Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജ ഇന്ത്യൻ അസോസിയേഷൻ മീഡിയ അവാർഡ് പ്രഖ്യാപിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ മീഡിയ അവാർഡ് പ്രഖ്യാപിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. ടെലിവിഷൻ മാധ്യമ റിപ്പോർട്ടിങ്ങിന് എം സി എ അബ്ദുൽ നാസർ, (മീഡിയ വൺ ), വർത്തമാന പത്ര റിപ്പോർട്ടിങ്ങിന് ഇ ടി പ്രകാശ് (മാതൃഭൂമി), റേഡിയോ വാർത്ത അവതരണത്തിന് സാബു കിളിത്തട്ടിൽ (ഹിറ്റ് 96 .7 എഫ് എം) എന്നിവർ അർഹരായി. ഗൾഫ് മാധ്യമം പത്രത്തിലെ സവാദ് റഹ്മാൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.

പ്രമുഖ മാധ്യമ പ്രവർത്തകൻ ഐസക് ജോൺ പട്ടാണിപ്പറമ്പിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് ജേതാക്കളെ തെരെഞ്ഞെടുത്തത് . യു എ ഇ ൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളിലെ പ്രവാസി വിഷയങ്ങളിൽ ഊഴ്ന്നിയുള്ള റിപ്പോർട്ടുകളെയാണ് അവാർഡിന് പരിഗണിച്ചത് . പ്രവാസകളുടെ പ്രശ്‌നങ്ങൾ അധികൃതരുടെ മുമ്പിലെത്തിക്കുവാൻ യുഎയിലെ മലയാള മാധ്യമപ്രവർത്തകരുടെ പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു മത്സരത്തിന് വന്ന വിവിധ മാധ്യമ റിപോർട്ടുകൾ എന്ന് ജൂറി വിലയിരുത്തി.

അസ്സോസിയേഷൻ മാനേജ് കമ്മിറ്റിയുടെയും മാധ്യമ കമ്മിറ്റിയുടേയും സാന്നിധ്യത്തിൽ പ്രസിഡണ്ട് ഇപി ജോൺസനാണ് അവാർഡ് പ്രഖ്യാപിച്ചത്. നാളെ (വ്യാഴം) വൈകുന്നേരം 8 മണിക് ഇന്ത്യൻ അസ്സോസിയേഷനിൽ വെച്ച് നടക്കുന്ന വർണാഭമായ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. 25000 രൂപയും പ്രശംസാ ഫലകവും അടങ്ങിയതാണ് അവാർഡ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP