Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരാഴ്ചയോളം പഴക്കമുള്ള ചിക്കൻ വിഭവങ്ങൾ! ഫ്രീസറിൽ വെച്ച മീനും ഇറച്ചിയും നിലത്തേക്ക് ആഞ്ഞെറിഞ്ഞപ്പോഴും മരക്കട്ടപോലെ; എത്ര ആഴ്‌ച്ച പഴക്കം ചെന്നതാണെന്ന ചോദ്യത്തിൽ ഉത്തരംമുട്ടി ഹോട്ടൽ ജീവനക്കാരും; തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ആഴ്‌ച്ചകൾ പഴക്കം ചെന്ന പുളിച്ചുനാറിയ ഭക്ഷണ സാധനങ്ങൾ; നക്ഷത്ര ഹോട്ടലുകളായ പങ്കജിൽ നിന്നും ചിരാഗിൽ നിന്നും മോശം ഭക്ഷണം കണ്ടെടുത്തു

ഒരാഴ്ചയോളം പഴക്കമുള്ള ചിക്കൻ വിഭവങ്ങൾ! ഫ്രീസറിൽ വെച്ച മീനും ഇറച്ചിയും നിലത്തേക്ക് ആഞ്ഞെറിഞ്ഞപ്പോഴും മരക്കട്ടപോലെ; എത്ര ആഴ്‌ച്ച പഴക്കം ചെന്നതാണെന്ന ചോദ്യത്തിൽ ഉത്തരംമുട്ടി ഹോട്ടൽ ജീവനക്കാരും; തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ആഴ്‌ച്ചകൾ പഴക്കം ചെന്ന പുളിച്ചുനാറിയ ഭക്ഷണ സാധനങ്ങൾ; നക്ഷത്ര ഹോട്ടലുകളായ പങ്കജിൽ നിന്നും ചിരാഗിൽ നിന്നും മോശം ഭക്ഷണം കണ്ടെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാകം ചെയ്ത മീനും ഇറച്ചിയും ഫ്രീസറിലേക്ക് തള്ളുക. ദിവസങ്ങൾ അല്ല ആഴ്ചകൾ പഴക്കമുള്ള ഭക്ഷണ സാധനങ്ങൾ. പാചകം ചെയ്ത മീനും ഇറച്ചിയുമെല്ലാം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കിറ്റുകളിലാക്കി ഫ്രീസറുകളിൽ തന്നെ. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഈ മീനും ഇറച്ചിയും പരിശോധിച്ചപ്പോൾ എല്ലാം മരക്കട്ടകൾ പോലെ. നിലത്തേക്ക് ആഞ്ഞെറിഞ്ഞപ്പോഴും കോഴിക്കും മീനിനും ഒന്നും ഒരു മാറ്റവുമില്ല. എത്ര ആഴ്ചത്തെ പഴക്കമുണ്ടെന്ന് ചോദിച്ചപ്പോൾ ഹോട്ടലുകാർക്ക് മറുപടിയുമില്ല.

കിഴക്കേക്കോട്ട സൺ വ്യൂ ഹോട്ടൽ, മണക്കാട് റിഹാബ് ഹോട്ടൽ, മണക്കാടുള്ള സീനത്ത് ഹോട്ടൽ, അട്ടക്കുളങ്ങര ബിസ്മി ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഫ്രീസറിലെവെച്ച് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചത്. പങ്കജ്, ചിരാഗ് തുടങ്ങിയ ത്രീസ്റ്റാർ ഹോട്ടലുകളിൽനിന്നും, ബുഹാരി, ബിസ്മി, ആര്യാസ്, എം.ആർ.എ. തുടങ്ങിയ പ്രമുഖ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കോർപ്പറേഷൻ മേയർ ഉച്ചയോടെ പുറത്തുവിടും.

റെയ്ഡ് ഇപ്പോഴും തുടരുന്നതിനാൽ മുഴുവൻ ഹോട്ടലുകളുടെയും പേര് ലഭ്യമായിട്ടില്ല. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. തമ്പാനൂർ,കരമന, അട്ടക്കുളങ്ങര, പാളയം, ഓവർബ്രിഡ്ജ് തുടങ്ങിയ മേഖലകളിലായി 57 ഓളം ഹോട്ടലുകളിൽ പരിശോധന നടത്തിയപ്പോൾ 30 ഓളം ഹോട്ടലുകളിൽ നിന്നാണ് പഴകിയ സാധനങ്ങൾ പിടിച്ചത്. ഏഴു സ്‌ക്വാഡുകൾ ആയി തിരിഞ്ഞായിരുന്നു റെയ്ഡുകൾ നടത്തിയത്. ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത എല്ലാ ഹോട്ടലുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പല ഹോട്ടലുകളിലെയും മാലിന്യ ശുചീകരണ സംവിധാനങ്ങൾ ഫലപ്രദമായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയും ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

നഗരത്തിലെ തമ്പാനൂർ,കരമന, അട്ടക്കുളങ്ങര, പാളയം, ഓവർബ്രിഡ്ജ് തുടങ്ങിയ മേഖലകളായിരുന്നു പരിശോധന. വൃത്തിഹീനമായ നിലയിൽ അടുക്കള പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. പരിശോധനകൾ ഇനിയും തുടരുമെന്നും കൃത്യമായ ഇടവേളകളിൽ ഇവ തുടരുമെന്നും ആരോഗ്യവിഭാഗം അധികൃതർ മറുനാടനോട് പറഞ്ഞു. നല്ല ഭക്ഷണം കൊടുക്കാൻ നിർബന്ധിക്കുക ലക്ഷ്യമിട്ടാണ് ഈ റെയ്ഡുകൾ. ഇനിയും റെയ്ഡ് തുടരും. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഈ ഹോട്ടലുകൾ ഇനിയും പ്രവർത്തിക്കുകയാണെങ്കിൽ നോട്ടീസ് നൽകി അവ അടപ്പിക്കുക തന്നെ ചെയ്യും-ആരോഗ്യവിഭാഗം പറയുന്നു.

കഴിഞ്ഞ മാസം ജൂൺ പതിനെട്ടിനും ആരോഗ്യവിഭാഗം നഗരത്തിൽ നടത്തിയ റെയ്ഡിൽ ഒട്ടനവധി ഹോട്ടലുകൾ കുരുങ്ങിയിരുന്നു. ഹോട്ടലുകളുടെ അടുക്കളകൾ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നാല് പ്രത്യേക സ്‌ക്വാഡുകളാണ് അന്ന് നഗരപരിധിയിൽ പരിശോധന നടത്തിയത്. നഗരത്തിലെ 52 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. മൂന്നു സ്ഥാപനങ്ങൾ താത്കാലികമായി അടപ്പിക്കുകയും അപാകത കണ്ടെത്തിയ 47 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ പിഴവ് ആരോഗ്യവിഭാഗം കണ്ടെത്തുകയും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

വളരെ വൃത്തിഹീനമായ അവസ്ഥയിൽ കണ്ടെത്തിയ ശ്രീകാര്യത്തെ മിസ്ബാഹ് ഹോട്ടലും ആറ്റിപ്രയിലെ രണ്ടു കാറ്ററിങ് സ്ഥാപനങ്ങളുമാണ് അടപ്പിച്ചിരുന്നു. ഇതിൽ ഒരു കാറ്ററിങ് സ്ഥാപനം സജീവ് എന്നൊരാൾ നടത്തുന്നതാണ്. അമ്മു എന്ന കാറ്ററിങ് ആണ് അടച്ചുപൂട്ടിയതിൽ ഒരു സ്ഥാപനം. ഈ മൂന്നു സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ ഒട്ടും അനുയോജ്യമായിരുന്നില്ലെന്നു റെയിഡ് നടത്തിയ ആരോഗ്യവിഭാഗം അധികൃതർ അന്ന് മറുനാടനോട് പ്രതികരിച്ചിരുന്നു.

പാപ്പനംകോട് ദേവി ഹോട്ടലിന്റെ അടുക്കളയിൽ അന്ന് ആരോഗ്യവിഭാഗം പരിശോധന നടത്തുമ്പോൾ കണ്ട കാഴ്ച പാകം ചെയ്യാൻ എടുത്തുവെച്ച ചിക്കൻ പൂച്ച തിന്നുന്നതായിരുന്നു. ഈ ചിക്കൻ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഹോട്ടലുകളിലെ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിൽ ഗുരുതരമായ പിഴവുകളാണ് ആരോഗ്യവിഭാഗം കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഹോട്ടൽ മാലിന്യങ്ങൾ തരംതിരിച്ച് വയ്ക്കണമെന്നും കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് കൈമാറണമെന്നും ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.

പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ. പ്രശാന്ത് അറിയിച്ചിട്ടുണ്ട്. . ആദ്യഘട്ടത്തിൽ ഇവർക്കെതിരെ പിഴ ചുമത്തും. ആവർത്തിക്കുകയാണെങ്കിൽ പ്രവർത്തനാനുമതി റദ്ദാക്കുമെന്നും പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുടെ പേരുവിവരം പരസ്യപ്പെടുത്തുമെന്നും മേയർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP