Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്എഫ്‌ഐ നേതൃത്വവുമായി രമ്യതയിൽ പോകണമെന്ന് ദേവസ്വം ബോർഡിൽ നിന്നും ഉപദേശം കിട്ടിയപ്പോൾ 'മറുപടി' രാജി; തങ്ങളെ അപമാനിക്കുന്ന പ്രിൻസിപ്പൽ മാപ്പു പറയണമെന്നും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും ഫീസ് കൂടുതൽ വാങ്ങിയെന്നും എസ്എഫ്‌ഐ ആരോപണം; കേരള വർമ്മ കോളേജ് പ്രിൻസിപ്പലിന്റെ രാജികത്ത് കിട്ടിയിട്ടില്ലെന്ന് കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറി

എസ്എഫ്‌ഐ നേതൃത്വവുമായി രമ്യതയിൽ പോകണമെന്ന് ദേവസ്വം ബോർഡിൽ നിന്നും ഉപദേശം കിട്ടിയപ്പോൾ 'മറുപടി' രാജി; തങ്ങളെ അപമാനിക്കുന്ന പ്രിൻസിപ്പൽ മാപ്പു പറയണമെന്നും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും ഫീസ് കൂടുതൽ വാങ്ങിയെന്നും എസ്എഫ്‌ഐ ആരോപണം; കേരള വർമ്മ കോളേജ് പ്രിൻസിപ്പലിന്റെ രാജികത്ത് കിട്ടിയിട്ടില്ലെന്ന് കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ ഡോ. എ.പി ജയദേവൻ രാജിവെച്ചു. എസ്എഫ്‌ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയനുമായി അഭിപ്രായ ഭിന്നതയുണ്ടാകുകയും ഇതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചതെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന എന്നാൽ പ്രിൻസിപ്പലിന്റെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറി എ. ഷീജ വ്യക്തമാക്കി. കോളേജിൽ ഏർപ്പെടുത്തിയ ഫീസ് സംബന്ധിച്ച് തർക്കങ്ങളുണ്ടായെന്നും കോളേജിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തതുമടക്കമുള്ള പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

വിഷയവുമായി ബന്ധപ്പെട്ട് തങ്ങളോട് മാപ്പ് പറയണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടിട്ടും ഇതിന് വഴങ്ങിയില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. രണ്ട് വിഷയങ്ങളാണ് പ്രിൻസിപ്പലും എസ്എഫ്ഐ യൂണിയനും തമ്മിലുള്ള തർക്കത്തിനും രാജിയിലും കലാശിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ക്യാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബോർഡുകൾ വിവാദമായതിനെത്തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് നീക്കിയിരുന്നു. മൂന്ന് എസ്എഫ്ഐ വിദ്യാർത്ഥികളുടെ അറസ്റ്റും തുടർന്നുണ്ടായി. രണ്ടാമതായി ഒരു വിദ്യാർത്ഥിക്ക് കോളേജിൽ പ്രവേശനം അനുവദിക്കാതിരുന്നതും എസ്എഫ്ഐ പ്രിൻസിപ്പൽ പോരിന് കാരണമായി.

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റൊരു കോളേജായ ശ്രീ വിവേകാനന്ദയിൽ നിന്നുള്ള വിദ്യാർത്ഥി കേരള വർമ്മയിലെത്താൻ താൽപര്യമറിയിച്ചിരുന്നു. എന്നാൽ ഇത്തരം സ്ഥലംമാറ്റം പ്രോത്സാഹിപ്പിക്കേണ്ടെന്നുമുള്ള നിലപാടാണ് കോളേജ് കൗൺസിൽ സ്വീകരിച്ചത്. ഇതോടെ തുടർച്ചയായി തങ്ങളെ അപമാനിക്കുന്ന പ്രിൻസിപ്പൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടും രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും ഫീസ് കൂടുതൽ വാങ്ങിയെന്ന് ആരോപിച്ചും യൂണിയൻ പ്രിൻസിപ്പലിനെതിരെ സമരമാരംഭിച്ചു. തുടർന്നാണ് ഡോ. ജയദേവൻ രാജിവെച്ചത്. എസ്എഫ്ഐ നേതൃത്വവുമായി രമ്യതയിൽപ്പോകണമെന്ന ഉപദേശമാണ് പ്രിൻസിപ്പലിന് കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും ലഭിച്ചത്.

ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ എകെപിസിടിഎയിലും ഡോ ജയദേവൻ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇതാണ് പെട്ടെന്നുള്ള രാജി തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ രാജി സ്വീകരിക്കുന്നത് ആലോചിച്ച് മതിയെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് അധികൃതർ. കേരള വർമ കോളേജ് പ്രിൻസിപ്പലിന്റെ രാജിക്കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറി എ ഷീജ. കോളേജിൽ ചില പ്രശ്നങ്ങളുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചിരുന്നു. മറ്റൊരു കോളേജിലുള്ള കുട്ടിക്ക് അഡ്‌മിഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐയുമായി തർക്കമുണ്ടെന്നാണ് അറിയിച്ചത്. രാജിക്കത്ത് കിട്ടിയാൽ ബോർഡിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഷീജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP