Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ എം എൽ വിജയ് ഐശ്വര്യയെ വരണമാല്യം ചാർത്തി; അമലാ പോളിന്റെ മുൻഭർത്താവിന്റെ വധുവായി എത്തിയത് ചെന്നൈ സ്വദേശിയായ ഡോക്ടർ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ എം എൽ വിജയ് ഐശ്വര്യയെ വരണമാല്യം ചാർത്തി; അമലാ പോളിന്റെ മുൻഭർത്താവിന്റെ വധുവായി എത്തിയത് ചെന്നൈ സ്വദേശിയായ ഡോക്ടർ

പ്രശസ്ത തമിഴ് സംവിധായകൻ എ എൽ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനീയായ ഡോക്ടർ ആർ ഐശ്വര്യയാണ് വധു. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.തെന്നിന്ത്യൻ നടിയും മലയാളിയുമായ നടി അമലാ പോളിനെയാണ് എ എൽ വിജയ് ആദ്യം വിവാഹം കഴിച്ചത്.

വിവാഹക്കാര്യം നേരത്തെ തന്നെ എ എൽ വിജയ് ആരാധകരെ അറിയിച്ചിരുന്നു. ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു എ എൽ വിജയ് പറഞ്ഞത്.

നടി അമലാ പോളിനെയാണ് എ എൽ വിജയ് ആദ്യം വിവാഹം കഴിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലായ ഇരുവരും 2014ലായിരുന്നു വിവാഹിതരായത്. 2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എ.എൽ. വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ.എൽ. വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക.ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവർ വേർപിരിയുകയായിരുന്നു.

അതേസമയം തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ വിജയ്. ഈ വർഷം രണ്ട് സിനിമകളാണ് അദ്ദേഹത്തിന്റേതായി റിലീസ് ചെയ്തത്. പ്രഭുദേവ നായകനായി എത്തിയ ദേവി 2 തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിജയ് ഇപ്പോൾ. കങ്കണ റണൗട്ടാണ് ചിത്രത്തിൽ ജയലളിതയുടെ വേഷത്തിലെത്തുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP