Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണക്കിൽ പെടാത്ത 9.5 ലക്ഷം രൂപ ഒളിപ്പിച്ചത് കിടക്കയ്ക്ക് അടിയിൽ; കണ്ടെത്തിയ രേഖകളിൽ നിന്നും വ്യക്തമായത് കോടികളുടെ ഭൂമി ഇടപാടുകൾ; 60ൽ അധികം അനധികൃത നിക്ഷേപങ്ങളുടെ രേഖകളും കണ്ടെടുത്തു; വിലകൂടിയ വാച്ചും ആഡംബര കാറുകളും സമ്പാദ്യം; ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി വി ഹംസയുടെ വീട്ടിൽ വിജിലൻസ് റെയ്ഡിന് എത്തിയത് പൊലീസ് ഓഫീസറെന്ന നിലയിൽ ലഭിക്കുന്നതിന്റെ 63.47 ശതമാനം അധികവരുമാനം ലഭിച്ചെന്ന് ബോധ്യമായതോടെ; കുടുങ്ങുന്നത് രാഷ്ട്രീയ തണലിൽ വളർന്ന ഒരു തിമിംഗലം!

കണക്കിൽ പെടാത്ത 9.5 ലക്ഷം രൂപ ഒളിപ്പിച്ചത് കിടക്കയ്ക്ക് അടിയിൽ; കണ്ടെത്തിയ രേഖകളിൽ നിന്നും വ്യക്തമായത് കോടികളുടെ ഭൂമി ഇടപാടുകൾ; 60ൽ അധികം അനധികൃത നിക്ഷേപങ്ങളുടെ രേഖകളും കണ്ടെടുത്തു; വിലകൂടിയ വാച്ചും ആഡംബര കാറുകളും സമ്പാദ്യം; ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി വി ഹംസയുടെ വീട്ടിൽ വിജിലൻസ് റെയ്ഡിന് എത്തിയത് പൊലീസ് ഓഫീസറെന്ന നിലയിൽ ലഭിക്കുന്നതിന്റെ 63.47 ശതമാനം അധികവരുമാനം ലഭിച്ചെന്ന് ബോധ്യമായതോടെ; കുടുങ്ങുന്നത് രാഷ്ട്രീയ തണലിൽ വളർന്ന ഒരു തിമിംഗലം!

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എടുത്തു പറയുമ്പോഴും പലപ്പോഴും ഇതിന് സാധിക്കാതെ പോകുന്നത് രാഷ്ട്രീയക്കാരുടെ സംരക്ഷണത്തിൽ ഉദ്യോഗസ്ഥർ വിലസുന്നതു കൊണ്ടാണ്. ടി ഒ സൂരജ് എന്ന മുൻ ഐഎഎസുകാരൻ അഴിമതി വഴി സമ്പാദിച്ചു കൂട്ടിയതും രാഷ്ട്രീയക്കാരുമായുള്ള കൂട്ടുകൃഷിയുടെ വഴിയേ ആയിരുന്നു. ഇപ്പോഴിതാ നിയമംപാലനം ഉറപ്പു വരുത്തേണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥനും അഴിമതിക്കേസിൽ കുടുങ്ങുന്നു. തൃശ്ശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഹംസയാണ് കോടികൾ അനധികൃതമായി സമ്പാദിച്ചു കൂട്ടിയതിന് ഒടുവിൽ പിടിക്കപ്പെട്ടത്.

ഇന്നലെ ഹംസയുടെ പാലക്കാട് തിരുനെല്ലായയിലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥൻ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ കോടികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റാണ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി വി ഹംസയ്ക്കെതിരെ മുമ്പ് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൈക്കൂലി ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹംസക്കെതിരെ ഉയർന്നത്.

പാലക്കാട്ടെ വീട്ടിൽ വിജിലൻസ് ഡിവൈഎസ്‌പി ടി.യു സജീവന്റെയും തൃശൂരിലെ ഹംസയുടെ ഓഫീസിൽ സിഐ മാർട്ടിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടിൽ രേഖകളില്ലാതെ സൂക്ഷിച്ച 25 ലക്ഷം രൂപയും ഓഫീസിൽ നിന്ന് വാഹനങ്ങളുടെ ആർ.സി ബുക്കുകളും രേഖകളും പിടിച്ചെടുത്തു. വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിൽ കിടയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 23 പവൻ സ്വർണ്ണവും കണ്ടെടുത്തിട്ടുണ്ട്. അതേസമയം വിജിലൻസ് എത്തുന്നതിന് മുമ്പ് വീടുവിട്ടിറങ്ങിയ ഡിവൈ.എസ്‌പിയെ രാത്രി വൈകിയും കണ്ടെത്തിയില്ല. വിജിലൻസിന്റെ എറണാകുളം സ്‌പെഷ്യൽ സെല്ലാണ് റെയ്ഡ് നടത്തിയത്. തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയാണ് ഹംസ.

വീട്ടിൽ നിന്ന് പണം, സ്ഥലമിടപാട് രേഖകൾ, ബാങ്കിടപാട് വിവരങ്ങൾ തുടങ്ങിയവ ലഭിച്ചെങ്കിലും തൃശൂരിലെ ഓഫീസിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് ഏതാനും ദിവസം മുമ്പ് ഹംസയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് ഓഫീസറെന്ന നിലയിൽ ലഭിക്കുന്നതിന്റെ 63.47 ശതമാനം അധിക വരുമാനം 2009 -2019 കാലയളവിൽ നേടിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ കർശന നടപടികളിലേക്ക് വിജിലൻസ് കടന്നത്.

റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഹംസ നടത്തിയിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. കൊച്ചിയിലും തൃശൂരിലും ഇയാൾ ഡിവൈ.എസ്‌പിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ച ഒമ്പത് മുതൽ വൈകിട്ട് ആറുവരെയായിരുന്നു എസ്‌പി. വി.എൻ. ശശിധരന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്‌പി ടി.യു. സജീവന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് എറണാകുളത്ത് നിന്നുള്ള വിജിലൻസ് സംഘം പാലക്കാട് തിരുനെല്ലായ ഒരുങ്ങോട് വീട്ടിലും തൃശൂരിലെ ഓഫീസിലും റെയ്ഡ് നടത്തുന്നതിനിടെയാണ് ഹംസയെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഡിവൈ.എസ്‌പിയെ കണ്ടെത്തുന്നതിന് ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു. പരിശോധന പൂർത്തിയാക്കി ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തതായി വിജിലൻസ് അറിയിച്ചിട്ടുണ്ട്. നേരത്തെ, ഹംസക്കെതിരെ നേരത്തെ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും പൊലീസ് അസോസിയേഷനും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അവയെല്ലാം ഒഴിവാക്കിയിരുന്നതായും ആരോപണമുയർന്നിരുന്നു. രാഷ്ട്രീയ ബന്ധങ്ങൾ തന്നെയാണ് ഡിവൈഎ്‌സ്പിയെ മുമ്പ് രക്ഷിച്ചിരുന്നത്. ഇപ്പോൾ റെയ്ഡ് നടത്തിയെങ്കിലും കേസ് എത്രകണ്ട് മുന്നോട്ടു പോകും എന്ന കാര്യത്തിൽ സംശയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP