Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർ കസറ്റഡിയിൽ എടുക്കാത്തത് എംഎൽഎയെ ചോദ്യം ചെയ്യാതിരിക്കാൻ; നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഷംസീറിനെ രക്ഷപ്പെടുത്താൻ; ആരോപണവുമായി വീണ്ടും സിഒടി നസീർ

കാർ കസറ്റഡിയിൽ എടുക്കാത്തത് എംഎൽഎയെ ചോദ്യം ചെയ്യാതിരിക്കാൻ; നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഷംസീറിനെ രക്ഷപ്പെടുത്താൻ; ആരോപണവുമായി വീണ്ടും സിഒടി നസീർ

രഞ്ജിത്ത് ബാബു

കണ്ണൂർ: തന്നെ വധിക്കാൻ ശ്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മുൻ സിപിഎം. നേതാവും തലശ്ശേരി നഗരസഭാ കൗൺസിലറുമായിരുന്ന സി.ഒ.ടി. നസീർ. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതോടെ കേസിൽ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. വധശ്രമത്തിൽ നിന്നും ഗുരുതരമായി പരിക്കേറ്റ താൻ മൂന്ന് തവണ പൊലീസിന് മൊഴി നൽകിയെങ്കിലും അത് പ്രകാരം പൊലീസ് കോടതിയിൽ നൽകിയിട്ടില്ലെന്ന് നസീർ പറയുന്നു.

മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും അത് തനിക്ക് തരാൻ പൊലീസ് തയ്യാറായിട്ടില്ല. തനിക്കു നേരെയുള്ള വധശ്രമക്കേസിലെ പ്രതികളെല്ലാം പിടിയിലായിട്ടും കുറ്റപത്രം ഇനിയും കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടില്ല. നസീർ 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. തന്നെ അക്രമിച്ചതിൽ എ.എൻ. ഷംസീർ എംഎൽഎ ക്ക് കാര്യമായ പങ്കുണ്ടെന്ന് ആരോപിക്കുകയും മൊഴി നൽകുകയും ചെയ്തിരുന്നു.

അദ്ദേഹം ഉപയോഗിക്കുന്ന എറണാകുളം രജിസ്ട്രേഷനുള്ള ഇന്നോവ കാറിൽ വച്ചാണ് അതിനുള്ള ഗൂഢാലോചന നടന്നതെന്ന് സംഭവത്തിലെ ആസൂത്രകനായ കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. അക്രമിക്കാനുപയോഗിച്ച ഇരുമ്പു ദണ്ഡുകളും കത്തിയും കുറ്റകൃത്യം നടത്തിയ പ്രതികൾ തന്നെ പൊലീസിന് കാട്ടിക്കൊടുത്തതോടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ കുറ്റ കൃത്യത്തിനുപയോഗിച്ച രണ്ട് ബൈക്കുകൾ ഇനിയും കണ്ടെത്താനുണ്ട്. എംഎൽഎ ഉപയോഗിച്ചു വരുന്ന കാർ ഇനിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരന്റേതാണ് തന്നെ വധിക്കാൻ ശ്രമിച്ച ഗൂഢാലോചന നടന്ന കാർ എന്ന് വ്യക്തമായിട്ടുമുണ്ട്.

കാർ കസ്റ്റഡിയിലെടുത്താൽ എംഎൽഎ യെ ചോദ്യം ചെയ്യേണ്ടി വരും. ഇക്കാരണത്താലാണ് കേസ് ഇപ്പോൾ നിശ്ചലാവസ്ഥയിലായത്. തന്നെ അക്രമിച്ചതിന്റെ മുഖ്യപങ്ക് എ. എൻ. ഷംസീറിന് തന്നെയാണെന്ന് നസീർ ആവർത്തിച്ചു പറയുന്നു. മെയ് 18 ാം തീയ്യതി രാത്രി സുഹൃത്തിന്റെ സ്‌ക്കൂട്ടറിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്യവേയായിരുന്നു സി.ഒ.ടി. നസീർ അക്രമിക്കപ്പെട്ടത്. സ്‌ക്കൂട്ടറിനെ പിൻതുടർന്ന് ബൈക്കിലെത്തിയ സംഘം ഓട്ടത്തിനിടയിൽ തന്നെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ നസീർ ഇരുമ്പു വടി കൈകൊണ്ട് തടഞ്ഞ് പിടിച്ചപ്പോൾ സ്‌ക്കൂട്ടർ മറിഞ്ഞു.

എഴുന്നേറ്റോടിയ നസീറിനെ പിൻതുടർന്ന് വീണ്ടും അടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇതെല്ലാം തടയാനുള്ള ശ്രമം നസീർ നടത്തുകയും ചെയ്തു. അതിനിടെയാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. ഇതിനിടെ അക്രമി സംഘത്തിൽപെട്ടയാൾ നസീറിന്റെ ദേഹത്ത് അഞ്ച് തവണ ബൈക്ക് ഓടിച്ചു കയറ്റി. പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് എന്നയാളാണ് ഈ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കൊളശ്ശിരിയിലെ വിപിൻ എന്ന ബ്രിട്ടോ, കതിരൂർ വേറ്റുമ്മലിലെ സി. ശ്രീജിൻ, കാവും ഭാഗത്തെ റോഷൻ ആർ ബാബു എന്നിവരെ കൃത്യം നടത്താൻ ഏൽപ്പിച്ചതെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP