Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശപ്പു മാറ്റാൻ ഭക്ഷണം കഴിക്കാൻ എത്തുന്നവന് വിഷം വിളമ്പി നൽകുന്നതിനേക്കാൾ നീചമായ മറ്റെന്തുണ്ട്? ചീഞ്ഞ ഭക്ഷണം വിളമ്പി വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ നടത്തി കാശുണ്ടാക്കുന്ന മുതലാളിമാരുടെ മക്കൾക്ക് അത് അനുഭവിക്കാൻ യോഗമുണ്ടാകുമോ? തിരുവനന്തപുരം നഗരത്തിൽ പ്രമുഖ ഹോട്ടലുകളിൽ വിഷം വിളമ്പുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ ഓർക്കേണ്ടത്

വിശപ്പു മാറ്റാൻ ഭക്ഷണം കഴിക്കാൻ എത്തുന്നവന് വിഷം വിളമ്പി നൽകുന്നതിനേക്കാൾ നീചമായ മറ്റെന്തുണ്ട്? ചീഞ്ഞ ഭക്ഷണം വിളമ്പി വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ നടത്തി കാശുണ്ടാക്കുന്ന മുതലാളിമാരുടെ മക്കൾക്ക് അത് അനുഭവിക്കാൻ യോഗമുണ്ടാകുമോ? തിരുവനന്തപുരം നഗരത്തിൽ പ്രമുഖ ഹോട്ടലുകളിൽ വിഷം വിളമ്പുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ ഓർക്കേണ്ടത്

ഷാജൻ സ്‌കറിയ

എന്റെ നാട്ടിൽ രണ്ട് കള്ള് ഷാപ്പുകളുണ്ട് പത്തനംതിട്ട ജില്ലയുടേയും കോട്ടയം ജില്ലയുടേയും അതിർത്തി പ്രദേശമായതു കൊണ്ട് ഒരു നദിയുടെ അപ്പുറവും ഇപ്പുറവുമാണ് ഈ രണ്ട് ഷാപ്പുകളും സ്ഥിതി ചെയ്യുന്നത്. അതിൽ ഒരു ഷാപ്പിൽ വൈകുന്നേരം കള്ളു കുടിക്കാൻ എത്തിയ ഒരാൾ പഞ്ചസാര വാങ്ങിക്കൊണ്ട് മറന്ന് വെച്ചിട്ട് പോയി. അന്ന് എക്‌സൈസ് വിഭാഗം അവിടെ റെയ്ഡ് നടത്തി കള്ളിൽ മായം ചേർക്കുന്നതിന് വേണ്ടി പഞ്ചാസാര കൊണ്ടു വെച്ചിരിക്കുന്നുവെന്ന് പറഞ്ഞ് ജാമ്യമില്ലാത്ത കേസെടുത്ത് കള്ളുഷാപ്പ് ലൈസൻസിയായ എന്റെ സുഹൃത്തിനെ പിടിച്ചുകൊണ്ടു പോയി ജയിലിലടച്ചു.

രാജ്യത്തെ ഭക്ഷ്യ സുരക്ഷയ്ക്ക് വേണ്ടി ഇത്ര ശക്തമായ നിയമമുണ്ടല്ലോ എന്നോർത്ത് സന്തോഷിക്കുകയാണ് ഞാൻ ചെയ്തത്. എന്നാൽ ഇന്ന് തിരുവനന്തപുരം നഗരത്തിൽ നഗരസഭാ മേയറുടെ പ്രത്യേക താൽപര്യപ്രകാരം റെയ്ഡ് നടത്തിയ 59 ഹോട്ടലുകളിൽ 46ലും മാലിന്യവും ചീഞ്ഞ ഭക്ഷണവും വൃത്തി ഹീനമായ സാഹചര്യവും കണ്ടെത്തിയിട്ടും അവർക്കൊക്കെ നോട്ടീസ് കൊടുത്ത് പിഴയീടാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ ചെയ്തുവെന്ന് ചോദിച്ചപ്പോൾ അതാണ് നമ്മുടെ നാട്ടിലെ നിയമം. മാലിന്യത്തിന്റെയും ചീഞ്ഞ ഭക്ഷണത്തിന്റെയും കണക്കനുസരിക്ക് മൂന്നു ഹോട്ടലുകൾക്ക് മാത്രം ശക്തമായ നടപടി.

അടയ്ക്കാൻ പറഞ്ഞിരിക്കുന്നു. അടച്ചിരിക്കുന്ന ഹോട്ടലുകൾക്ക് ആ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ വീണ്ടും തുറക്കാം. ബാക്കി ഹോട്ടലുകൾക്ക് പിഴയടച്ചാൽ അഞ്ഞുറോ, ആയിരമോ രണ്ടായിരമോ പിഴയടച്ചാൽ അവരുടെ പ്രവർത്തനം തുടർന്ന് പോകാം. എന്തായാലും തിരുവനന്തപുരം കോർപ്പറേഷൻ മേയർ പ്രശാന്ത് ഒരു നല്ലകാര്യം ചെയ്തു. പതിവുവ തെറ്റിച്ച് റെയ്ഡ് നടത്തി മാലിന്യം പിടിച്ച ഹോട്ടലുകളുടെ ലിസ്റ്റ് പുറത്ത് വിട്ടു.

എല്ലാ ഹോട്ടലുകളുടേയും പേരു വിവരം അവർ വെളിപ്പെടുത്തി. ഇത് പതിവുള്ളതല്ല. ഹോട്ടലുകളിൽ മലിന ഭക്ഷണം പിടിച്ചെടുത്താൽ ഏത് ഹോട്ടലിൽ നിന്നാണെന്ന് സാധാരണ ഗതിക്ക് പറയാൻ ഹെൽത്ത് ഇൻസ്‌പെക്ടറുമാർ മടി കാണിക്കാറുണ്ട്. അതിന് ഞാൻ ആദ്യമേ അഭിനന്ദമറിയിക്കട്ടെ. ചില ഹോട്ടലുകൾക്ക് നിയമലംഘനം മാത്രമാണുള്ളത് അതായത് ലൈസൻസി കാർഡില്ല കൃത്യമായ വൃത്തിയുള്ള അന്തരീക്ഷമില്ല തുടങ്ങിയ കാര്യങ്ങൾ. എന്നാൽ ചില ഹോട്ടലുകളിൽ ചീഞ്ഞളിഞ്ഞ ഭക്ഷണം കണ്ടെത്തിയിരിക്കുന്നു.

ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചിയും മീനും കണ്ടെത്തിയിരിക്കുന്നു. ചില ഇറച്ചി പാചകം ചെയ്യാൻ വെച്ചിരിക്കുന്ന ചിക്കൻ പൂച്ച കടിച്ച് പറിക്കുന്നു. ചിലയിടങ്ങളിൽ മീൻ കാക്ക കൊത്തിക്കൊണ്ട് പോകുന്നു. ചില സ്ഥലങ്ങളിലെ മാലിന്യ കൂമ്പാരങ്ങൾ ദുസ്സഹമായ ദുർഗന്ധം വമിപ്പിക്കുന്നു. ഇതൊക്കെ ഭക്ഷണം വിളമ്പുന്ന ഹോട്ടലിലെ അന്തരീക്ഷമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP