Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തിരുവല്ലയിലെ പൊതുയോഗ ശേഷം ക്ഷീണമകറ്റാൻ തീവണ്ടി യാത്ര; വേണാട് രാത്രിയിൽ പേട്ടയിൽ എത്തിയപ്പോൾ പ്രതിപക്ഷ നേതാവിന് വേണ്ടി കാർ അയച്ചത് വിനോദ സഞ്ചാര വകുപ്പും; കാറിൽ നേതാവ് കയറിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ഡ്രൈവറുടെ മുഖത്ത് തെളിഞ്ഞത് 'ട്രബിളിന്റെ' ചമ്മൽ; പുറത്തിറങ്ങി ഓട്ടോയ്ക്ക് കൈകാട്ടി കൺന്റോണമെന്റ് ഹൗസിലേക്ക് പ്രതിപക്ഷ നേതാവും; നേതാവിന്റെ ഓട്ടോ യാത്ര സുരക്ഷാ വീഴ്ചയെന്ന് ഇന്റലിജൻസും; ഉമ്മൻ ചാണ്ടിക്കുണ്ടായ കാറില്ലാ അനുഭവം ചെന്നിത്തലയേയും ഓട്ടോയിൽ കയറ്റിയപ്പോൾ

തിരുവല്ലയിലെ പൊതുയോഗ ശേഷം ക്ഷീണമകറ്റാൻ തീവണ്ടി യാത്ര; വേണാട് രാത്രിയിൽ പേട്ടയിൽ എത്തിയപ്പോൾ പ്രതിപക്ഷ നേതാവിന് വേണ്ടി കാർ അയച്ചത് വിനോദ സഞ്ചാര വകുപ്പും; കാറിൽ നേതാവ് കയറിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ഡ്രൈവറുടെ മുഖത്ത് തെളിഞ്ഞത് 'ട്രബിളിന്റെ' ചമ്മൽ; പുറത്തിറങ്ങി ഓട്ടോയ്ക്ക് കൈകാട്ടി കൺന്റോണമെന്റ് ഹൗസിലേക്ക് പ്രതിപക്ഷ നേതാവും; നേതാവിന്റെ ഓട്ടോ യാത്ര സുരക്ഷാ വീഴ്ചയെന്ന് ഇന്റലിജൻസും; ഉമ്മൻ ചാണ്ടിക്കുണ്ടായ കാറില്ലാ അനുഭവം ചെന്നിത്തലയേയും ഓട്ടോയിൽ കയറ്റിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വേണാട് എക്സ്‌പ്രസിൽ രാത്രി എത്തിയ പ്രതിപക്ഷ നേതാവ് ഔദ്യോഗിക വസതിയിലേക്ക് പോയത് ഓട്ടോ പിടിച്ച്! വിനോദ സഞ്ചാര വകുപ്പിന്റെ കാർ സ്റ്റാർട്ടാകാത്തതായിരുന്നു ഇതിന് കാരണം. തിരുവനന്തപുരത്തെ പേട്ടാ റെയിൽവേ സ്റ്റേഷനിലായിരുന്നു നാടകയീ സംഭവങ്ങൾ നടന്നത്. രണ്ട് ദിവസം നടന്ന ഈ സംഭവം വലിയ സുരക്ഷാ വീഴ്ചയായി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഹരിപ്പാട്ടെ പരിപാടികളുടെ തിരക്കിൽ നിന്ന് തിരുവല്ലയിലെ പൊതു പരിപാടി കൂടി കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് ആകെ ക്ഷീണിതനായിരുന്നു. ഇതോടെയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര ട്രെയിനിലാക്കാൻ തീരുമാനിച്ചത്. ഔദ്യോഗിക കാറിൽ തിരുവല്ല സ്‌റ്റേഷനിൽ നിന്ന് തീവണ്ടിയിൽ കയറിയത് ഒന്നുറങ്ങി വിശ്രമിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. തീവണ്ടിയുടെ വേഗത്തിൽ ഔദ്യോഗിക കാർ ഓടിയെത്തേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചു. ഇതോടെ രമേശ് ചെന്നിത്തലയും പിഎയും ഗൺമാനും തീവണ്ടിയിൽ യാത്ര തിരിച്ചു. വേണാട് എക്സ്‌പ്രസ് പേട്ടയിലെത്തിയത് രാത്രി പത്തരയോടെയും.

തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഷന് തൊട്ട് മുമ്പിലെ സ്റ്റേഷനാണ് പേട്ട. തിരക്കും ബഹളവും ഒഴിവാക്കാൻ വിവിഐപിമാർ ഈ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കാറാണ് രീതി. വേണാട് എക്‌സപ്രസിൽ പ്രതിപക്ഷ നേതാവ് എത്തുന്നത് വിനോദ സഞ്ചാര വകുപ്പിനെ അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ നിർദ്ദേശം അനുസരിച്ച് സർക്കാർ വണ്ടി സ്റ്റേഷനിലെത്തുകയും ചെയ്തു. കാറിൽ രമേശ് ചെന്നിത്തലയും ഗൺമാനും പിഎയും കയറി. ഡ്രൈവർ വണ്ടിയും സ്റ്റാർട്ട് ചെയ്തു. അപ്പോഴാണ് പ്രശ്‌നത്തിന്റെ തുടക്കം. വണ്ടി സ്റ്റാർട്ടാകുന്നില്ല. ഡ്രൈവറുടെ നിരന്തര പരിശ്രമങ്ങൾ പാഴാകുന്നത് കണ്ട പ്രതിപക്ഷ നേതാവ് കാറിൽ നിന്ന് ഇറങ്ങി.

പിഎയും ഗൺമാനും പകരം സംവിധാനത്തെ കുറിച്ച് ആലോചിക്കും മുമ്പ് തന്നെ തൊട്ടടുത്ത് കിടന്ന ഓട്ടോയിൽ കയറി. വേണാട് എക്സ്‌പ്രസിന്റെ വരവ് മനസ്സിലാക്കി ഈ സമയം ഇവിടെ നിരവധി ഓട്ടോകളെത്താറുണ്ട്. ഇതിൽ ഒന്നിലാണ് ചെന്നിത്തല കയറിയത്. പിഎയും ഗൺമാനും ഇതേ ഓട്ടോയിൽ കയറി. വണ്ടി നേരെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക്. മീറ്റർ ചാർജും അതിന്റെ പകുതിയും ഓട്ടോറിക്ഷാക്കാരന് കൂലിയായി നൽകുകയും ചെയ്തു. പിന്നെ ക്ഷീണമകറ്റാൻ വീട്ടിലെ ഉറക്കത്തിലേക്കും. അങ്ങനെ ഓട്ടോയിൽ പ്രതിപക്ഷ നേതാവും യാത്ര ചെയ്തു. മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കും ഓട്ടോയിൽ യാത്ര ചെയ്ത് ക്ലിഫ് ഹൗസിൽ എത്തേണ്ടി വന്നിട്ടുണ്ട്. മന്ത്രി കെ സി ജോസഫവും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

സെൻട്രൽ സ്റ്റേഷനിലാണ് അന്ന് ഉമ്മൻ ചാണ്ടി ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ തീവണ്ടി പേട്ടയിൽ പിടിച്ചിട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പേട്ടയിൽ ഇറങ്ങുകയായിരുന്നു. കാറും മറ്റ് പരിവാരങ്ങളും മറ്റേ സ്റ്റേഷനിലും. കാർ കാത്ത് നിന്ന് വൈകിയപ്പോഴായിരുന്നു ഓട്ടോയിൽ ഉമ്മൻ ചാണ്ടിയുടെ ക്ലിഫ് ഹൗസ് യാത്ര. എന്നാൽ ചെന്നിത്തലയ്ക്ക് വിനയായത് കാറിന്റെ തകരാറാണ്. പ്രതിപക്ഷ നേതാവിന് യാത്രയ്ക്ക് അയക്കുന്ന കാറിന് തകരാറില്ലെന്ന് ഉറപ്പാക്കാൻ പോലും വിനോദ സഞ്ചാര വകുപ്പ് ശ്രമിക്കുന്നില്ലെന്ന പരാതി പ്രതിപക്ഷ നേതാവിന്റെ ഓഫീസിനുണ്ട്. എന്നാൽ ഇതിന്റെ പേരിൽ പരാതിയൊന്നും കൊടുക്കേണ്ടതില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.

ഇതിനെ വലിയ സുരക്ഷാ വീഴ്ചയായി രഹസ്യാന്വേഷണ വിഭാഗവും കാണുന്നു. പ്രതിപക്ഷ നേതാവിനെ രാത്രി ഓട്ടോയിൽ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP