Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്രയേലിൽ ആക്രമണം അഴിച്ച് വിടുന്ന മുസ്ലിംരാജ്യങ്ങളോട് കലഹിച്ച് മിസ് ഇറാക്ക്; വധഭീഷണിക്ക് പുറമെ ഇറാക്കി പൗരത്വം നീക്കം ചെയ്യാൻ ആലോചിച്ച് ഇറാക്കി ഭരണകൂടം; സത്യം പറയുന്നതിന്റെ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും സഹിക്കുമെന്ന് സാറാ ഇഡാൻ; ഒരു സുന്ദരി ലോക മാധ്യമങ്ങൾക്കിടയിൽ ചർച്ചയാകുമ്പോൾ

ഇസ്രയേലിൽ ആക്രമണം അഴിച്ച് വിടുന്ന മുസ്ലിംരാജ്യങ്ങളോട് കലഹിച്ച് മിസ് ഇറാക്ക്; വധഭീഷണിക്ക് പുറമെ ഇറാക്കി പൗരത്വം നീക്കം ചെയ്യാൻ ആലോചിച്ച് ഇറാക്കി ഭരണകൂടം; സത്യം പറയുന്നതിന്റെ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും സഹിക്കുമെന്ന് സാറാ ഇഡാൻ; ഒരു സുന്ദരി ലോക മാധ്യമങ്ങൾക്കിടയിൽ ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബാഗ്ദാദ്: കഴിഞ്ഞ മാസം യുഎൻ യോഗത്തിൽ വച്ച് താൻ ഇസ്രയേലിനെ പിന്തുണച്ച് സംസാരിച്ചത് മുതൽ തനിക്ക് നേരെ കടുത്ത വധഭീഷണിയുയരുന്നുവെന്ന് വെളിപ്പെടുത്തി മിസ് ഇറാക്ക് സാറാ ഇഡാൻ രംഗത്തെത്തി.ഇസ്രയേലിൽ ആക്രമണം നടത്തുന്ന മുസ്ലീരാജ്യങ്ങളെ വിമർശിച്ചും സാറാ സംസാരിച്ചത് കടുത്ത എതിർപ്പിനാണ വഴിയൊരുക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് സാറായുടെ ഇറാക്കി പൗരത്വം റദ്ദാക്കാനും ആലോചന നടക്കുന്നുണ്ട്. എന്നാൽ സത്യം പറയുന്നതിനെ തുടർന്നുണ്ടാകുന്ന എന്ത് നഷ്ടവും സഹിക്കാൻ താൻ തയ്യാറാണെന്നാണ് സാറാ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ഈ സുന്ദരി ലോകമാധ്യമങ്ങൾക്കിടയിൽ വൻ ചർച്ചയായിത്തീർന്നിരിക്കുകയാണ്.

ജൂൺ 25നും 26നും ജനീവയിൽ വച്ച് നടന്ന യുണൈറ്റഡ് നാഷൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിലിൽ (യുഎൻഎച്ച്ആർസി) യോഗത്തിൽ വച്ചായിരുന്ന ഈ 29കാരി ഇറാക്കി സുന്ദരി അറബ് ഇസ്രയേലി സമാധാനത്തെ പിന്തുണച്ച് സംസാരിച്ച് പുലിവാൽ പിടിച്ചിരിക്കുന്നത്. 2017ലായിരുന്ന സാറാ മിസ് ഇറാക്ക് പട്ടം ചൂടിയിരുന്നത്. നിലവിൽ കാലിഫോർണിയയിൽ ജീവിക്കുന്ന സാറാ ജൂണിലെ യുഎൻഎച്ച്ആർസി യോഗത്തിൽ രണ്ട് പ്രാവശ്യം സംസാരിക്കാനെത്തിയിരുന്നു. ഹമാസ് ഇസ്രയേലിൽ നടത്തുന്ന ഭീകരപ്രവർത്തനത്തെയും ഇറാഖി സർക്കാർ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെയും സാറാ ഈ യോഗത്തിൽ വച്ച് വിമർശിച്ചിരുന്നത് ഇറാഖിലും മറ്റ് മുസ്ലിംരാജ്യങ്ങളിലും കടുത്ത എതിർപ്പിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

എന്നാൽ താൻ അറബ് -ഇസ്രയേലി സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സാന്ദർഭികവശാൽ ഇവ ഉയർത്തിക്കാട്ടുകയായിരുന്നുവെന്നാണ് സാറാ പറയുന്നത്.അറബുകൾക്കും ഇസ്രയേലികൾക്കും ഇടയിലുള്ള പ്രശ്നം വെറും നയപരമല്ലെന്നും മറിച്ച് മുസ്ലിം രാജ്യങ്ങളിൽ പഠിപ്പിക്കുന്ന വിശ്വാസസംവിധാനങ്ങളാണ് ഇതിന് പ്രധാന കാരണമെന്നും സാറാ ആരോപിച്ചിരുന്നു. തീവ്രവാദികളുമായി പങ്ക് വയ്ക്കുന്നതിനേക്കാൾ ഇസ്രയേലുമായാണ് കൂടുതൽ പൊതുതാൽപര്യങ്ങൾ പങ്ക് വയ്ക്കുന്നതെന്ന് അറബ് രാജ്യങ്ങൾ മറന്ന് പോകരുതെന്നും സാറാ ഓർമിപ്പിച്ചിരുന്നു.

ഇത്തരത്തിൽ യുഎന്നിൽ ഇസ്രയേലിനെ പിന്തുണച്ച് സംസാരിച്ചതിന്റെ പിറ്റേ ദിവസം മുതൽ സാറായുടെ ഇറാഖി പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽമീഡിയയിലൂടെ അവർക്കെതിരെയുള്ള കൊലവിളിയുയർന്നിരുന്നു. സാറാ നടത്തിയ പ്രസ്താവനകളെ തുടർന്ന് അവരുടെ ഇറാഖി പൗരത്വം നിലനിർത്തണമോ എന്ന കാര്യം നിയമപ്രകാരം ആലോചിച്ച് വരുന്നുവെന്നാണ് ഇറാഖി എംപിയായ അലി ഗാന്മി മുന്നറിയിപ്പേകിയിരിക്കുന്നത്. യുഎൻ വാച്ചിന്റെ അംബാസിഡർ ഫോർ പീസ് അവാർഡ് ഈ വർഷം നേടിയിരിക്കുന്നത് സാറായാണ്.തന്റെ ഇറാഖി പൗരത്വം നിലനിർത്തുന്നതിന് പിന്തുണക്കണമെന്ന് വിവിധ സംഘടനകളോട് ആവശ്യപ്പെട്ട് സാറാ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.സാറായ്ക്ക് പിന്തുണയേകി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP