Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് നേതാവ് ടോമി റോബിൻസനെ വീണ്ടും കോടതി അലക്ഷ്യത്തിന് ജയിലിൽ അടച്ചു; കോടതി പരിസരത്ത് വലതുവംശീയ വാദികളുടെ അഴിഞ്ഞാട്ടം; ചാനൽ ക്യാമറകൾ തകർത്തും ആക്രമണം നടത്തിയും ഇഡിഐ ഗുണ്ടകൾ ലഹളയ്ക്ക്

ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് നേതാവ് ടോമി റോബിൻസനെ വീണ്ടും കോടതി അലക്ഷ്യത്തിന് ജയിലിൽ അടച്ചു; കോടതി പരിസരത്ത് വലതുവംശീയ വാദികളുടെ അഴിഞ്ഞാട്ടം; ചാനൽ ക്യാമറകൾ തകർത്തും ആക്രമണം നടത്തിയും ഇഡിഐ ഗുണ്ടകൾ ലഹളയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 2018 മേയിൽ കോടതി അലക്ഷ്യം കാട്ടിയെന്ന കുറ്റത്തിന് ഓൾഡ് ബെല്ലി ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് നേതാവ് ടോമി റോബിൻസനെ വീണ്ടും ജയിലിൽ അടച്ചു.വലത് വംശീയ നേതാവിനെ തടവിലിട്ടതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി അയാളുടെ അനുയായികൾ കോടതി പരിസരത്ത് അപകടകരമായ അഴിഞ്ഞാട്ടമാണ് നടത്തിയിരിക്കുന്നത്.ചാനൽ ക്യാമറകൾ തകർത്തും ആക്രമണം നടത്തിയും ഇഡിഐ ഗുണ്ടകൾ ലഹളയ്ക്കിറങ്ങിയെന്നാണ് റിപ്പോർട്ട്. റോബിൻനെ ഒമ്പത് മാസത്തേക്ക് തടവിലിട്ടതിൽ ഓൾഡ് ബെയ്ലിക്ക് മുന്നിലും പാർലിമെന്റിന് മുന്നിലും ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.

കോടതിക്ക് മുന്നിൽ ഇന്നലെയെത്തിയ പ്രതിഷേധക്കാരിൽ അഞ്ച് സ്ത്രീകളും ഉൾപ്പെട്ടിരുന്നു. മൊബിലിറ്റി സ്‌കൂട്ടറുകൾക്ക് മേൽ എത്തിയ അവർ യൂണിയൻ പതാകകൾ പാറിക്കുന്നുണ്ടായിരുന്നു.വീ വാണ്ട് ടോമി ഔട്ട് എന്ന് മുദ്രാവാക്യം വിളിച്ച് ആക്രമോൽസുകരായ ഇഡിഐ പ്രവർത്തകരെ നേരിടാൻ കടുത്ത പൊലീസ് സാന്നിധ്യമായിരുന്നു നിലകൊണ്ടിരുന്നത്. റോബിൻസന് മേൽ വയലന്റ്ക്രൈം, പബ്ലിക്ക് ഓർഡർ ഒഫൻസ്, ഫ്രൗഡ് തുടങ്ങിയ 11 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നാണ് ജഡ്ജ് പറയുന്നത്.തന്നെ അടച്ച ജയിലിന് മുന്നിൽ പ്രതിഷേധം രേഖപ്പെടുത്താൻ റോബിൻസൻ അനുയായികളോട് ആഹ്വാനം ചെയ്തതനുസരിച്ചായിരുന്നു അവർ ആക്രമണോൽസുകരായി രംഗത്തെത്തിയത്.

ഇതിനെ തുടർന്ന് റോബിൻസന്റെ അനുയായികൾ ലണ്ടൻ തെരുവുകളിൽ കടുത്ത കലാപത്തിനായിരുന്ന തീ കൊളുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി അവർ യൂറോപ്യൻ യൂണിയൻ പതാകകൾ കത്തിച്ചിരുന്നു. കൂടാതെ പൊലീസ് ഓഫീസർമാർക്ക് നേരെ ബോട്ടിലുകൾ വലിച്ചെറിയുകയും ചെയ്തിരുന്നു. കോടതിഅലക്ഷ്യത്തിന് ഇത് രണ്ടാം വട്ടമാണ് റോബിൻസൻ ജയിലിൽ ആകുന്നത്.കടുത്ത പ്രതിഷേധം നടത്താൻ തന്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് റോബിൻസൻ അനുയായികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.വിക്കിലീക്സ് ജൂലിയൻ അസാഞ്ച്, ലീ റിഗ്‌ബിയെ കൊലപ്പെടുത്തിയ ജിഹാദി തീവ്രവാദികൾ തുടങ്ങിയവരെ പാർപ്പിച്ചിരിക്കുന്ന അതീവ സുരക്ഷയുള്ള ബെൽമാർഷിലെ ജയിലിലേക്കാണ് റോബിൻസനെ അയക്കുന്നതെന്നാണ് മുൻ യുകിപ് നേതാവായ ജെറാർഡ് ബാറ്റെൻ വെളിപ്പെടുത്തുന്നത്.

സ്റ്റീഫെൻ യാക്സ്ലെ ലെനൻ എന്ന യഥാർത്ഥ പേരുള്ള റോബിൻസൻ കള്ളനാണെന്നാണ് ജഡ്ജ് അയാളെ വിചാരണക്കിടെ വിശേഷിപ്പിച്ചിരിക്കുന്നത്.ഈ സമയത്ത് റോബിൻസനെ പിന്തുണക്കുന്നവർ കോടതിക്ക് മുന്നിൽ സ്മോക്ക് ബോംബ് പൊട്ടിച്ച് പ്രതിഷേധിക്കുകയും തുടർന്ന് ഹൗസ് ഓഫ് പാർലിമെന്റിന് മുന്നിൽ കൂടുതൽ പ്രതിഷേധം നടത്താനായി മാർച്ച് ചെയ്ത് പോവുകയുമായിരുന്നു.കോടതിയിൽ വിചാരണക്ക് ശേഷം റോബിൻസനെയും വഹിച്ച് കൊണ്ടുള്ള വാൻ ജയിലിലേക്ക് പോകുമ്പോൾ അയാളുടെ അനുയായികൾ വിഷമത്തോടെ ആർത്ത് വിളിച്ച് കൈവീശുന്നുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP