Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഈ നിയന്ത്രണം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ളതാണ്; മാത്രമല്ല മറ്റ് മന്ത്രാലയങ്ങളും ഈ നിയന്ത്രണങ്ങൾ കൊണ്ടുവരും'; ധനകാര്യ മന്ത്രാലയത്തിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിയ നടപടിയെ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ; അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് പോലും മുൻകൂർ അനുമതിയില്ലാതെ മന്ത്രാലയത്തിൽ പ്രവേശനമില്ലെന്ന് ഉത്തരവ്

'ഈ നിയന്ത്രണം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ളതാണ്; മാത്രമല്ല മറ്റ് മന്ത്രാലയങ്ങളും ഈ നിയന്ത്രണങ്ങൾ കൊണ്ടുവരും'; ധനകാര്യ മന്ത്രാലയത്തിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിയ നടപടിയെ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ; അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് പോലും മുൻകൂർ അനുമതിയില്ലാതെ മന്ത്രാലയത്തിൽ പ്രവേശനമില്ലെന്ന് ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മാധ്യമപ്രവർത്തകരെ ധനകാര്യമന്ത്രാലയത്തിൽ പ്രവേശിപ്പിക്കാതിരുന്ന നടപടിക്കെതിരെ ആഞ്ഞടിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. മുൻകൂർ അനുവാദം വാങ്ങാതെ നോർത്ത് ബ്ലോക്കിലുള്ള ധനകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിനോ ഉദ്യോഗസ്ഥരെ കാണുന്നതിനോ പോലും അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് പോലും അനുവദിക്കില്ലെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. എന്നാൽ പിഐബി കാർഡ് ഉടമകൾക്ക് നിരോധനം ഏർപ്പെടുത്തുകയല്ല പകരം ഉദ്യോഗസ്ഥരെ അടക്കം കാണുന്ന കാര്യത്തിൽ നടപടിക്രമം രൂപീകരിക്കുകയാണ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ മുൻകൂർ അനുമതി ലഭിച്ചാൽ എസി മുറി മന്ത്രാലയത്തിൽ സജ്ജീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കാര്യത്തിൽ തർക്കമില്ലെന്നും എന്നാൽ ഉത്തരവ് കൊണ്ടല്ല ഇത്തരം നടപടിയെ നേരിടേണ്ടതെന്നും എഡിറ്റേഴ്‌സ് ഗിൽഡ് വ്യക്തമാക്കിയിരുന്നു. സർക്കാർ ഓഫീസുകളിൽ മാധ്യമപ്രവർത്തകർ ചെല്ലുന്നത് വാർത്ത ശേഖരിക്കാനാണെന്നും അല്ലാതെ സുഖസൗകര്യങ്ങൾ അനുഭവിക്കാനല്ലെന്നും എഡിറ്റേഴ്സ് ഗിൽഡ് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ഇത്തരം നടപടികൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ആഗോള റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് പോകാൻ ഇടയാക്കും. 'ഈ നിയന്ത്രണം മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ളതാണ്. മാത്രമല്ല മറ്റ് മന്ത്രാലയങ്ങളും ഈ നിയന്ത്രണങ്ങൾ കൊണ്ടുവരും.

മാധ്യമപ്രവർത്തകരുടെ സാന്നിധ്യം ധനമന്ത്രാലയത്തിനു അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് മാധ്യമപ്രവർത്തകരുമായി ചർച്ച ചെയ്താണ് പരിഹരിക്കേണ്ടത്'. ധനമന്ത്രി നിർമ്മലാ സീതാരാമൻ തീരുമാനം പുനപരിശോധിക്കണമെന്നും പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP