Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ യാത്രയയപ്പ് നൽകി

നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ യാത്രയയപ്പ് നൽകി

കുവൈത്ത് പ്രവാസം മതിയാക്കി നാട്ടിലേക് പോകുന്ന മധ്യപൂർവ്വ ദേശത്തെ പ്രമുഖ സ്വർണ്ണ വ്യാപാരസ്ഥാപനമായ ജോയ് ആലുക്കാസ് കുവൈത്ത് റീജിയണൽ മാനേജർ ജിപ്‌സന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ യാത്രയയപ്പ് നൽകി. അബ്ബാസിയ ഹൈഡെയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വൈ. ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ ഉപഹാരം പാട്രൻ സഗീർ തൃക്കരിപ്പൂർ ജിപ്‌സന് സമ്മാനിച്ചു. അക്‌ബർ സിദ്ദീഖ് ആശംസകൾ നേർന്നു.

ജീവകാരുണ്യ പ്രവർത്തനം ഒരു പ്രാർത്ഥന പോലെ കൊണ്ട് പോകുന്ന കെ.കെ.എം.എ യുമായി സഹകരിച്ചു പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു തന്റെ മറുപടി പ്രസംഗത്തിൽ ജിപ്‌സൻ പറഞ്ഞു. തുടർന്നും ജോയ് ആലുക്കാസിന്റെ സഹകരണം ഉണ്ടാകുമെന്ന് പുതിയ റീജിയണൽ മാനേജർ വിനോദ് പറഞ്ഞു. പ്രസിടണ്ട് എ.പി. അബ്ദുൽ സലാം അദ്ധ്യക്ഷനായിരുന്നു. ജന. സെക്രട്ടറി കെ.സി റഫീഖ് സ്വാഗതവും കമ്മ്യൂണിക്കേഷൻ സെക്രട്ടറി എ.വി. മുസ്തഫ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP