Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു; ദേശീയ പാതയിൽവച്ച് ലോറി ഇടിച്ച കാട്ടാനയ്ക്ക് വനംവകുപ്പ് ചികിത്സ നൽകിയിരുന്നെങ്കിലും പരിത്ത് ഗുരുതരമായിരുന്നു; 25വയസോളം പ്രായം വരുന്ന പിടിയാനയുടെ വലതു തോളെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നതായി അധികൃതർ

വയനാട്ടിൽ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു; ദേശീയ പാതയിൽവച്ച് ലോറി ഇടിച്ച കാട്ടാനയ്ക്ക്  വനംവകുപ്പ് ചികിത്സ നൽകിയിരുന്നെങ്കിലും പരിത്ത് ഗുരുതരമായിരുന്നു; 25വയസോളം പ്രായം വരുന്ന പിടിയാനയുടെ വലതു തോളെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നതായി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

മുത്തങ്ങ: വയനാട്ടിൽ ചരക്കു ലോറി ഇടിച്ചു ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാട്ടാന രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന് വനംവകുപ്പധികൃതർ വ്യക്തമാക്കിയിരുന്നു.മുത്തങ്ങയിലെ ഉൾവനത്തിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് ആന ചരിഞ്ഞത്. ചൊവ്വാഴ്ച രാത്രി ദേശീയ പാതയിൽവച്ച് ലോറി ഇടിച്ച കാട്ടാനയ്ക്ക് ഇന്നലെ വനംവകുപ്പ് ചികിത്സ നൽകിയിരുന്നു.

25 വയസോളം പ്രായം വരുന്ന പിടിയാനയുടെ വലതു തോളെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ആനയെ മയക്കു വെടിവച്ച ശേഷം സാധ്യമായ ചികിത്സകൾ നടത്തിയിരുന്നു. അതിനുശേഷം ആന തീറ്റയെടുക്കുന്നതായും നിരീക്ഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ പിന്നീട് ആനയുടെ ആരോഗ്യനില വഷളാവുകയും വൈകീട്ടോടെ ചരിയുകയുമായിരുന്നു.

ആനയെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്ന വനംവാച്ചർമാരാണ് ഇക്കാര്യം അറിയിച്ചത്. കാട്ടാനക്കൂട്ടം ചുറ്റുമുള്ളതിനാൽ ആനയുടെ ജഡത്തിനടുത്തേക്കു പോകാൻ വനപാലകർക്ക് കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി കോഴിക്കോട് മൈസൂർ ദേശീയപാതയിലെ പൊൻകുഴിക്കു സമീപത്തു വച്ചാണ് ആനയെ ലോറി ഇടിച്ചത്. ലോറി ഡ്രൈവറെ അപ്പോൾ തന്നെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP