്രദ്ധ നേടിയത്.

അവ്രിൽ പക്കാർഡ് ആണ് എറീകയുടെയും കമില്ലെയുടെയും അമ്മ. ഗാവിനും അവ്രിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നു. ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന മോഡലാണ് എറീക. രൺബീർ കപൂറിനൊപ്പം രണ്ട് പരസ്യ ചിത്രങ്ങളിലും എറീക്ക അഭിനയിച്ചു.

 

      View this post on Instagram

A post shared by E❤ (@erikapackard) on Jul 8, 2019 at 9:55pm PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP