Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംയുക്തക്ക് ഇപ്പോൾ അഭിനയിക്കാൻ താൽപ്പര്യമില്ല'; മോന്റെ കാര്യങ്ങൾ നോക്കുന്നതിനാണ് മുൻഗണന; അഭിനയിക്കാൻ തോന്നുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്; സംയുക്തയുടെ മടങ്ങിവരവിനെക്കുറിച്ച് ബിജു മേനോൻ പറയുന്നത്

സംയുക്തക്ക് ഇപ്പോൾ അഭിനയിക്കാൻ താൽപ്പര്യമില്ല'; മോന്റെ കാര്യങ്ങൾ നോക്കുന്നതിനാണ് മുൻഗണന; അഭിനയിക്കാൻ തോന്നുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്; സംയുക്തയുടെ മടങ്ങിവരവിനെക്കുറിച്ച് ബിജു മേനോൻ പറയുന്നത്

ലയാളത്തിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നില്ക്കുന്ന നടി സംയുക്ത പരസ്യചിത്രങ്ങളിലൂടെയും മറ്റും ഇപ്പോൾ മലയാളത്തിലെ പ്രിയതാരമായി തന്നെ നിലനില്ക്കുകയാണ്. അതുകൊണ്ട് തന്നെ സംയുക്ത വർമയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്ന് ചോദിക്കുന്നവരാണ് ഒട്ടുമിക്ക ആരാധകരും. ഇപ്പോഴിതാ സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് പറയുകയാണ് നടനും സംയുക്തയുടെ ഭർത്താവുമായ ബിജു മേനോൻ.

വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത് സംയുക്ത ആണെന്നാണ് ബിജു മേനോൻ പറയുന്നത്. എന്നാൽ ഇപ്പോൾ അഭിനയത്തിലേയ്ക്ക്തി രിച്ചു വരാൻ സംയുക്തക്ക് താൽപ്പര്യമില്ലെന്നും ബിജു മേനോൻ വ്യക്തമാക്കി.

സിനിമയിലഭിനയിക്കണോ എന്ന കാര്യത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. താനൊരിക്കലും നിർബന്ധിക്കാറില്ലെന്നും എന്നാൽ ഇപ്പോൾ അഭിനയിക്കാൻ താൽപ്പര്യമില്ല എന്നാണ് സംയുക്തയുടെ തീരുമാനമെന്നും ബിജുമേനോൻ പറഞ്ഞു.

ഞങ്ങൾക്ക് ഒരു മകനുണ്ട്. അവന്റെ കാര്യങ്ങൾ നോക്കുന്നതിനാണ് മുൻഗണന. ഞാൻ ഒരിക്കലും സംയുക്തയെ ഫോഴ്സ് ചെയ്യില്ല. ആരെങ്കിലും ഒരാൾ സമ്പാദിച്ചാൽ മതി എന്നാണ് നിലപാട്. അതുകൊണ്ട് ബിജു സമ്പാദിക്കൂ, താൻ മകന്റെ കാര്യങ്ങൾ നോക്കിക്കോളാം എന്നാണ് സംയുക്തയുടെ നിലപാട്.അഭിനയിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം സംയുക്തക്കുണ്ടെന്നും ബിജു മേനോൻ പറഞ്ഞു.സിനിമ അറിയാവുന്ന ഭാര്യയായതിനാൽ തന്നെ തന്റെ അഭിനയം ബോറാണെന്ന് സംയുക്ത പല അവസരത്തിലും പറഞ്ഞിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേർത്തു.

ഞങ്ങൾ ഒരു ആവറേജ് ഫാമിലിയാണ്. ഞാനും സംയുക്തയും തൃശൂർകാരാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും പ്രശ്നങ്ങൾ പരസ്പരം അറിയാം. അവൾക്ക് സിനിമയെക്കുറിച്ച് അറിയുന്നതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. അല്ലായിരുന്നെങ്കിലും പലതും പറഞ്ഞ് മനസ്സിലാക്കി
കൊടുക്കേണ്ടി വന്നേനെ. ഒരു കഥ കേട്ടാൽ നല്ലതാണോ ബോറാണോ എന്ന് അവൾ അഭിപ്രായം വ്യക്തമാക്കും.

എന്റെ ചില സിനിമകൾ കണ്ടിട്ട് വളരെ ബോറാണെന്നും അത് ശരിയായില്ലെന്നും അവൾ പറഞ്ഞിട്ടുണ്ട്. സിനിമയുടെ പേര് വെളിപ്പെടുത്തിയാൽ ആ സിനിമയുമായി ബന്ധപ്പെട്ടവർ വിഷമിക്കും. അതുകൊണ്ട് പേര് പറയുന്നില്ല.'-ബിജു മേനോൻ പറഞ്ഞു

'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' എന്ന ചിത്രമാണ് ബിജു മേനോന്റെതായി തിയേറ്ററിൽ എത്താനുള്ളത്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരാണ്. സംവൃത സുനിലാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, സുധി കോപ, ജാഫർ ഇടുക്കി, സൈജു കുറുപ്പ്, അലൻസിയർ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP