Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാടകസമയം കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുത്തില്ലെങ്കിൽ ഇനി കലക്ടർക്ക് പരാതി നൽകാം; ഒഴിയാത്തവർക്ക് രണ്ടിരട്ടിയും പിന്നീട് നാലിരട്ടിയും പിഴ നൽകേണ്ടി വരും; വാടക അഡ്വാൻസ് രണ്ട് മാസത്തെ തുകയിൽ നിയന്ത്രിക്കും; വാടക കരാറിന്റെ പകർപ്പു സർക്കാറിന് ജില്ലാ ഓഫീസർക്ക് നൽകണം; വ്യാജപരാതി നൽകുന്നവർക്ക് പിഴ; വാടകയ്ക്ക് വീടെടുത്ത് ഒഴിയാത്തവർക്കും വാടകക്കാരെ പീഡിപ്പിക്കുന്ന വീട്ടുടമക്കും കടുത്ത നിയന്ത്രണവുമായി കേന്ദ്രത്തിന്റെ പുതിയ നിയമം വരുന്നു

വാടകസമയം കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുത്തില്ലെങ്കിൽ ഇനി കലക്ടർക്ക് പരാതി നൽകാം; ഒഴിയാത്തവർക്ക് രണ്ടിരട്ടിയും പിന്നീട് നാലിരട്ടിയും പിഴ നൽകേണ്ടി വരും; വാടക അഡ്വാൻസ് രണ്ട് മാസത്തെ തുകയിൽ നിയന്ത്രിക്കും; വാടക കരാറിന്റെ പകർപ്പു സർക്കാറിന് ജില്ലാ ഓഫീസർക്ക് നൽകണം; വ്യാജപരാതി നൽകുന്നവർക്ക് പിഴ; വാടകയ്ക്ക് വീടെടുത്ത് ഒഴിയാത്തവർക്കും വാടകക്കാരെ പീഡിപ്പിക്കുന്ന വീട്ടുടമക്കും കടുത്ത നിയന്ത്രണവുമായി കേന്ദ്രത്തിന്റെ പുതിയ നിയമം വരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വീടുകൾ വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഷ്‌കരിക്കാൻ പുതിയ മാതൃകാ വാടക നിയമം കൊണ്ടു വരുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഇക്കഴിഞ്ഞ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചിരുന്നു. 'നിലവിലെ വാടകനിയമം കാലഹരണപ്പെട്ടതാണ്. ഉടമയും വാടകക്കാരും തമ്മിലുള്ള ഇടപാടുകൾ കൃത്യമായി നിർവചിക്കാൻ ഇപ്പോഴത്തെ വാടക നിയമത്തിനാകുന്നില്ല. അതിനാൽ പുതിയ വാടക നിയമം നിർമ്മിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ തുടങ്ങിയിട്ടുണ്ട്' എ്ന്നായിരുന്നു മന്ത്രി അന്ന് പറഞ്ഞത്.

വാടകയ്ക്ക് വീടുകൾ നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും നിർമല സീതാരാമൻ അറിയിക്കുകയുണ്ടായി. എല്ലാവർക്കും വീട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിശാല പദ്ധതിയുടെ ഒരു ഭാഗമായി പുതിയ നിയമ പരിഷ്‌ക്കരണത്തിന് കേന്ദ്രം തയ്യാറെടുക്കുകയാണ്. വാടകത്തർക്കങ്ങൾ പരിഹരിക്കുന്നതിന് മാതൃകാ വാടക നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇതനുസരിച്ച് വാടക വർധിപ്പിക്കുന്നതിന് 3 മാസം മുൻപ് ഉടമ വാടകക്കാരനു രേഖാമൂലം അറിയിപ്പു നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നു. കരാർ പ്രകാരമുള്ള തീയ്യതി അവസാനിച്ചിട്ടും വാടകവീടോ മുറിയോ ഒഴിയാൻ കൂട്ടാക്കാത്തവർക്ക് പിഴ ഈടാക്കാനും നിമയം നിർദേശിക്കുന്നു.

വാടകത്തർക്കങ്ങളിൽ തീർപ്പുകൽപിക്കാനുള്ള അധികാരം കലക്ടർക്കായിരിക്കും എന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുകൊടുക്കാത്തവർ തുടക്കത്തിൽ രണ്ടിരട്ടിയും പിന്നീട് നാലിരട്ടിയും വാടക നൽകേണ്ടി വരും. വാടക കാരന് നിക്ഷേപമായി വലിയ തുക നൽകേണ്ടി വരുന്നതാണ് പലർക്കും പ്രശ്‌നമായി മാറുന്നത്. എന്നാൽ, ഈ തുക പരമാവധി രണ്ട് മാസത്തെ വാടകയാക്കി ചുരുക്കാനാണ് നീക്കം,

ഉടമയും വാടകക്കാരനും വാടകക്കരാറിന്റെ പകർപ്പ് ജില്ലാ വാടക അഥോറിറ്റിക്കു സമർപ്പിക്കണമെന്ന നിബന്ധനയും പുതിയ നിയമത്തിൽ ഉണ്ടാകും. ഉടമയുടെയോ വാടകക്കാരന്റെയോ അപേക്ഷ പ്രകാരം വാടക പുതുക്കി നിശ്ചയിക്കാനുള്ള അധികാരം അഥോറിറ്റിക്കാണ്. കരാറിൽ സമ്മതിച്ചിട്ടുള്ള അറ്റകുറ്റപ്പണികൾ നടത്താൻ വാടകക്കാരൻ വീഴ്ച വരുത്തിയാൽ ഉടമയ്ക്ക് അതു നടത്തി തുക നിക്ഷേപത്തിൽനിന്ന് ഈടാക്കാം. ഉടമ അറ്റകുറ്റപ്പണികൾ ചെയ്യുന്നില്ലെങ്കിൽ വാടകക്കാരന് അതു ചെയ്ത് പിന്നീടുള്ള വാടകയിൽ നിന്നു കുറവുചെയ്യാമെന്നതുമാണ് മറ്റൊരു വ്യവസ്ഥ.

വാടകക്കാരനെ 24 മണിക്കൂർ മുൻപേ അറിയിച്ച ശേഷമേ ഉടമ അറ്റകുറ്റപ്പണിക്കും മറ്റുമായി എത്താൻ പാടുള്ളൂ. തർക്കം ഉണ്ടായാലും ഉടമ വൈദ്യുതി, വെള്ളം എന്നിവ തടസ്സപ്പെടുത്താൻ പാടില്ല. വ്യാജ പരാതികൾ നൽകിയാൽ ഉടമയ്‌ക്കോ വാടകക്കാരനോ പിഴ ചുമത്താൻ അഥോറിറ്റിക്ക് അധികാരം.. തുടങ്ങിയവായാണ് ലക്ഷ്യമിടുന്ന നിയമത്തിന്റെ കരടു രേഖയിൽ പറയുന്നത്. നിയമത്തിന്റെ കരട് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൽ പൊതുജനാഭിപ്രായം തേടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വസ്തു സംബന്ധമായ അധികാരം സംസ്ഥാന വിഷയമായതിനാൽ സ്വീകരിക്കുന്നതിനും മാറ്റം വരുത്തുന്നതിനും സംസ്ഥാനങ്ങൾക്ക് അവസരമുണ്ട്. എന്നാൽ, വാടക കോടതികളും ട്രിബ്യൂണലുകളും നിർബന്ധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP