Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോണിയയെ വിളിക്കൂ..പാർട്ടിയെ രക്ഷിക്കൂ...മുറവിളികളുമായി നേതാക്കൾ; രാഹുലിന് പകരം സോണിയ താൽക്കാലിക അദ്ധ്യക്ഷ ആകണമെന്ന ആവശ്യം ശക്തമാകുന്നു; അനുകൂലമായി പ്രതികരിക്കാതെ 72കാരിയായ നേതാവ് മൗനം തുടരുന്നു; കർണാടക-ഗോവ പ്രതിസന്ധികൾക്ക് നടുവിൽ കപ്പിത്താനില്ലാതെ വലഞ്ഞ് കോൺഗ്രസ്

സോണിയയെ വിളിക്കൂ..പാർട്ടിയെ രക്ഷിക്കൂ...മുറവിളികളുമായി നേതാക്കൾ; രാഹുലിന് പകരം സോണിയ താൽക്കാലിക അദ്ധ്യക്ഷ ആകണമെന്ന ആവശ്യം ശക്തമാകുന്നു; അനുകൂലമായി പ്രതികരിക്കാതെ 72കാരിയായ നേതാവ് മൗനം തുടരുന്നു; കർണാടക-ഗോവ പ്രതിസന്ധികൾക്ക് നടുവിൽ കപ്പിത്താനില്ലാതെ വലഞ്ഞ് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർട്ടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞപ്പോൾ, പകരം സോണിയ ഗാന്ധി സ്ഥാനമേറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സോണിയ കടന്നുവരുന്നതാണ് മെച്ചമെന്നാണ് ഒരുവലിയ വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ, സോണിയ ഇക്കാര്യത്തോട് അനുകൂലമായി പ്രതികരിച്ചതായി അറിവില്ല. അതേസമയം, രാഹുൽ ഗാന്ധി രാജിവെച്ച് 45 ദിവസം കഴിഞ്ഞിട്ടും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മീഡിയ കോർഡിനേറ്റർ രജിത് സേഥ് സ്ഥാനം രാജിവെച്ചു.

19 വർഷം കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന നേതാവാണ് സോണിയ. യുപിഎ സർക്കാരുകളുടെ 10 വർഷവും സോണിയ ആയിരുന്നു പാർട്ടിയുടെ അമരത്ത്. 2017 ലാണ് രാഹുൽ ്‌സഥാനമേറ്റെടുത്തത്. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് സോണിയ രാഷ്ട്രീയ പദവികളിൽ നിന്ന് മാറി നിന്നത്. താൽക്കാലികമായി പോലും തനിക്ക് അദ്ധ്യക്ഷ സ്ഥാനമേറ്റെടുക്കാൻ കഴിയില്ലെന്നാണ് സോണിയ അടുപ്പമുള്ളവരോട് സൂചിപ്പിച്ചത്. അത് വലിയൊരു വെല്ലുവിളിയാകുമെന്നും അവർ പറഞ്ഞു.

രാഹുൽ ഗാന്ധി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നതോടെയാണ് പല മുതിർന്ന നേതാക്കളും സോണിയയെ സമീപിച്ച അഭ്യർത്ഥിച്ചത്. കർണാടകത്തിലെ പ്രതിസന്ധി പരിഹരിക്കാൻ തന്റേതായ രീതിയിൽ സോണിയ ചെയ്യാവുന്നതെല്ലാം ചെയ്യുകയും ചെയ്തു. ഗോവയിൽ കൂടുി 10 എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ പാർട്ടിയിൽ നിരാശ പടരുകയാണ്. രക്ഷകരെ തേടുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പല പ്രമുഖ നേതാക്കളും രാജി വയ്ക്കുകയും ചെയ്തു. എന്നാൽ, യോജിച്ചൊരു നേതാവിനെ കണ്ടെത്താൻ കോൺ്ഗ്രസിന് കഴിയുന്നുമില്ല. തീരുമാനമെടുക്കാത്ത നേതൃത്വും, വളരുന്ന അസംതൃപ്തിയും കൂടിയായതോടെ, കോൺ്ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP