Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഖത്തറിൽ ഡ്രൈവിങ് ലൈസൻസിനുള്ള പരിശീലനവും പരീക്ഷകളും ഇലക്ട്രോണിക് വത്കരിക്കുന്നു;ഡി.ടി.എസ് സംവിധാനം പ്രവർത്തിച്ച് തുടങ്ങി

ഖത്തറിൽ ഡ്രൈവിങ് ലൈസൻസിനുള്ള പരിശീലനവും പരീക്ഷകളും ഇലക്ട്രോണിക് വത്കരിക്കുന്നു;ഡി.ടി.എസ് സംവിധാനം പ്രവർത്തിച്ച് തുടങ്ങി

 

ത്തറിൽ ഡ്രൈവിങ് ലൈസൻസിനുള്ള പരിശീലനവും പരീക്ഷകളും പൂർണമായും ഇലക്ട്രോണിക് വൽക്കരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിനായുള്ള ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും നിരീക്ഷണ സെന്ററും ട്രാഫിക് ആസ്ഥാനത്ത് പ്രവർത്തനം തുടങ്ങി.

ഡ്രൈവിങ് സ്‌കൂളുകളിലെ റജിസ്‌ട്രേഷൻ മുതൽ ഡ്രൈവിങ് പരിശീലനം റോഡ് ടെസ്റ്റ്, തുടങ്ങി ലൈസൻസ് ലഭിക്കുന്നതിനായുള്ള മുഴുവൻ പ്രക്രിയകളും മനുഷ്യ ഇടപെടലുകളില്ലാതെ ഇലക്ട്രോണിക് സിസ്റ്റം വഴി നിയന്ത്രിക്കുന്നതാണ് പുതിയ ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനമായ ഡി.ടി.എസ്.

ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലനത്തിനായുള്ള വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളിലൂടെയും കാമറകളിലൂടെയും ട്രാഫിക് ആസ്ഥാനത്ത് സ്ഥാപിച്ച പ്രത്യേക മോണിറ്ററിങ് സെന്റർ വഴി പരീക്ഷകളും പരിശീലനവുമെല്ലാം നിരീക്ഷിക്കും. നിലവിൽ ഈ പ്രക്രിയകളെല്ലാം വിവിധ ജീവനക്കാരുടെ മേൽനോട്ടത്തിലാണ് നടന്നുവന്നിരുന്നത്.

രാജ്യത്തെ മുഴുവൻ ഡ്രൈവിങ് സ്‌കൂളുകളെയും ഈ ഏകീകൃത ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിക്കും. ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഓഡിയോ വീഡിയോ രൂപങ്ങളിൽ പതിനെട്ട് ഭാഷകളിലായുള്ള പാഠ്യപദ്ധതി ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

പഠിതാക്കൾക്ക് അവർക്ക് അനുവദിക്കപ്പെട്ട നാൽപ്പത്തിയഞ്ച് മിനുട്ട് മുഴുവനായി പ്രയോജനപ്പെടുത്താൻ പുതിയ സംവിധാനം അവസരമൊരുക്കുന്നു. ഡ്രൈവിങ് സ്‌കൂളുകൾ നൽകുന്ന പരിശീലന സെഷനുകളിൽ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമാകും. ഈ വർഷാവസാനത്തോടെ മുഴുവൻ ഡ്രൈവിങ് സ്‌കൂളുകളുടെയും പ്രവർത്തനം മനുഷ്യസഹായമില്ലാത്ത ഈ സിസ്റ്റത്തിലേക്ക് മാറ്റി നവീകരിക്കും. ഡ്രൈവിങ് ലൈസൻസ് മേഖലയിൽ ഡിടിഎസും മോണിറ്ററിങ് സിസ്റ്റവും നടപ്പാക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തറെന്നും അധികൃതർ സൂചിപ്പിച്ചു. 2344444 എന്ന നമ്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സേവനം ആരംഭിച്ചതായും അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP