Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുറിയുടെ വാതിൽ അടച്ചാൽ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല; അലറിക്കരഞ്ഞാൽ പോലും ആരും കേൾക്കില്ല; മുറിയിലുള്ളത് നീണ്ട പലകയും തകരപ്പെട്ടിയും ആറ് പ്ലാസ്റ്റിക് കസേരകളും ഇരുമ്പിൽ തീർത്ത കസേരയും തടിയിൽ നിർമ്മിച്ച ഒരുപെട്ടിയും; തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്തെന്ന കാര്യം പൊലീസുകാരുടെ പരമരഹസ്യം: രാജ്കുമാറിനെ ഉരുട്ടിക്കൊന്ന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഇടിമുറി ഇങ്ങനെ

മുറിയുടെ വാതിൽ അടച്ചാൽ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല; അലറിക്കരഞ്ഞാൽ പോലും ആരും കേൾക്കില്ല; മുറിയിലുള്ളത് നീണ്ട പലകയും തകരപ്പെട്ടിയും ആറ് പ്ലാസ്റ്റിക് കസേരകളും ഇരുമ്പിൽ തീർത്ത കസേരയും തടിയിൽ നിർമ്മിച്ച ഒരുപെട്ടിയും;  തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്തെന്ന കാര്യം പൊലീസുകാരുടെ പരമരഹസ്യം: രാജ്കുമാറിനെ ഉരുട്ടിക്കൊന്ന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഇടിമുറി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഹരിത തട്ടിപ്പുകേസിലെ രാജ്മാറിനെ ഉരുട്ടിക്കൊന്ന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനെ കുറിച്ചുള്ള കഥകൾ അവസാനിക്കുന്നില്ല. ഇവിടുത്തെ ഇടിമുറിയിൽ നിന്നുയർന്ന വേദനയിൽ പുളയുന്നവരുടെ അലർച്ചകളുടെ കഥകൾ പുറംലോകം പലപ്പോഴും അറിയാറില്ല. കുമാറിനോട് പൊലീസുകാർ കാട്ടിയ ക്രൂരതകൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. രഹസ്യഭാഗങ്ങളിലെ കാന്താരി പ്രയോഗമടക്കം, ചോദ്യം ചെയ്യലിന്റെ പ്രാകൃതപീഡനകഥകളാണ് നാട്ടുകാരെ ഞെട്ടിച്ചത്. ഇവിടുത്തെ പൊലീസുകാരുടെ വിശ്രമ മുറി തന്നെയാണ് ഇടിമുറി. മൂന്നാം മുറകൾക്ക് കൈയും കണക്കുമില്ല.

രണ്ട് സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക. ഒരു തകരപ്പെട്ടി. ആറ് പ്ലാസ്റ്റിക് കസേരകൾ. ഇരുമ്പിൽ തീർത്ത കസേര. ഇതിനു പിന്നിൽ തടിയിൽ നിർമ്മിച്ച പെട്ടി. തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാർക്കു മാത്രം അറിയാവുന്ന രഹസ്യം. മുറിയുടെ വാതിൽ അടച്ചാൽ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല. അലറിക്കരഞ്ഞാൽ പോലും ആരും കേൾക്കില്ല.സ്റ്റേഷന്റെ ഒന്നാംനിലയിലെ ശുചിമുറിക്കു സമീപമുള്ള പൊലീസുകാരുടെ വിശ്രമമുറിയാണ് ഇടിമുറിയായി ഉപയോഗിക്കുന്നത്. ഹരിത തട്ടിപ്പുകേസിലെ ഒന്നാംപ്രതി കോലാഹലമേട് സ്വദേശി രാജ്കുമാറിനെ മൂന്നാം മുറയ്ക്ക് ഇരയാക്കിയത് ഇതേ മുറിയിലായിരുന്നു. കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി മർദിച്ചതും ഇവിടെത്തന്നെ. കഴിഞ്ഞ മാസം 12നാണു കുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഈ മുറിയിലെത്തിച്ച് 14 വരെ തുടർച്ചയായി മർദിച്ചു.

കുമാറിന്റെ ശരീരത്തിൽ കാന്താരി പ്രയോഗം നടത്തിയും ഈ മുറിയിലാണ്. വേദന കൊണ്ടു കുമാർ മുറിക്കുള്ളിൽ ഛർദിച്ചപ്പോൾ, പൊലീസ് രോഷം തീർത്തതു തൊഴിയിലൂടെയായിരുന്നു. ഛർദിച്ചതു കഴുകി വൃത്തിയാക്കിയ ശേഷം വീണ്ടും മർദനം തുടർന്നു. കുമാറിന്റെ തുടകളിൽ പൊലീസുകാർ കയറി നിന്നു ചവിട്ടിയതും ലാത്തി ഉപയോഗിച്ചു പൊതിരെ തല്ലിയതും ഇവിടെ വച്ചായിരുന്നു. അവശനായി കുഴഞ്ഞുവീണതോടെ കുമാറിനെ ഇടിമുറിയിൽ നിന്നു മാറ്റി രണ്ടാം നിലയിലെ വിശ്രമമുറിയിലെത്തിച്ചു.

തിരുമ്മുകാരനെ വരുത്തി തിരുമ്മിച്ചു. ഇതിനു ശേഷവും മർദനം തുടർന്നു. ഇരുനില മന്ദിരമാണു നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്. കുമാർ കസ്റ്റഡിമരണക്കേസിൽ അറസ്റ്റിലായ ഒന്നാം പ്രതിയും നെടുങ്കണ്ടം മുൻ എസ്ഐയുമായ കെ.എ.സാബുവിനെയും മറ്റും തെളിവെടുപ്പിനായി എത്തിച്ചതും ഇതേ മുറിയിലായിരുന്നു. ഏറെ നേരമാണു ക്രൈംബ്രാഞ്ച് സംഘം ഈ മുറിക്കുള്ളിൽ ചെലവഴിച്ചത്. ഇവിടെയെത്തിച്ചിരുന്ന പ്രതികളെയെല്ലാം പൊലീസ് മൂന്നാംമുറയ്ക്കു വിധേയമാക്കുന്നത് പതിവായിരുന്നെന്നാണ് പറയപ്പെടുന്നത്.

എഎസ്ഐയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു രാജ്കുമാറിനെ മർദിച്ചത്. കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയത്. കെ.എ. സാബു, എഎസ്ഐ സി.ബി. റെജിമോൻ, പി.എ.നിയാസ്, സജീവ് ആന്റണി എന്നിവരാണ് കേസിലെ ഒന്നുമുതൽ നാല് വരെ പ്രതികൾ. രാജ്കുമാറിനെ മർർദിച്ചവശനാക്കിയത് റെജിയും നിയാസുമാണെന്നു എസ്ഐ സാബുവും സജീവും ക്രൈംബ്രാഞ്ചിനു നേരത്തേ മൊഴി നൽകിയിരുന്നു. ഇതിനെ ആസ്പദമാക്കി ചോദ്യങ്ങളുയർന്നപ്പോൾ ഇരുവരും നിഷേധിക്കുകയാണുണ്ടായത്. നന്മ ഹരിത ഫിനാൻസ് തട്ടിപ്പിലൂടെ കുമാർ സമാഹരിച്ച പണം എവിടെയെന്നു നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പല തവണ ചോദിച്ചെങ്കിലും കുമാർ മിണ്ടിയില്ലെന്നും, ഇതേ തുടർന്നാണു ക്രൂര മർദനം ആരംഭിച്ചതെന്നും ക്രൈംബ്രാഞ്ച്. കഴിഞ്ഞ മാസം 12 ന് രാത്രിയിൽ അടിയും ഇടിയും തുടങ്ങി.

മുട്ടിനു താഴെ അടിച്ചാണ് ആദ്യം സത്യം പറയിപ്പിക്കാൻ ശ്രമിച്ചത്. ചൂരൽ ഉപയോഗിച്ച് കാൽവെള്ളയിൽ പലതവണ അടിച്ചു. കുമാർ സംസാരിക്കാതെ വന്നതോടെ 13, 14 തീയതികളിൽ 3 കുപ്പി മുളകുസ്പ്രേ കുമാറിന്റെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ അടിച്ചു. നിയാസാണ് സ്പ്രേ എത്തിച്ചത്. ശേഷം കാന്താരി അരച്ചു പുരട്ടി. പൊലീസ് സ്റ്റേഷനിലെ ശുചിമുറിക്കു സമീപത്തെ മുറിയിൽ നിന്നു കാന്താരി മുളകും ചെറിയ അരകല്ലും ക്രൈംബ്രാഞ്ച് ഇന്നലെ കണ്ടെത്തി.

ഇവിടെയാണു കാന്താരി മുളക് അരച്ചതെന്നും ഇതിനു ശേഷം സ്റ്റേഷന്റെ 1ാം നിലയിലെ വിശ്രമമുറിയിൽ കൊണ്ടു പോയി കുമാറിന്റെ ശരീരത്തിൽ തേച്ചതെന്നും തെളിവെടുപ്പിനിടെ നിയാസ് ക്രൈംബ്രാഞ്ചിനോടു പറഞ്ഞു. ക്രൂരമായി മർദിച്ചിട്ടും സത്യം പറയാതെ വന്നതോടെ കസേര എടുത്ത് കുമാറിന്റെ ശരീരത്തിനു മുകളിൽ ഇട്ട് നിയാസ് ഇരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു. 12,13,14 തീയതികളിൽ കുമാറിനെ വിശ്രമ മുറിയിലെ തറയിൽ കിടത്തിയാണ് മർദിച്ചത്. ഇതോടെ കുമാറിന്റെ കാൽ മുട്ടിനു പരുക്കേറ്റു. ഇതിനു ശേഷമാണ് കാൽമുട്ടിനു ഉഴിച്ചിൽ നടത്താൻ തിരുമ്മുകാരനെ എത്തിച്ചത്. തിരുമ്മുകാരനു 300 രൂപ നൽകിയത് നിയാസായിരുന്നു. കുമാറിൽ നിന്നു പിടിച്ചെടുത്ത 72500 രൂപയിൽ നിന്നുമാണ് 300 രൂപ തിരുമ്മുകാരനെ നൽകിയതെന്നും കണ്ടെത്തലുണ്ട്. മർദന മുറകൾക്ക്, എസ്ഐ കെ.എ. സാബുവും കൂട്ടു നിന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നേരത്തെയും കസ്റ്റഡി മർദനമുണ്ടായതായി ഇടുക്കി മുണ്ടിയെരുമ സ്വദേശി ഹക്കീം വെളിപ്പെടുത്തിയിരുന്നു.
കുടുംബ വഴക്കിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ മർദിക്കുന്നതിനിടെ ലോക്കപ്പിന്റെ കമ്പി വളഞ്ഞുവെന്നും പറയുന്നു. ഇതേ ദിവസം ഇടിമുറിയിൽ വെച്ച് മറ്റൊരാളുടെ അലർച്ച കേട്ടിരുന്നതായും ഹക്കീം പറയുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ഹക്കീമിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ പൊലീസുകാർ ക്രൂരമായി മർദിച്ചുവെന്നാണ് ഹക്കിം പറയുന്നത്.

സ്റ്റേഷന് മുകളിലെ ഇടിമുറിയിൽ സി.സി.ടി.വി ക്യാമറയുടെ മറവിൽ വച്ചാണ് മർദിച്ചത്. മർദനത്തിനിടെ ലോക്കപ്പിന്റെ കമ്പി വളഞ്ഞെന്നും ഇത് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വേറെ കേസ് ചുമത്തുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. കമ്പി വളഞ്ഞത് മാറ്റിവെക്കുന്നതിന് ഉമ്മയിൽ നിന്ന് പണം വാങ്ങുകയും ചെയ്തു.ഇതേ ദിവസം സ്റ്റേഷനിലെ ഇടിമുറിയിൽ വെച്ച് മറ്റൊരാളുടെ അലർച്ച കേട്ടിരുന്നതായും ഹക്കീം പറയുന്നു. ഉമ്മയുടെ മുന്നിലിട്ടാണ് മകനെ മർദിച്ചതെന്ന് ഹക്കീമിന്റെ ഉമ്മയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP