Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹിതയായ കാമുകിയെ കാണാൻ ഭിത്തിയിലൂടെ വലിഞ്ഞു കയറി ജനൽ തുറന്നപ്പോൾ 19കാരൻ കണ്ടത് ഭർത്താവിനെ; വെപ്രാളത്തിൽ കൈവഴുതിയപ്പോൾ ഒൻപതാം നിലയുടെ മുകളിൽ നിന്നു വീണ് ദാരുണാന്ത്യം; ഭർത്താവ് സ്ഥലത്തില്ലാത്തപ്പോൾ യുവതിയെ കണ്ടുകൊണ്ടിരുന്ന യുവാവ് രാത്രി സന്ദർശനത്തിന് ശ്രമിച്ചത് കള്ളത്തരം പിടിച്ച അമ്മാവനെ വെട്ടിക്കാൻ

വിവാഹിതയായ കാമുകിയെ കാണാൻ ഭിത്തിയിലൂടെ വലിഞ്ഞു കയറി ജനൽ തുറന്നപ്പോൾ 19കാരൻ കണ്ടത് ഭർത്താവിനെ; വെപ്രാളത്തിൽ കൈവഴുതിയപ്പോൾ ഒൻപതാം നിലയുടെ മുകളിൽ നിന്നു വീണ് ദാരുണാന്ത്യം; ഭർത്താവ് സ്ഥലത്തില്ലാത്തപ്പോൾ യുവതിയെ കണ്ടുകൊണ്ടിരുന്ന യുവാവ് രാത്രി സന്ദർശനത്തിന് ശ്രമിച്ചത് കള്ളത്തരം പിടിച്ച അമ്മാവനെ വെട്ടിക്കാൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിവാഹിതയായ കാമുകിയെ കാണാൻ കെട്ടിടത്തിനു മുകളിൽ കയറിയ പത്തൊമ്പതുകാരന് ദാരുണാന്ത്യം. സ്വകാര്യ ക്ലിനിക്കിൽ ലാബ് അസിസ്റ്റന്റായി ജോലിചെയ്യുന്ന ശൈഖ് ആണ് മുംബൈ അഗ്രിപാഡയിലെ പാർപ്പിടസമുച്ചയത്തിന്റെ ഒൻപതാംനിലയിൽനിന്നു വീണുമരിച്ചത്. വ്യാഴാഴ്ച രാവിലെ രണ്ടുമണിയോടെയാണ് അപകടമുണ്ടായതെന്ന് അഗ്രിപാഡ പൊലീസ് പറഞ്ഞു. കാമുകിയെ കാണാൻ ഭിത്തിയിലൂടെ വലിഞ്ഞു മുകളിലേക്ക് കയറുമ്പോഴായിരുന്നു അപകടം.

ബിഹാറിൽനിന്നു നഗരത്തിലെത്തിയ കൗമാരക്കാരൻ ഒമ്പതാംനിലയിലെ താമസക്കാരിയും വിവാഹിതയുമായ 24-കാരിയുമായി പ്രണയത്തിലായിരുന്നു. ഈയിടെ മുംബൈയിലെത്തിയ യുവാവ് 15 നിലകളുള്ള ഇതേ അപാർട്ട്‌മെന്റ് സമുച്ചയത്തിൽ അമ്മാവനൊപ്പമാണു താമസിച്ചിരുന്നത്.കുറച്ചു ദിവസങ്ങൾക്കുമുമ്പ് യുവതിയുടെ അപാർട്ട്‌മെന്റിൽനിന്ന് ശൈഖ് പുറത്തുവരുന്നത് അമ്മാവൻ കണ്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുമുണ്ടായി. ഇതേ തുടർന്ന് അമ്മാവനെ കബളിക്കാനാണ് സന്ദർശനം രാത്രിയാക്കിയത്.

കഴിഞ്ഞദിവസം അമ്മാവൻ ഉറങ്ങിയപ്പോൾ ശൈഖ് യുവതിയുടെ അപാർട്ട്‌മെന്റിലേക്ക് വീണ്ടും പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജനൽവഴി വീട്ടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കവേ അപാർട്ട്‌മെന്റിൽ യുവതിയുടെ ഭർത്താവിനെ കണ്ട് വെപ്രാളത്തിൽ പിന്തിരിഞ്ഞപ്പോൾ തെന്നിവീണതാവാമെന്ന് പൊലീസ് സംശയിക്കുന്നു.

പുലർച്ചെ 2.30-നു ടാങ്കിൽ വെള്ളം നിറയ്ക്കാൻപോയ സുരക്ഷാ ഗാർഡാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ ഉണ്ടായ കനത്തമഴയിൽ കെട്ടിടത്തിന്റെ ചുവരുകളിലും അരമതിലുകളിലും വഴുക്കുണ്ടായിരുന്നു. സംഭവത്തിൽ അപകടമരണത്തിന് അഗ്രിപാഡ പൊലീസ് കേസെടുത്തു. വെളുപ്പിന് എന്തോ വീഴുന്ന ശബ്ദം കെട്ടിരുന്നെങ്കിലും ഭർത്താവ് ഉണ്ടായിരുന്നതിനാൽ പുറത്തിറങ്ങി നോക്കിയില്ലെന്ന് യുവതി് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP