Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

അഭയ കേസ് സിബിഐ കോടതിയിൽ വിചാരണ നടപടികളിലേക്ക്; കുറ്റപത്രം വായിച്ചു കേൾക്കുന്ന നടപടിക്ക് ഫാ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഓഗസ്റ്റ് 5ന് ഹാജരായേ മതിയാകൂ; നിർണ്ണായകമാകുന്നത് കോട്ടൂരിനും സെഫിക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം

അഭയ കേസ് സിബിഐ കോടതിയിൽ വിചാരണ നടപടികളിലേക്ക്; കുറ്റപത്രം വായിച്ചു കേൾക്കുന്ന നടപടിക്ക് ഫാ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഓഗസ്റ്റ് 5ന് ഹാജരായേ മതിയാകൂ; നിർണ്ണായകമാകുന്നത് കോട്ടൂരിനും സെഫിക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, രണ്ടാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള കുറ്റപത്രം ഓഗസ്റ്റ് 5 ന് കോടതി വായിച്ചു കേൾപ്പിക്കും. കുറ്റപത്രം വായിച്ചു കേൾപ്പിക്കുവാൻ അന്നേ ദിവസം രണ്ടു പ്രതികളും ഹാജരാകണമെന്ന് തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്ജ് കെ സനൽകുമാർ ഉത്തരവിട്ടു.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ മാത്രമാണ് ഹാജരായത്. രണ്ടാം പ്രതി സിസ്റ്റർ സെഫി ഹാജരായില്ല. രണ്ടു പ്രതികളും ഹാജരായെങ്കിൽ മാത്രമേ ചാർജ് ഫ്രെയിം ചെയ്ത് കോടതിക്കു വായിച്ചു കേൾപ്പിക്കാൻ സാധിക്കുകയുള്ളു. അതിനാലാണ് അടുത്ത അവധിക്കു ഹാജരാകാൻ പ്രത്യേകം നിർദ്ദേശിച്ചത്.

ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ വിടുതൽ ഹർജികൾ ഹൈക്കോടതി കഴിഞ്ഞ ഏപ്രിൽ 9 നു തള്ളിയിരുന്നു. കോട്ടൂരിനും സെഫിക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതികളുടെ വിചാരണ സിബിഐ കോടതി എത്രയും വേഗം ആരംഭിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം നൽകിയതിനു ശേഷം കഴിഞ്ഞ 10 വർഷക്കാലമായി വിചാരണ കൂടാതെ പ്രതികൾ വിടുതൽ ഹർജി കൊടുത്തു് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 27 വർഷം കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP