Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കളമശ്ശേരിയിലെ സഹോദരന്റെ അപകടത്തോടെ തുടങ്ങിയ പക; അനുജൻ മരിച്ചിട്ടും പുറകിലിരുന്ന കൂട്ടുകാരൻ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടത് സംശയമായി; പെട്രോൾ തീർന്നുവെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊല; ചതുപ്പിൽ മൃതദേഹം താഴ്‌ത്തി മുകളിൽ കോൺക്രീറ്റ് സ്ലാബുമിട്ടു; കഞ്ചാവ് കടത്തിന് പോയെന്ന് വരുത്താൻ മൊബൈലിലെ 'ദൃശ്യം' കളി; പ്രതികളെ കൈയിൽ കിട്ടിയിട്ടും തുമ്പുണ്ടാക്കാൻ ശ്രമിക്കാതെ പൊലീസും; കുമ്പളത്തെ അർജുന്റെ കൊലയിൽ നിറയുന്നത് ലഹരിയിൽ പതഞ്ഞ പ്രതികാരം

കളമശ്ശേരിയിലെ സഹോദരന്റെ അപകടത്തോടെ തുടങ്ങിയ പക; അനുജൻ മരിച്ചിട്ടും പുറകിലിരുന്ന കൂട്ടുകാരൻ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടത് സംശയമായി; പെട്രോൾ തീർന്നുവെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊല; ചതുപ്പിൽ മൃതദേഹം താഴ്‌ത്തി മുകളിൽ കോൺക്രീറ്റ് സ്ലാബുമിട്ടു; കഞ്ചാവ് കടത്തിന് പോയെന്ന് വരുത്താൻ മൊബൈലിലെ 'ദൃശ്യം' കളി; പ്രതികളെ കൈയിൽ കിട്ടിയിട്ടും തുമ്പുണ്ടാക്കാൻ ശ്രമിക്കാതെ പൊലീസും; കുമ്പളത്തെ അർജുന്റെ കൊലയിൽ നിറയുന്നത് ലഹരിയിൽ പതഞ്ഞ പ്രതികാരം

എം മനോജ് കുമാർ

കൊച്ചി : കൊച്ചി നെട്ടൂർ കുമ്പളത്ത് യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്‌ത്തിയ സംഭവത്തിൽ പൊലീസിനെ കബളിപ്പിക്കാൻ കൊലയാളികൾ നടത്തിയത് സിനിമ മോഡൽ ശ്രമം. അതിനിടെ പൊലീസിന്റെ വീഴ്ചയും ചർച്ചയാകുന്നുണ്ട്. എന്നാൽ പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതാണ് മൃതദേഹം കണ്ടെത്താൻ വൈകിയതിന് കാരണമായി പൊലീസ് പറയുന്നത്. അർജുന്റെ മൊബൈൽഫോൺ ദൃശ്യം മോഡലിൽ വാഹനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. അർജുനെ കാണാനില്ലെന്ന് മൂന്നാംതീയതി അർജുന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവ ദിവസം പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞ് അർജുനെ വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്‌ത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ 2നു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി. അർജുനും ഈ സംഘവുമായി അടുത്ത് ബന്ധമുണ്ട്. എല്ലാവരും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് ഉയരുന്ന സൂചന.

പരാതിയെ തുടർന്ന് പൊലീസ് അർജുന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ആദ്യം ആലുവയിലും പിറ്റേദിവസം കോതമംഗലത്തും ഫോണിന്റെ ടവർ ലൊക്കേഷൻ കാണിച്ചു. ഇതോടെ അർജുൻ ജീവനോടെ ഉണ്ടെന്ന നി?ഗമനത്തിൽ പൊലീസ് എത്തി. ആദ്യം പൊലീസ് പിടികൂടി ചോദ്യം ചെയ്ത വേളയിൽ പിടിയിലായ പ്രതികൾ, അർജുൻ കഞ്ചാവ് കടത്താൻ പോകാറുണ്ടെന്നും ഇത്തരത്തിൽ പോയതായിരിക്കുമെന്നുമാണ് മൊഴി നൽകിയത്. ഇതോടെ അർജുൻ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ അന്വേഷണം മന്ദീഭവിക്കുകയായിരുന്നു. പിന്നീട് അർജുന്റെ നാട്ടിലുള്ള സുഹൃത്തുക്കൾ സംശയമുള്ള പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംശയം ഉടലെടുത്തത്. അർജുൻ നെട്ടൂർ പാലത്തിന് അടുത്ത് വന്നെങ്കിലും ഉടൻ തന്നെ തിരിച്ചുപോയെന്നായിരുന്നു പ്രതികൾ പറഞ്ഞത്.

ബൈക്കിൽ പെട്രോളില്ലാത്തതുകൊണ്ടാണ് അർജുനെ വിളിച്ചുവരുത്തിയതെന്നും, പിന്നീട് തങ്ങൾ ഭക്ഷണം കഴിക്കാൻ തമ്മനം ഭാഗത്തേക്ക് പോയെന്നും, അർജുൻ വീട്ടിലേക്ക് മടങ്ങിയെന്നും പ്രതികൾ പറഞ്ഞു. പെട്രോളില്ലാത്ത ബൈക്ക് കൊണ്ട് എങ്ങനെ പോയെന്ന ചോദ്യത്തിന് മറുപടിയുമില്ല. പ്രതികളുടെ പരസ്പരവിരുദ്ധമായ മൊഴികളിൽ സംശയം തോന്നി നാട്ടുകാരാണ് ഇവരെ പൊലീസിന് കൈമാറുന്നത്. ഇതോടെയാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്. പ്രതികളെക്കുറിച്ച് വിവരം നൽകിയിട്ടും തുടക്കം മുതൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം. ജൂലൈ രണ്ടാം തീയതിയാണ് മകൻ അർജുനെ കാണാതാവുന്നത്. മൂന്നാം തീയതി തന്നെ പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകളടക്കം പൊലീസിനെ അറിയിച്ചുവെന്നാണ് അർജുന്റെ പിതാവ് പറയുന്നത്.

അർജുനോടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളിൽ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അർജുൻ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വർഷം പ്രതികളിലൊരാളായ നിപിന്റെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്നു. കളമശേരിയിൽ വച്ച് അപകടത്തിൽ ബൈക്കോടിച്ചിരുന്നയാൾ മരിച്ചു. അപകടത്തിൽ അർജുനും സാരമായി പരിക്കേറ്റിരുന്നു. അർജുൻ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ സംഭവത്തിൽ അർജുനോടുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഇത് കുടുംബത്തിനും അറിയാമായിരുന്നു. അതുകൊണ്ടാണ് കൃത്യമായി തന്നെ വിവരങ്ങൾ കൈമാറിയത്. എന്നാൽ പൊലീസ് അത് ഗൗരവത്തോടെ എടുത്തില്ല. അതുകൊണ്ടാണ് പൊലീസിന്റെ വീഴ്ചയാണ് അർജുന്റെ മരണത്തിന് ഇടയാക്കിയതെന്ന് അച്ഛൻ വിദ്യൻ ആരോപിക്കുന്നത്. അഞ്ചാം തീയതി മകനെ കാണാതായ സംഭവത്തിൽ സംശയിക്കുന്ന റോണി, നിപിൻ എന്നിവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടും കൂടുതൽ അന്വേഷണം നടത്താതെ ഇരുവരെയും പറഞ്ഞുവിട്ടുവെന്നും അർജുന്റെ കുടുംബം ആരോപിക്കുന്നു. ഒമ്പതാം തീയതി വരെ പൊലീസ് ആരുടെയും മൊഴി എടുത്തിട്ടില്ലെന്നും വിദ്യൻ ആരോപിച്ചു.

ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കായലോരത്തെ കുറ്റികാട്ടിൽ ചെളിയിൽ കല്ലുകെട്ടി താഴ്‌ത്തിയ നിലയിലാണ് അർജുനന്റെ മൃതദേഹം കണ്ടെത്തിയത്. അർജുനന്റെ സുഹൃത്തുക്കളായ റോണി ,നിപിൻ ,അനന്ദു ,അജിത്കുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്.

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിൽ നെട്ടൂരിലെ കായലോരത്തെ കുറ്റിക്കാട്ടിനുള്ളിലെ ചതുപ്പു നിലത്തിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ വലിയ കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ചിട്ടുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരിശോധനയ്ക്ക് ശേഷം സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഒരാഴ്ച മുൻപാണ് അർജുനെ കാണാതായതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സംശയമുള്ള രണ്ടുപേരുടെ പേരും പരാതിയിൽ പറഞ്ഞിരുന്നു.

ശേഷം രണ്ടുദിവസം കഴിഞ്ഞ് സംശയിക്കുന്നവരെ പിടിച്ച് പൊലീസിൽ ഏൽപ്പിചെങ്കിലും കൂടുതൽ അന്വേഷിക്കാതെ പൊലീസ് അവരെ പറഞ്ഞു വിട്ടുവെന്നും അർജുന്റെ അച്ഛൻ ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP