Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടൻ അറസ്റ്റ് ചെയ്ത രണ്ടു ഇറാനിയൻ കപ്പൽ ജീവനക്കാരും ഇന്ത്യൻ പൗരന്മാർ; ഗൾഫ് കടലിൽ സംഘർഷം ശക്തമായതോടെ അമേരിക്കൻ-ബ്രിട്ടീഷ് കപ്പലുകൾക്ക് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കുന്നു; കപ്പലുകളെ നേരിടാൻ ആരെത്തിയാലും വെടിവച്ച് കൊല്ലാൻ ട്രംപിന്റെ ഉത്തരവ്; ഇറാൻ കടൽത്തീരത്ത് ഉരുണ്ട് കൂടുന്നത് ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ യുദ്ധത്തിന്റെ കാർമേഘങ്ങൾ

ബ്രിട്ടൻ അറസ്റ്റ് ചെയ്ത രണ്ടു ഇറാനിയൻ കപ്പൽ ജീവനക്കാരും ഇന്ത്യൻ പൗരന്മാർ; ഗൾഫ് കടലിൽ സംഘർഷം ശക്തമായതോടെ അമേരിക്കൻ-ബ്രിട്ടീഷ് കപ്പലുകൾക്ക് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കുന്നു; കപ്പലുകളെ നേരിടാൻ ആരെത്തിയാലും വെടിവച്ച് കൊല്ലാൻ ട്രംപിന്റെ ഉത്തരവ്; ഇറാൻ കടൽത്തീരത്ത് ഉരുണ്ട് കൂടുന്നത് ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ യുദ്ധത്തിന്റെ കാർമേഘങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ബ്രിട്ടീഷ് ടെറിട്ടെറിക്ക് സമീപത്ത് വച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ ഓയിൽടാങ്കറിലെ രണ്ട് ജീവനക്കാരും ഇന്ത്യൻ പൗരൻാരാണെന്ന റിപ്പോർട്ട് പുറത്ത് വന്നു.ജിബ്രാൾട്ടർ പൊലീസ് ഇവരെ അറസ്റ്റ്ചെയ്തിട്ടുണ്ട്. എന്നാൽ ഇവർക്ക് മേൽ കേസൊന്നും ചാർജ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിന് ഇറാൻ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കപ്പലുകൾ ആക്രമിക്കുമെന്ന ആശങ്ക ശക്തമായതോടെ അതിനുള്ള മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.ഇത്തരത്തിൽ ഗൾഫ് കടലിൽ സംഘർഷം ശക്തമായതോടെ അമേരിക്കൻ-ബ്രിട്ടീഷ് കപ്പലുകൾക്ക് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കുന്നുണ്ട്.

തങ്ങളുടെ കപ്പലുകളെ നേരിടാൻ ആരെത്തിയാലും വെടിവച്ച് കൊല്ലാൻ ട്രംപ് ഉത്തരവിട്ടിട്ടമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇറാൻ കടൽത്തീരത്ത് ഉരുണ്ട് കൂടുന്നത് ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ യുദ്ധത്തിന്റെ കാർമേഘങ്ങളാണ്. ഗൾഫിൽ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനായി അമേരിക്ക നിർണായകമായ പങ്കാണ് വഹിക്കുന്നതെന്നാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫായി നോമിനേറ്റ് ചെയ്യപ്പെട്ട ജനറൽ മാർക്ക് മില്ലി അഭിപ്രായപ്പെട്ടിരിക്കുന്നത്.നിലവിലെ ആപത്കരമായ സാഹചര്യത്തിൽ യുഎസ് കമേഴ്സ്യൽ ഷിപ്പുകൾക്കായി മിലിട്ടറി എസ്‌കോർട്ട്, നേവൽ എസ്‌കോർട്ട് തുടങ്ങിയവ പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇനി വരുന്ന ആഴ്ചകളിൽ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഇനിയും വർധിപ്പിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മില്ലി പറയുന്നു.സിറിയക്കെതിരായ യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്റെ ഗ്രേസ് 1 ടാങ്കറിനെ മെഡിറ്ററേനിയനിലേക്ക് പ്രവേശിക്കുന്നത് ബ്രിട്ടൻ തടഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് രണ്ട് കപ്പൽ ജീവനക്കാർ അറസ്റ്റിലായിരിക്കുന്നത്. ഗ്രേസിനെ തടഞ്ഞതിനെ തുടർന്ന് ബ്രിട്ടനും ഇറാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു.ബുധനാഴ്ച ഹോർമുസ് കടലിടുക്കിലൂടെ പോകുന്നതിനിടെ യുകെയുടെ ടാങ്കറിനെ ഇറാനിയൻ കപ്പലുകൾ വഴിമുടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാധ്യതയേറിയിരിക്കുകയാണ്.

റോയൽ നേവി ഫ്രിഗേറ്റ് എച്ച്എംഎസ് മോൺട്റോസ് ഇറാനിയൻ വെസലുകളുടെ മേൽ തങ്ങളുടെ തോക്കുകൾ പരിശീലിക്കുകയും അവയോട് മടങ്ങിപ്പോകാൻ ഉത്തരവിടുകയും ചെയ്യുന്നുണ്ട്.മോൺട്റോസിന്റെ വൈൽഡ്കാറ്റ് ഹെലികോപ്റ്റർ ഇറാനിയൻ ബോട്ടുകളെ നിരീക്ഷിച്ച് കൊണ്ട് മൂളിപ്പറക്കുന്നുമുണ്ട്. എച്ച്എംഎസ് മോൺട്റോസ് ഇറാനിയൻ വെസലുകൾക്കും ബ്രിട്ടീഷ് ഹെറിറ്റേജ് എന്ന ബ്രിട്ടന്റെ കപ്പലിനും ഇടയിൽ കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് നിലകൊള്ളുന്നത്.

ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന തങ്ങളുടെ എല്ലാ കമേഴ്സ്യൽ കപ്പലുകൾക്കും ബ്രിട്ടൻ കടുത്ത മാർഗനിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇവയ്ക്ക് മേൽ കടുത്ത സുരക്ഷാ മുന്നറിയിപ്പും സംവിധാനങ്ങളുമേർപ്പെടുത്തിയിട്ടുമുണ്ട്. ഇറാനിയൻ ബോട്ടുകളിൽ നിന്നും ഏത് സമയത്താണ് ആക്രമണമുണ്ടാവുകയെന്ന് കരുതിയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP