Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗാളി നടിയെ ഊബർ ടാക്‌സിയിൽ നിന്നും ഡ്രൈവർ വലിച്ചിറക്കി വിട്ടെന്ന് പരാതി; നടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ; ഷൂട്ടിങ് സെറ്റിലേക്ക് പോകവേ പാതിവഴിൽ ഇറങ്ങിപ്പോകാൻ ഡ്രൈവർ നിർദേശിച്ചെന്ന് നടി; വിസമ്മതിച്ചതിന്റെ പേരിൽ ഭീഷണി മുഴക്കുകയും ബലപ്രയോഗം നടത്തിയെന്നും സ്വാസ്തിക ദത്ത

ബംഗാളി നടിയെ ഊബർ ടാക്‌സിയിൽ നിന്നും ഡ്രൈവർ വലിച്ചിറക്കി വിട്ടെന്ന് പരാതി; നടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ; ഷൂട്ടിങ് സെറ്റിലേക്ക് പോകവേ പാതിവഴിൽ ഇറങ്ങിപ്പോകാൻ ഡ്രൈവർ നിർദേശിച്ചെന്ന് നടി; വിസമ്മതിച്ചതിന്റെ പേരിൽ ഭീഷണി മുഴക്കുകയും ബലപ്രയോഗം നടത്തിയെന്നും സ്വാസ്തിക ദത്ത

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബംഗാളി നടിയെ പെരുവഴിയിൽ ഇറക്കിവിട്ടെന്ന് യൂബറിനെതിരെ പരാതി. സ്വസ്തിക ദത്തയെ ഊബർ കാറിൽ നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ കാർ ഡ്രൈവറെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്‌ച്ച കൊൽക്കത്തയിലെ ഇ.എം ബൈപാസിന് സമീപമുള്ള റെസ്റ്റോറന്റിന് മുന്നിലാണ് സംഭവം. തനിക്കുണ്ടായ ദുരനുഭവം നടി തന്റെ സോഷ്യൽ മീഡിയയിലൂടെ ഡൈവറുടെ ചിത്രവും കാറിന്റെ നമ്പർപ്ലേറ്റടക്കം പങ്കുവെച്ചതേടെയാണ് സംഭവം നാട്ടുകാരുടെയും പൊലീസിന്റെയും ശ്രദ്ധയിൽ പെട്ടത്.

ബംഗാളി സീരിയലുകളിലെ പ്രമുഖ നടിയാണ് സ്വസ്തിക. 'കൊൽക്കത്തയിലെ റാണിയയിലേക്ക് സീരിയൽ ചിത്രീകരണത്തിന് പോകാൻ ബുധനാഴ്‌ച്ച രാവിലെയാണ് കാർ ബുക്ക് ചെയ്തത്, എന്നാൽ പാതി വഴിയിൽ തന്റെ ബുക്കിംങ് ഡ്രൈവർ റദ്ദാക്കിയ ശേഷം എന്നോട് കാറിൽ നിന്നു ഇറങ്ങിപ്പോവാൻ ഡ്രൈവർ ആവശ്യപ്പെട്ടു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം ക്യമ്പിൽ നിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞപ്പോൾ അയാളുടെ പ്രദേശത്തേക്ക് വണ്ടി വിട്ടു. പിന്നീട് കാറിൽ നിന്നിറങ്ങി എന്നെ ബലമായ് വലിച്ച് പുറത്തേക്കിട്ടു. ഞാൻ ശബ്ദം ഉണ്ടാക്കിയപ്പോൾ മറ്റ് കുറച്ച് പേരേയും വിളിച്ച് എന്നെ ഭീഷണിപ്പെടുത്തി'-സ്വസ്തിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഡ്രൈവർ അശ്ലീല ഭാഷയിൽ സംസാരിക്കാനും തുടങ്ങി. പെട്ടെന്ന് ഡോർ തുറന്ന് അയാൾ തന്നെ തള്ളിയിറക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. ദേഷ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി ഇയാൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. എന്നാൽ ഷൂട്ടിംഗിന് എത്താൻ വൈകുമെന്നതിനാൽ കൂടുതൽ തർക്കങ്ങൾക്ക് നിൽക്കാതെ പെട്ടെന്നു തന്നെ സെറ്റിലെത്തുകയായിരുന്നു. പിന്നീട് പിതാവിനോട് സംസാരിച്ച് നിയമനടപടികൾ കൈക്കൊള്ളണമെന്ന് തീരുമാനിച്ചു.

കോൽക്കത്തയിലെ ഇഎം ബൈപാസിനടുത്തുള്ള ഒരു റെസ്റ്റോറന്റിനു സമീപം രാവിലെ 8.15 മുതൽ 8.45 വരെയുള്ള സമയത്താണ് ഈ നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയതെന്നും നടി പറയുന്നു. ജംഷദ് എന്നു പേരുള്ള ഡ്രൈവറുടെ ഫോട്ടോയും ഫോൺ നമ്പറും കാറിന്റെ നമ്പർ പ്ലേറ്റും സഹിതമായിരുന്നു നടിയുടെ കുറിപ്പ്. ടാക്‌സി ബുക്ക് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടും ഫേസ്‌ബുക്കിൽ ഇവർ പങ്കുവച്ചു. നടിയുടെ പരാതിയിൽ ജംഷദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം എന്തിനാണ് നടിയെ ഇറക്കി വിട്ടതെന്ന ഡ്രൈവറുടെ ഭാഗത്ത് നിന്നും വിശദീകരണം ഉണ്ടായിട്ടില്ല.

കഴിഞ്ഞ മാസം, മുൻ മിസ്സ് ഇന്ത്യയായ ഉഷോഷി സെൻഗുപ്തക്കുനേരെ രണ്ട് തവണ ഉഷോഷി സഞ്ചരിച്ചിരുന്ന് ഊബർ കാറിനെ പിന്തുർന്ന് ബൗക്ക് യാത്രക്കാർ അപായപ്പെടുത്താൻ ശ്രമിച്ചതായി തന്റെ മൊബൈൽ ഫോണിൽ റെക്കോർഡുെ ചയ്ത വീഡിയോ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP